Activate your premium subscription today
ന്യൂഡൽഹി ∙ ആദായ നികുതി പരിധി ഉയർത്തി ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമന്റെ വമ്പൻ പ്രഖ്യാപനം. വാർഷിക വരുമാനം 12.75 ലക്ഷം വരെയുള്ളവർക്ക് ആദായനികുതിയില്ല. ധനമന്ത്രിയുടെ പ്രഖ്യാപനം കയ്യടികളോടെയാണ് ഭരണപക്ഷം വരവേറ്റത്. സഭയിൽ ‘മോദി, മോദി’ വിളികളും ഉയർന്നു. പുതിയ ആദായനികുതി ബിൽ അടുത്തയാഴ്ച പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ഇന്ത്യ പോസ്റ്റിനെ രാജ്യത്തെ വലിയ ലൊജിസ്റ്റിക്സ് കമ്പനിയാക്കി മാറ്റും. രാജ്യവ്യാപകമായി ഒന്നര ലക്ഷം പോസ്റ്റ് ഓഫിസുകൾ വഴിയാകും പദ്ധതി നടപ്പാക്കുക. ഇതു പ്രാദേശിക സമ്പദ്വ്യവസ്ഥയിൽ പുരോഗതിയുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.
ന്യൂഡൽഹി∙ പാർലമെന്റിന്റെ ബജറ്റ് സമ്മേളനം തീരാൻ 4 ദിവസം മാത്രം ബാക്കിനിൽക്കെ, പരിഷ്കരിച്ച വഖഫ് ബില്ലിന്റെ അവതരണം സംബന്ധിച്ച് അവ്യക്തത. നടപ്പു ബജറ്റ് സമ്മേളനത്തിൽ തന്നെ ബിൽ അവതരിപ്പിക്കുമെന്നു കഴിഞ്ഞദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിരുന്നുവെങ്കിലും ബിൽ ഈ വർഷാവസാനം നടക്കേണ്ട ബിഹാർ തിരഞ്ഞെടുപ്പു കഴിയുന്നതു വരെ മാറ്റിവയ്ക്കണമെന്നു ബിജെപിക്കുള്ളിൽത്തെന്നെ ചിലർക്ക് അഭിപ്രായമുണ്ട്. പാർലമെന്റ് മണ്ഡല പുനർ നിർണയം, ത്രിഭാഷാ പഠന പദ്ധതി വിവാദങ്ങൾ തെക്കൻ സംസ്ഥാനങ്ങളിൽ വേരുറപ്പിക്കാനുള്ള ബിജെപിയുടെ ശ്രമത്തിനു തിരിച്ചടിയാകുമെന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ തൽക്കാലം വേറൊരു തലവേദന കൂടി വേണ്ടെന്നാണ് ഇവരുടെ അഭിപ്രായം. എഐഎഡിഎംകെ നേതാക്കൾ ആഭ്യന്തരമന്ത്രി അമിത് ഷായെ കഴിഞ്ഞദിവസം സന്ദർശിച്ചപ്പോൾ, ത്രിഭാഷാ വിവാദത്തിലെ ആശങ്ക അറിയിച്ചതായാണു വിവരം.
ധനമന്ത്രി യൂണിയൻ ബജറ്റ് 2025ൽ കൊണ്ടു വന്ന മാറ്റങ്ങൾമൂലം പുതിയ നികുതി റെജീം തിരഞ്ഞെടുക്കുന്ന വ്യക്തികൾക്ക് 12 ലക്ഷം വരെയും ശമ്പളവരുമാനക്കാർക്ക് 12.75 ലക്ഷം വരെയും നികുതി നൽകേണ്ടതില്ല. ഈ മാറ്റം നികുതിദായകർക്ക് ഗണ്യമായ ആശ്വാസം നൽകുന്നുണ്ടെങ്കിലും എല്ലാത്തരം വരുമാനത്തിനും ഈ ഒരു ആനുകൂല്യം
ന്യൂഡൽഹി ∙ പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്നു പുനരാരംഭിക്കും. ഫിനാൻസ് ബിൽ ചർച്ചയ്ക്കെടുക്കുന്ന സമ്മേളനത്തിൽ, യുഎസുമായുള്ള തീരുവ പ്രശ്നം പ്രതിപക്ഷം ഉന്നയിക്കുമെന്നാണു കരുതുന്നത്. ഒരേ നമ്പറിൽ 2 സംസ്ഥാനങ്ങളിൽ തിരിച്ചറിയൽ കാർഡുകൾ കണ്ടെത്തിയ വിഷയവും പ്രതിപക്ഷം ആയുധമാക്കും. ഏപ്രിൽ 4ന് സമ്മേളനം അവസാനിക്കും.
