ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ഭാരത് എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സുരക്ഷ ഉറപ്പിച്ച് സ്‌കോഡ കൈലാഖ്. സുരക്ഷക്ക് പ്രാധാന്യം നല്‍കുന്ന സ്‌കോഡയുടെ ഭാരത് എന്‍സിഎപിയില്‍ സുരക്ഷ പരിശോധിച്ച ആദ്യ മോഡലാണ് കൈലാഖ്. കുട്ടികളുടെ സുരക്ഷയില്‍ സാധ്യമായ 32ല്‍ 30.88 പോയിന്റും(97%) മുതിര്‍ന്നവരുടെ സുരക്ഷയില്‍ 49ല്‍ 45 പോയിന്റും(92%) നേടിക്കൊണ്ടാണ് കൈലാഖ് 5 സ്റ്റാര്‍ നേടിയിരിക്കുന്നത്. ഐസിഇ വാഹനങ്ങളില്‍ സബ് 4 മീറ്റര്‍ കോംപാക്ട് എസ് യു വി വിഭാഗത്തിലെ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടിക്കൊണ്ടാണ് കൈലാഖ് 5 സ്റ്റാര്‍ സുരക്ഷ നേടിയിരിക്കുന്നത്. 

skoda-kylaq-bncap-crash-test-1

മുതിര്‍ന്നവരുടെ സുരക്ഷയില്‍ വാഹനത്തിന്റെ മുന്‍ഭാഗം കൂട്ടിയിടിച്ചാലുള്ള സുരക്ഷാ പരിശോധനയില്‍ 16ല്‍ 15.035 പോയിന്റ്(94%) നേടാന്‍ കൈലാഖിന് സാധിച്ചു. ഡ്രൈവര്‍ക്കും മുന്‍നിര സീറ്റ് യാത്രികര്‍ക്കും മികച്ച സുരക്ഷ കൈലാഖ് നല്‍കുന്നുവെന്നതിന്റെ തെളിവായി ഈ പ്രകടനം. ഇതേ വിഭാഗത്തില്‍ വശങ്ങളിലെ കൂട്ടിയിടിയുടെ ആഘാത പരിശോധനയിലും കൈലാഖ് ഗംഭീര പ്രകടനമാണ് നടത്തിയത്. 16ല്‍ 15.840 പോയിന്റാണ് ഇതില്‍ കൈലാഖ് നേടിയത്. 

skoda-kylaq-bncap-crash-test-2

കുട്ടി യാത്രികരുടെ സുരക്ഷയിലാണ് ഏറ്റവും മികച്ച സുരക്ഷ കൈലാഖ് ഉറപ്പിക്കുന്നത്. മുന്നിലെ കൂട്ടിയിടിയില്‍ കുട്ടികള്‍ക്ക് സാധ്യമായ 16ല്‍ 16 പോയിന്റ് സുരക്ഷയും വശങ്ങളിലെ കൂട്ടിയിടിയില്‍ 8ല്‍ 8പോയിന്റും കൈലാഖ് നല്‍കുന്നു. ഈ ക്രാഷ് ടെസ്റ്റ് പ്രകാരം 1.5 വയസുമുതല്‍ മൂന്നു വയസു വരെയുള്ള കുട്ടികള്‍ക്ക് നിര്‍ദേശിക്കുന്ന മുന്‍കരുതലുകളെടുത്താല്‍ ഏറ്റവും മികച്ച സുരക്ഷ നല്‍കുന്ന കാറായി കൈലാഖ് മാറുന്നുണ്ട്. കുട്ടി സീറ്റിന്റെ സുരക്ഷയില്‍ 13ല്‍ ഒമ്പത് പോയിന്റാണ് കൈലാഖിന് നേടാനായത്. 

