ADVERTISEMENT

സിനിമാ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തിൽ നിന്നും തലനാരിഴയ്ക്കു രക്ഷപ്പെട്ട് ജാക്കി ചാൻ. വാൻഗാർഡ് എന്ന സിനിമയുടെ സെറ്റിൽവച്ചാണ് അപകടമുണ്ടായത്. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

 

വാട്ടർക്രാഫ്റ്റ് മറി‍ഞ്ഞാണ് അപകടം നടന്നത്. അപകടത്തിൽ കുത്തൊഴുക്കുള്ള നദിയിലേയ്ക്ക് വീഴുകയായിരുന്നു താരം. ജാക്കി ചാനോപ്പം നടി മിയാ മിക്യുയും ഉണ്ടായിരുന്നു.

 

‘വളരെ സ്വാഭാവികമായ ഒരു ആക്‌ഷൻ രം​ഗമായിരുന്നു. ഞാനും മിയയും ജെറ്റ്സ്കിയിൽ വേ​ഗത്തിൽ സഞ്ചരിക്കുകയായിരുന്നു. എന്നാൽ അതിനിടെ അപ്രതീക്ഷിതമായി അത് മറിഞ്ഞു. 45 സെക്കൻഡോളം ഞാൻ വെള്ളത്തിൽ മുങ്ങിക്കിടന്നു. കൃത്യസമയത്ത് രക്ഷാപ്രവർത്തകർ എത്തിയത് കൊണ്ടാണ് രക്ഷപ്പെട്ടത്. അല്ലെങ്കിൽ മരിക്കേണ്ടതായിരുന്നു.’-ജാക്കി ചാൻ പറയുന്നു.

 

സ്റ്റാൻലി ടോങ് സംവിധാനം ചെയ്യുന്ന വാൻ ഗാർഡ് സെപ്റ്റംബർ 30ന് ചൈനയിൽ റിലീസിനെത്തും.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com