ന്യൂഡൽഹി ∙ ബജറ്റിൽ ഇറക്കുമതിത്തീരുവ ഒഴിവാക്കിയ ജീവൻരക്ഷാ മരുന്നുകൾ ഉൾപ്പെടെയുള്ളവയുടെ പുതുക്കിയ നിരക്ക് ഉടൻ പ്രസിദ്ധീകരിക്കണമെന്നു മരുന്നു കമ്പനികളോടു നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി (എൻപിപിഎ) നിർദേശിച്ചു. കേന്ദ്രബജറ്റ് പ്രഖ്യാപനം വന്ന് 20 ദിവസമായിട്ടും മരുന്നുവില കുറയ്ക്കാത്ത സാഹചര്യത്തിലാണു നടപടി.
നമ്മുടെ നാട്ടിൽ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ എന്തുകൊണ്ടാണിത്രയും പ്രസക്തമാകുന്നത് ? അതറിയാൻ ചില കണക്കുകൾ നോക്കാം. ഇന്ത്യയിലാകെ 5.93 കോടി സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ ഉണ്ട്. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ പങ്ക് 30 ശതമാനമാണ്. 25 കോടി ആളുകൾ ഈ
ബെംഗളൂരു∙ കേന്ദ്ര ബജറ്റ് മധ്യവർഗത്തെ തൃപ്തിപ്പെടുത്താനുള്ള താൽകാലിക ശ്രമം മാത്രമാണെന്ന് കേരള ആസൂത്രണ ബോർഡ് അംഗം ഡോ. രവി രാമൻ. ക്രൈസ്റ്റ് യൂണിവേഴ്സിറ്റി യശ്വന്ത്പുർ ക്യാംപസിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം സംഘടിപ്പിച്ച കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര ബജറ്റിലൂടെയുള്ള സാമ്പത്തിക
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കേന്ദ്ര ബജറ്റിൽ ഏറ്റവും ശ്രദ്ധ നേടിയയത് വ്യക്തിഗത നികുതി ഘടനയിലും റിബേറ്റിലും വരുത്തിയ മാറ്റങ്ങളാണ്. കഴിഞ്ഞ ബജറ്റിലെ പോലെ തന്നെ പുതിയ നികുതി സമ്പ്രദായത്തിലുള്ളവർക്കു മാത്രമാണ് നികുതിഘടനയിലെ മാറ്റവും ആനുകൂല്യവും പ്രഖ്യാപിച്ചിരിക്കുന്നത്.
