ADVERTISEMENT

ഫ്ലോറിഡ ∙  ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഫ്ലോറിഡ ചാപ്റ്ററിന്റെ  2024-2025 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡന്‍റ് ജെസി പാറത്തുണ്ടിൽ, സെക്രട്ടറി ബിനു ചിലമ്പത്ത്, ട്രഷറർ എബി ആനന്ദ്, വൈസ് പ്രസിഡന്‍റ് ബിജു ഗോവിന്ദൻകുട്ടി, ജോയിന്‍റ് സെക്രട്ടറി സാബു മത്തായി എന്നിവരാണ്  പുതിയ ഭാരവാഹികൾ.  

india-press-club-of-north-america-florida-2

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഫ്ലോറിഡ ചാപ്റ്ററിന്‍റെ പ്രത്യേക യോഗത്തിൽ ചാപ്റ്റർ പ്രസിഡന്‍റ് മാത്യു വർഗീസ് (ജോസ് ഫ്ലോറിഡ) അധ്യക്ഷത വഹിച്ചു. ഇപ്പോഴത്തെ ഐപിസിഎൻഎ നാഷനൽ അഡ്വൈസറി ബോർഡ് ചെയർമാനായ സുനിൽ തൈമറ്റം യോഗത്തിൽ പങ്കെടുക്കുകയും, ഇന്ത്യ പ്രസ് ക്ലബ് നോർത്ത് അമേരിക്കയുടെ നേത്ര്വത്തിൽ മയാമിയിൽ നടന്ന രാജ്യാന്തര മാധ്യമ കോൺഫറൻസ് വൻ വിജയമാക്കാൻ ഫ്ലോറിഡ ചാപ്റ്ററിന്റെ സഹകരണത്തിൽ സുനിൽ തൈമറ്റം നന്ദി അറിയിച്ചു. ജോയി കുറ്റിയാനി, ജോർജി വർഗീസ് എന്നിവർ പുതിയ ഭാരവാഹികൾക്ക് ആശംസകൾ നേർന്ന് സംസാരിച്ചു. ജനുവരി പത്തിന് കേരളത്തിൽ വച്ച് നടക്കുന്ന മാധ്യമശ്രീ, മാധ്യമര്തന പുരസ്‌കാര ചടങ്ങിന് എല്ലാവിധ സഹകരണവും പ്രഖ്യാപിച്ച് കൊണ്ട് യോഗം അവസാനിച്ചു.

English Summary:

India Press Club of North America Florida Chapter New Leaders

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com