ADVERTISEMENT
ന്യൂഡൽഹി ∙ കേരളം ആസ്ഥാനമായ സ്റ്റാർട്ടപ് കമ്പനി നേത്രസെമിക്കു കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ അംഗീകാരം. സെമിക്കോൺ ഇന്ത്യ ഫ്യൂച്ചർ ഡിസൈൻ റോഡ്ഷോയിൽ മികച്ച സ്റ്റാർട്ടപ്പായി തിരഞ്ഞെടുക്കപ്പെട്ട കമ്പനിക്കു 15 കോടി രൂപയുടെ ധനസഹായം ലഭിക്കും. ശ്രീകാര്യത്തെ തിരുവനന്തപുരം എൻജിനീയറിങ് സയൻസ് ആൻഡ് ടെക്നോളജി പാർക്കിൽ ഇൻകുബേറ്റു ചെയ്ത ചിപ് കമ്പനിക്കു കേന്ദ്രസർക്കാരിന്റെ അർധചാലക ഡിസൈൻ ലിങ്ക്ഡ് ഇനിഷ്യേറ്റീവ്(ഡിഎൽഐ) പദ്ധതി അനുസരിച്ചുള്ള സഹായങ്ങളാണു ലഭിക്കുക. ഐഐടി ഡൽഹിയിൽ നടന്ന സെമിക്കോൺ ഇന്ത്യ ഫ്യൂച്ചർ ഡിസൈൻ റോഡ്ഷോയിൽ നേത്രസെമി ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ജ്യോതിസ് ഇന്ദിരാഭായി കേന്ദമന്ത്രി രാജീവ് ചന്ദ്രശേഖറിൽ നിന്നു പുരസ്കാരം സ്വീകരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com