കഴിഞ്ഞയിടെ കേന്ദ്രധനമന്ത്രി അവതരിപ്പിച്ച ബജറ്റ് അവതരിപ്പിച്ച വേളയിൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥ ഒരു ' ഇടത്തര വരുമാന കെണിയിൽ '( Middle income trap) ആയിരുന്നു. ഒപ്പം തന്നെ ഒരു ' മധ്യവർഗ കെണിയും' ( Middle class trap) ഉണ്ടായിരുന്നു. എന്താണ് മധ്യവർഗ കെണി? വിലക്കയറ്റം കാരണം മധ്യവർഗത്തിന്റെ ഉപഭോഗശേഷി
ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്ന് പറയാറില്ലേ നമ്മള്. ഇടത്തരക്കാരായ മധ്യവയസ്കരെല്ലാം പറയും എപ്പോഴും ഞങ്ങളുടെ പഴയ കാലമായിരുന്നു കാലം. ഇപ്പോഴെന്നാ. പണ്ടൊക്കെ എന്തൊരു ഇതായിരുന്നു എന്നൊക്കെ. ഇതുപോലത്തെ പറച്ചിലാണ് ഇപ്പോള്‍ ആദായ നികുതിദായകരിലെ മധ്യവയസ്കർ. ഇന്‍കംടാക്സിലെ ഓള്‍ഡ് റെജിം ഗോള്‍ഡ് റെജിം ആയിരുന്നു
കേരളത്തെ പൂര്‍ണമായി മറന്ന് സംസ്ഥാനത്തിന്റെ പേര് പോലും പരാമര്‍ശിക്കാതെയാണ് കേന്ദ്രബജറ്റ് അവതരിപ്പിച്ചതെന്നു കുറ്റപ്പെടുത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. കേരളത്തോടു നിരന്തരമായി കാണിക്കുന്ന അവഗണനയ്ക്കെതിരെ സംസ്ഥാനത്തുടനീളം വ്യാപകമായി കേന്ദ്രവിരുദ്ധ സമരം സംഘടിപ്പിക്കുമെന്നും എം.വി.ഗോവിന്ദന് പറഞ്ഞു.
ന്യൂഡൽഹി ∙ പുതിയ ആദായനികുതി ബില്ലിന് കേന്ദ്ര മന്തിസഭായോഗം അംഗീകാരം നൽകി. നികുതിനിരക്കിൽ മാറ്റങ്ങളില്ല. അടുത്ത ആഴ്ച ബിൽ സഭയിൽ അവതരിപ്പിക്കുമെങ്കിലും ഇതു പാർലമെന്റിന്റെ സ്ഥിരം സമിതിക്കു വിടാനാണ് തീരുമാനം. ഏകദേശം അഞ്ചര ലക്ഷം വാക്കുകളാണ് നിലവിലെ (1961) ആദായനികുതി നിയമത്തിലുള്ളത്. എന്നാൽ പുതിയ ബില്ലിൽ
കല്ലേറ്റുംകര∙ വർഷം 6 കോടി രൂപ വരുമാനമുള്ള ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷന് ഇത്തവണയും കേന്ദ്ര ബജറ്റിൽ അവഗണന. ഇതിനെക്കാൾ കുറവ് വരുമാനമുള്ള സ്റ്റേഷനുകൾ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടും ഇരിങ്ങാലക്കുടയെ അവഗണിക്കുകയാണെന്ന് ആരോപണം. വർഷത്തിൽ 16 ലക്ഷം യാത്രക്കാരാണ് ഈ സ്റ്റേഷനെ ആശ്രയിക്കുന്നത്. മിഡ്
ന്യൂഡൽഹി ∙ ലോക്സഭയിൽ ബജറ്റ് ചർച്ചയ്ക്കു തുടക്കമിടാൻ ധനമന്ത്രി നിർമല സീതാരാമൻ എത്താതിരുന്നതിന്റെ പേരിൽ പ്രതിപക്ഷം പ്രതിഷേധിച്ചു. കീഴ്വഴക്കം തെറ്റിച്ചെന്ന പ്രതിപക്ഷ ആരോപണം സ്പീക്കർ ഓം ബിർല ശരിവച്ചതിനു പിന്നാലെ ധനമന്ത്രി സഭയിലെത്തി. ലോക്സഭയിൽ ബജറ്റ് ചർച്ച ആരംഭിച്ചപ്പോൾ ധന സഹമന്ത്രി പങ്കജ് ചൗധരി മാത്രമാണു സഭയിലുണ്ടായിരുന്നത്.
ബജറ്റ് പ്രഖ്യാപനങ്ങളോടനുബന്ധിച്ച്, 'മൂലധന നേട്ട വരുമാനം ഉണ്ടെങ്കിൽ റിബേറ്റ് ലഭിക്കില്ല' എന്ന തലക്കെട്ടോടു കൂടിയ വാർത്ത വായിച്ചു. 'മൂലധന നേട്ടം' (ക്യാപ്പിറ്റൽ ഗെയിൻസ്)ഉണ്ടെങ്കിൽ മറ്റുള്ള വരുമാനങ്ങളുടെ നികുതി ബാധ്യതയ്ക്കു ലഭ്യമാവേണ്ട റിബേറ്റും നഷ്ടപ്പെടുമോ?
