പാലുൽപാദനത്തിൽ ഒന്നാമതെത്തിക്കും: മന്ത്രി, പുതിയ ഉൽപ്പന്നങ്ങളുമായി മിൽമ
Mail This Article
പാൽ ഉൽപാദനക്ഷമതയിൽ കേരളത്തെ ഒന്നാമതെത്തിക്കാനുളള പ്രവർത്തനങ്ങളുമായാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. നിലവിൽ കേരളം രണ്ടാം സ്ഥാനത്താണ്. കേരളത്തെ സ്വയംപര്യാപ്തമാക്കി ഏറെ മുന്നിലെത്തിക്കുകയാണ് ലക്ഷ്യമെന്നും മിൽമ പുതുതായി ഇറക്കിയ മൂല്യവർധിത ഉൽപ്പന്നങ്ങളുടെ മേഖലാതല ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.
ക്ഷീരകർഷകർ ഉൽപാദിപ്പിക്കുന്ന മുഴുവൻ പാലിനും വിപണി ഉറപ്പാക്കുന്നതിന്റെ ഭാഗമായി മിൽമ പുതിയ ഉൽപ്പന്നങ്ങൾ വിപണിയിലിറക്കി. ഉപഭോക്താവിന്റെ ആരോഗ്യ സംരക്ഷണത്തിനും പ്രതിരോധശേഷി വർധിപ്പിക്കാനുമുതകുന്ന നാലു മൂല്യവർധിത പാലുൽപ്പന്നങ്ങളാണ് മിൽമ ഇറക്കിയത്.
- പ്രോ ബയോട്ടിക്ക് ഗ്രീക്ക് യോഗർട്ട്, 100 ഗ്രാം = 50 രൂപ (രണ്ടെണ്ണം വാങ്ങുമ്പോൾ ഒന്ന് സൗജന്യം )
- ഫ്രൂട്ട് ഫൺ ഡേ (125 ml)= 40 രൂപ
- മിൽക്ക് സിപ്പ് അപ്പ് = 25 രൂപ
- മിനികോൺ (60 ml)= 20 രൂപ
എന്നിവയാണ് പുതുതായി വിപണിയിലിറക്കിയത്. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ച ചടങ്ങിൽ മിൽമ തിരുവനന്തപുരം യൂണിയൻ എംഡി ഡി.എസ്.കോണ്ട, തിരുവനന്തപുരം ഡെയറി മാനേജർ ആർഎസ്.ജെസി, എൻ.ഭാസുരാംഗൻ, വി.എസ്.പത്മകുമാർ, കെ.ആർ.മോഹനൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു.
English summary: Milma launches new milk products