ഒറ്റയ്ക്ക് നിന്നാലും തല ഉയർത്തിപ്പിടിച്ചു നിൽക്കും: ചെകുത്താനും എലിസബത്തിനും ബാലയുടെ മറുപടി

Mail This Article
ചെകുത്താൻ എന്നറിയപ്പെടുന്ന യുട്യൂബർ അജു അലക്സിനോടു മാപ്പ് പറഞ്ഞ് എലിസബത്ത് ഉദയൻ രംഗത്തു വന്നതിനു പിന്നാലെ പ്രതികരണവുമായി ബാലയും. സത്യം തന്നോടൊപ്പമുള്ളതുകൊണ്ട് എന്നും തല ഉയർത്തിപ്പിടിച്ചു നിൽക്കുമെന്ന് ബാല പറയുന്നു. കഴിഞ്ഞ നവംബറിൽ തന്റെ സ്വത്തുവിവരങ്ങൾ പുറത്തു വന്നതിനു ശേഷമാണ് തനിക്കെതിരെയുള്ള നീക്കം തുടങ്ങിയതെന്നും ഇതിന്റെയെല്ലാം നേതാവ് ആരാണെന്ന് പ്രേക്ഷകർക്ക് ആലോചിച്ചാൽ മനസ്സിലാകുമെന്നും ബാല പറയുന്നു. എലിസബത്ത് ഉദയൻ യൂട്യൂബര്‍ ചെകുത്താനുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടുന്ന വിഡിയോയാണ് ബാല പങ്കുവച്ചിരിക്കുന്നത്. സ്വന്തം സ്വത്തിനെ കുറിച്ച് മുമ്പ് പറഞ്ഞൊരു അഭിമുഖത്തിലെ ദൃശ്യങ്ങളും ബാല ഇതിനൊപ്പം ചേർത്തിട്ടുണ്ട്..
‘‘ഞങ്ങൾ ഒറ്റയ്ക്ക് നിന്നാലും തല ഉയർത്തിപ്പിടിച്ചു തന്നെ നിൽക്കും കാരണം സത്യം ഞങ്ങളോടൊപ്പമുണ്ട്. നവംബർ മാസം മുതൽ ഞാൻ പറയുന്ന കാര്യങ്ങൾ ഒന്നുകൂടി ഞാൻ പറഞ്ഞു തരാം, ഇന്നലെയും പറഞ്ഞ കാര്യങ്ങൾ ഒന്ന് ഓർക്കണം. ഈ പ്ലാൻഡ് അറ്റാക്ക് ഒരാളല്ല ചെയ്യുന്നത് നാലഞ്ചുപേരാണ് ചെയ്യുന്നത്. അതിന്റെ ഹെഡ് ആരാണെന്നു ആലോചിച്ചാൽ നിങ്ങൾക്ക് മനസ്സിലാകും. വളരെ പ്ലാൻ ചെയ്താണ് ഇവർ ചെയ്യുന്നത്. നിയമപരമായി ആദ്യം എന്റെ വായടച്ചു. ഇപ്പൊ അവർക്ക് എന്തും ചെയ്യാം എന്ന അവസ്ഥയാണ്.’’–ബാലയുടെ വാക്കുകൾ.
തുടർന്ന് ബാല പഴയ കുറെ വിഡിയോ ക്ലിപ്പുകൾ വിഡിയോയിൽ ചേർത്തിരിക്കുകയാണ്. എലിസബത്ത് യൂട്യൂബർ ചെകുത്താന് കൈ കൊടുക്കുന്ന രംഗം വിഡിയോയിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മറ്റൊന്നിൽ ബാല പറയുന്നത് തന്റെ സ്വത്ത് വിവരങ്ങൾ പുറത്തു വന്നതിനു ശേഷം തനിക്ക് മനഃസമാധാനം ഇല്ലാതെയായി എന്നാണ്.
‘‘എന്റെ സ്വത്ത് 250 കോടി ഉണ്ടെന്നു തമിഴ്‌നാട്ടിൽ ന്യൂസ് വന്നുകഴിഞ്ഞു. നവംബർ 14നു റിലീസ് ചെയ്ത കങ്കുവ പടം സംവിധാനം ചെയ്ത എന്റെ ചേട്ടൻ സിരുതൈ ശിവയ്ക്കും അവരുടെ അനുജൻ ബാലക്കും കോടിക്കണക്കിനു സ്വത്തുണ്ടെന്നുള്ള വിവരം പുറത്തു വന്നിരുന്നു. ആ വാർത്ത എപ്പോ പുറത്തുവന്നോ അന്ന് മുതൽ എനിക്ക് മനഃസമാധാനം ഇല്ല.’’–പഴയ വിഡിയോയിൽ ബാല പറയുന്നത് ഇങ്ങനെയാണ്.