ന്യൂഡൽഹി∙ യുഎസിൽനിന്ന് 104 പേരെ നാടുകടത്തിയ വിഷയത്തിൽ രാജ്യസഭയിൽ പ്രതികരണവുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. യുഎസിൽ നിന്ന് ഇന്ത്യക്കാരെ നാടുകടത്തുന്നത് ആദ്യ സംഭവമല്ല, 2009 മുതൽ അനധികൃതമായി കുടിയേറിയവരെ യുഎസ് തിരിച്ചയക്കുന്നുണ്ട്. നിയമവിരുദ്ധമായി നീങ്ങുന്നവരെ തിരിച്ച് സ്വീകരിക്കേണ്ടത് രാജ്യത്തിന്റെ ബാധ്യതയാണന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
ന്യൂഡൽഹി ∙ ചാറ്റ് ജിപിടി, ഡീപ്സീക് പോലെയുള്ള എഐ (നിർമിതബുദ്ധി) പ്ലാറ്റ്ഫോമുകൾ ഓഫിസ് കംപ്യൂട്ടറുകളിലും മറ്റു ഡിവൈസുകളിലും ഉപയോഗിക്കരുതെന്ന് കേന്ദ്ര ധനമന്ത്രാലയം ജീവനക്കാർക്കു നിർദേശം നൽകി. സർക്കാർ രേഖകളുടെയും വിവരങ്ങളുടെയും രഹസ്യസ്വഭാവം നഷ്ടപ്പെടാൻ ഇടയാകുമെന്ന് ഉത്തരവിൽ പറയുന്നു. ബജറ്റ് അവതരണത്തിനു 2 ദിവസം മുൻപാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
തിരുവനന്തപുരം ∙ കേന്ദ്ര ബജറ്റിൽ റെയിൽവേ വിഹിതം ഏറ്റവും കൂടുതൽ ലഭിച്ചതു മഹാരാഷ്ട്രയ്ക്ക്– 23,778 കോടി രൂപ. ഉത്തർപ്രദേശ് (19,858 കോടി), ഗുജറാത്ത് (7,155 കോടി) എന്നിവയാണു കൂടുതൽ വിഹിതം ലഭിച്ച മറ്റു 2 സംസ്ഥാനങ്ങൾ. പതിവു പോലെ പട്ടികയിൽ താഴെയാണു കേരളത്തിന്റെ സ്ഥാനം. ഹിമാചൽപ്രദേശും ഗോവയും ഡൽഹിയും മാത്രമാണു കേരളത്തിനു പിന്നിലുള്ളത്. ദക്ഷിണേന്ത്യയിൽ ഏറ്റവും കുറവു വിഹിതം ലഭിച്ചതും കേരളത്തിനാണ്.
കേരളത്തിന്റെ എയിംസ് (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്) എന്ന സ്വപ്നം രാജ്യസഭയിൽ ഉന്നയിച്ച് പി.ടി.ഉഷ. എയിംസിനു കേരളം അർഹമാണ്. കോഴിക്കോടു കിനാലൂരിൽ എയിംസ് സ്ഥാപിക്കാനാണു കേരളം പ്രഥമ പരിഗണന നൽകുന്നതെന്നും ഉഷ പറഞ്ഞു. ഇത്തവണയും കേന്ദ്ര ബജറ്റിൽ കേരളത്തിന് എയിംസ് അനുവദിക്കാതിരുന്ന പശ്ചാത്തലത്തിലാണ് ഉഷയുടെ ഇടപെടൽ.
