ADVERTISEMENT

ഷാറുഖ് ഖാന്‍ ചിത്രം ‘ജവാനി’ലെ മെട്രോ ട്രെയിന്‍ സെറ്റ് ഉണ്ടാക്കിയതില്‍ താനാണെന്ന് അവകാശവാദമുന്നയിച്ച കൊടുങ്ങല്ലൂര്‍ സ്വദേശി രാജേഷിനെതിരേ പ്രൊഡക്‌ഷന്‍ ഡിസൈനർ ടി. മുത്തുരാജ്. മലയാള സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയ്ക്ക് അയച്ച കത്തിലാണ് രാജേഷിനെതിരേ ടി. മുത്തുരാജ് രംഗത്ത് വന്നിരിക്കുന്നത്. രാജേഷിനെ ജോലിക്കെടുത്തത് ട്രെയിന്‍ സെറ്റിലെ വെല്‍ഡിങ് ജോലിക്കാണെന്നും എന്നാല്‍ ഇപ്പോൾ ആ സെറ്റിന്റെ മുഴുവൻ ഖ്യാതിയും അദ്ദേഹം അവകാശപ്പെടുന്നുവെന്നും ടി മുത്തുരാജ് പറയുന്നു.

jawan-metro-train
jawan-train-34

 

muthuraj-train
jawan-train-set

യുട്യൂബ് ചാനലുകള്‍ക്കുംമാധ്യമങ്ങള്‍ക്കും നല്‍കിയ അഭിമുഖത്തില്‍ സിനിമയില്‍ ഉള്ള മെട്രോ ട്രെയിന്‍ ചെയ്തത് താനാണെന്ന് രാജേഷ് അവകാശപ്പെട്ടത് വ്യാപകമായി പ്രചരിച്ചിരുന്നു.

jawan-train-metro
jawan-train-set-2

 

train-jawan
jawan-train
muthuraj-letter

‘‘ഒരു പ്രൊഡക്‌ഷന്‍ ഡിസൈനര്‍ എന്ന നിലയില്‍ എനിക്കൊരു ടീമുണ്ട്. അതില്‍ സ്ട്രക്ച്ചറല്‍ എൻജിനീയര്‍മാര്‍, അസോഷ്യേറ്റ് ആര്‍ട് ഡയറക്ടര്‍മാര്‍, ആര്‍ട് അസിസ്റ്റന്റ്സ് എന്നിങ്ങനെ എല്ലാവരുമുണ്ട്. കൂടാതെ മരപ്പണിക്കാര്‍, അലുമിനിയം ഫാബ്രിക്കേഷന്‍ ചെയ്യുന്നവര്‍, സ്റ്റിക്കറിങ് ടീം, ഗ്ലാസ് വര്‍ക്കിങ് ടീം, ഫൈബര്‍ മോണ്‍ഡിങ്, അക്രിലിക് വര്‍ക്ക്, വെല്‍ഡിങ് ടീം അങ്ങനെ ഒട്ടേറെയാളുകള്‍ എനിക്കൊപ്പം ജോലി ചെയ്തിട്ടുണ്ട്. എന്നാല്‍ മിസ്റ്റര്‍ രാജേഷ് സിനിമയുടെ റിലീസിന് ശേഷം ഞങ്ങളുടെ ടീമിന്റെ കഠിനാധ്വാനത്തെ കരിവാരിതേക്കുന്നു. 

 

എല്ലാവര്‍ക്കും ലഭിക്കേണ്ട അംഗീകാരത്തെ തട്ടിയെടുക്കുന്ന രാജേഷിനെപ്പോലുള്ളവരെ പ്രോത്സാഹിപ്പിക്കരുത്. മാധ്യമങ്ങള്‍ കൃത്യമായ അന്വേഷണം നടത്താതെ രാജേഷിനെപ്പോലുള്ളവരെ പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ല. ഈ വിഷയത്തില്‍ ഫെഫ്ക മാധ്യമങ്ങളെ അറിയിച്ച് തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.’’– മുത്തുരാജ് കത്തിൽ പറയുന്നു.

 

അതേസമയം, ജേഷിന്റെ വാദം തെറ്റാണെന്നും സിനിമ മേഖലയിൽ പ്രൊഡക്‌ഷൻ ഡിസൈനർ /ആർട് ഡയറക്ടർ ആയി വർക്ക്‌ ചെയ്യുന്നവരിൽ, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന തെറ്റായ വാർത്ത പ്രചാരണം നിർത്തലാക്കണമെന്നും  ഫെഫ്ക ആർട് ഡയറക്ടേഴ്സ് യൂണിയൻ  സെക്രട്ടറി നിമേഷ് എം. താനൂർ ആവശ്യപ്പെട്ടു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com