ADVERTISEMENT

വാഷിങ്ടൻ ഡിസി ∙ രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്ന തരത്തിൽ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വിദേശ വിദ്യാർഥികളോടും ഗ്രീൻ കാർഡ് ഉടമകളോടും കർശന നിലപാട് സ്വീകരിക്കുമെന്ന് ട്രംപ് ഭരണകൂടം. ഇത്തരക്കാരെ നാടുകടത്തുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

‘‘ഭീകരതയെ പിന്തുണയ്ക്കുകയും അമേരിക്കൻ മൂല്യങ്ങളെ നിരസിക്കുകയും ചെയ്യുന്ന നിരവധി വിദേശ പൗരന്മാർക്ക് വീസ നൽകിയിട്ടുണ്ട്. അവ റദ്ദാക്കുന്നത് ‍ ദേശീയ സുരക്ഷയ്ക്ക് അനിവാര്യമാണ്’’– കുടിയേറ്റ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന മില്ലർ എക്‌സിലെ പോസ്റ്റിൽ പറഞ്ഞു.

സമീപകാലത്ത് യുഎസിലെ ക്യാംപസുകളിൽ നടന്ന പല പ്രകടനങ്ങളിലും ട്രംപ് ഭരണകൂടത്തിന് എതിർപ്പുണ്ട്. ഈ സാഹചര്യത്തിലാണ് ഇത്തരത്തിൽ കർശന നിലപാട് സ്വീകരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

English Summary:

Donald Trump Trump's USA shows a Red Flag to Green Card Holders

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com