ADVERTISEMENT

സുരാജ് വെഞ്ഞാറമൂടും സൗബിൻ സാഹിറും മുഖ്യ കഥാപാാത്രങ്ങളെ അവതരിപ്പിക്കുന്ന ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25 ലെ ആദ്യഗാനം റിലീസ് ചെയ്തു. ‘കയറില്ല കെട്ടിൽ പെട്ട് കുടുങ്ങി...’ എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറക്കാർ പുറത്തുവിട്ടത്. ബി.കെ ഹരിനാരായണന്റെ വരികൾക്ക് ബിജിബാൽ സംഗീതം പകർന്നിരിക്കുന്നു. മിഥുൻ ജയരാജ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. വരികളും ആലാപനശൈലിയും ഏറെ വ്യത്യസ്തത പുലർത്തുന്നു എന്നാണ് ശ്രോതാക്കളുടെ പക്ഷം.

സുരാജും സൗബിനും അച്ഛനും മകനുമായിട്ടാണ് ചിത്രത്തിൽ വേഷമിടുന്നത്. ഇരുവരും തമ്മിലുള്ള പിണക്കങ്ങളും ഇണക്കങ്ങളും അവരുടെ നിത്യ ജീവിതത്തിലെ കാഴ്ചകളും കൂട്ടിയിണക്കിയാണ് ചിത്രം ഒരുക്കുന്നത്. ബി.കെ ഹരിനാരായണനെ കൂടാതെ എ.സി ശ്രീഹരിയും ചേർന്നാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. നവാഗതനായ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25. സൈജു കുറുപ്പ്, മാല പാർവതി, മേഘ മാത്യു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. 

മൂണ്‍ഷോട്ട് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ സന്തോഷ് ടി.കുരുവിളയാണ് ചിത്രം നിർമിക്കുന്നത്. റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിലും കേരളത്തിലെ പയ്യന്നൂരിലുമായി ചിത്രീകരിച്ച സിനിമ ഈ മാസം തിയറ്ററുകളിലെത്തും. ബോളിവുഡ് സിനിമയിൽ സജീവമായിരുന്ന രതീഷിന്റെ മലയാളത്തിലെ ആദ്യത്തെ സിനിമയാണ് ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com