സ്‌കോഡയുടെ കുഷാഖ്, സ്ലാവിയ മോഡലുകള്‍ ജിഎന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സുരക്ഷ ഉറപ്പാക്കിയിരുന്നു. ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍, വെര്‍ട്ടസ് സെഡാനുകളും ജിഎന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സുരക്ഷ നേടിയിട്ടുണ്ട്. ഇന്ത്യയില്‍ കാര്‍ നിര്‍മിക്കുന്ന കമ്പനികളില്‍ ജിഎന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ മോഡലുകള്‍ 5 സ്റ്റാര്‍ നേടിയിട്ടുള്ളത് സ്‌കോഡയുടേയും കൈലാഖിന്റേയുമാണ്.  

'ഞങ്ങളുടെ എന്‍ജിനീയറിങിലെ പ്രധാന കാര്യമാണ് വാഹനത്തിന്റെ സുരക്ഷ. സ്‌കോഡ കൈലാഖും ഇതേ പാത പിന്തുടരുന്നു. ഭാരത് എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ പങ്കെടുക്കുന്ന ഞങ്ങളുടെ ആദ്യ കാര്‍ മോഡലാണ് കൈലാഖ്. ലോക നിലവാരത്തിലുള്ള സുരക്ഷക്കും സാങ്കേതികവിദ്യക്കും നിര്‍മാണ വൈഭവത്തിനും പ്രാധാന്യം നല്‍കുന്ന ഞങ്ങളുടെ രീതിക്ക് അടിവരയിടുന്നുണ്ട് ഭാരത് എന്‍സിഎപി ഫ്രാഷ് ടെസ്റ്റില്‍ ലഭിച്ച 5 സ്റ്റാര്‍ റേറ്റിങ്. സുരക്ഷയുടെ കാര്യത്തില്‍ കൈലാഖ് പുതിയൊരു ബെഞ്ച്മാര്‍ക്ക് സൃഷ്ടിച്ചിരിക്കുകയാണ്. കൈലാഖിലൂടെ പുതിയ കണ്ടെത്തലുകള്‍ നടത്തി കാറുകളുടെ സുരക്ഷ കൂടുതല്‍ വര്‍ധിപ്പിക്കാനുള്ള പ്രചോദനവും ഞങ്ങള്‍ക്ക് ലഭിക്കുന്നു ' എന്നാണ് സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗണ്‍ ഇന്ത്യ എംഡിയും സിഇഒയുമായ പിയൂഷ് അറോറ പ്രതികരിച്ചത്. 

7.89 ലക്ഷം മുതല്‍ 14.40 ലക്ഷം രൂപ വരെ വിലയുള്ള കുഞ്ഞന്‍ എസ് യു വിയാണ് കൈലാഖ്. കഴിഞ്ഞ ഡിസംബര്‍ രണ്ടിന് ബുക്കിങ് ആരംഭിച്ചപ്പോള്‍ കൈലാഖിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. പത്തു ദിവസം കൊണ്ട് പതിനായിരത്തിലേറെ ബുക്കിങ് ലഭിച്ചതോടെ താല്‍ക്കാലികമായി ബുക്കിങ് നിര്‍ത്തിവെക്കേണ്ടി വരികയും ചെയ്തിരുന്നു. ആദ്യബാച്ചില്‍ 33,333 യൂണിറ്റ് കൈലാഖുകള്‍ നിര്‍മിക്കുമെന്നാണ് സ്‌കോഡ അറിയിച്ചിട്ടുള്ളത്. ക്ലാസിക്, സിഗ്നേച്ചര്‍, സിഗ്നേച്ചര്‍ പ്ലസ്, പ്രസ്റ്റീജ് എന്നിങ്ങനെ നാലു വകഭേദങ്ങളിലാണ് കൈലാഖ് എത്തുക.

English Summary:

The Skoda Kylaq achieves a remarkable 5-star safety rating in the Bharat NCAP crash test, setting a new benchmark for safety in the sub-4 meter SUV segment. Learn more about its exceptional adult and child occupant protection scores.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com