തിരുവനന്തപുരം ∙ ബജറ്റിൽ കേരളത്തോടു കാട്ടിയ അവഗണനയ്ക്കെതിരെ പരാമർശിച്ചതിന് കേന്ദ്ര മന്ത്രിമാർ വിവാദ പ്രസ്താവന നടത്തിയതിലുള്ള അമർഷവും സംസ്ഥാനം കേന്ദ്രത്തെ അറിയിക്കും.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കണ്ണുരുട്ടിയതു ചൈനയ്ക്കും കാനഡയ്ക്കും മെക്സിക്കോയ്ക്കും നേർക്കായിരുന്നു. പക്ഷേ അവരേക്കാൾ മുൻപേ ‘പേടിച്ചുപോയത്’ ഇന്ത്യയാണ്. കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങൾക്കു ശേഷമുള്ള ഓഹരിവിപണിയുടെ അവസ്ഥ എപ്രകാരമായിരിക്കുമെന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നു ഫെബ്രുവരി 3 കാത്തുവച്ചത്. ഒറ്റവാക്കിൽ പറഞ്ഞാൽ ഇന്ത്യൻ ഓഹരിവിപണിക്കു കറുത്ത ദിനമായിരുന്നു. ഒറ്റദിവസത്തിൽ നഷ്ടമായത് 5 ലക്ഷം കോടിയോളം രൂപ! റിലയൻസ് ഇൻഡസ്ട്രീസ്, എൽആൻഡ് ടി ഉൾപ്പെടെ വമ്പന്മാർക്കു വരെ കാലിടറി. സെൻസെക്സ് 319.22 പോയിന്റ് (0.41%) ഇടിഞ്ഞ് 77,186.74ലും, നിഫ്റ്റി 121.10 പോയിന്റ് താഴ്ന്ന് 23,361.05ലും എത്തി. ഇത്രയും വലിയ ഇടിവിന് എന്തായിരിക്കും കാരണം? പ്രത്യേകിച്ച് മധ്യവർഗത്തിന് ഏറെ അനുകൂലമായ പ്രഖ്യാപനം ബജറ്റിലുണ്ടായതിനു പിന്നാലെ! ബജറ്റിനേക്കാളും ട്രംപാണോ ഫെബ്രുവരി മൂന്നിന് വിപണിയെ ‘നിയന്ത്രിച്ചത്?’. ട്രംപിന്റെ നീക്കങ്ങളെ തിരിച്ചടിക്കുന്ന സമീപനമാണ് കാനഡയും ചൈനയും മെക്സിക്കോയും സ്വീകരിച്ചത്. ഇതിനിടെ രൂപയുടെ മൂല്യം ഇടിയുന്നതും മറ്റൊരു ആശങ്കയാണ്. വ്യാപാര യുദ്ധത്തിനു വഴിയൊരുക്കുകയാണോ ട്രംപ് എന്ന സംശയവും ഇതോടൊപ്പം ഉയരുന്നു. അതേസമയം ഇന്ത്യയോട് സൗഹൃദ സമീപനം സ്വീകരിക്കുമോ ട്രംപ് എന്നതാണ് മറ്റൊരു ചോദ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രംപും കൂടിക്കാഴ്ച നടത്തുന്നത് ആശയ്ക്കും ആശ്വാസത്തിനും ഇട നൽകുന്നു. ട്രംപിന്റെ വരവോടെ വിപണിയിലുണ്ടായ മാറ്റം ലോക സാമ്പത്തിക രംഗത്ത എങ്ങനെ ബാധിക്കും? ഇന്ത്യ എത്രത്തോളം ആശങ്കപ്പെടണം?
കഴിഞ്ഞ ദിവസം ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് പ്രതീക്ഷ നൽകുന്നതും രാജ്യത്തിന്റെ വികസനം ലക്ഷ്യമിടുന്നതാണെന്നും വ്യവസായ സമൂഹം. ബജറ്റുമായി ബന്ധപ്പെട്ടു സി ഐ ഐ കൊച്ചിയിൽ സംഘടിപ്പിച്ച മാധ്യമപ്രവർത്തകരുമായുള്ള സംവാദത്തിലാണീ അഭിപ്രായം ഉയർന്നത്. കൃഷി, എംഎസ്എംഇ, സ്റ്റാർട്ടപ്പുകൾ,
കെട്ടിപ്പൊക്കിയ മനക്കോട്ടകളൊക്കെ തകർന്നപ്പോൾ നിക്ഷേപകർക്കു നിരാശ. മൂലധന നേട്ട നികുതി യുക്തിസഹമാക്കാൻ ധനമന്ത്രി നിർമല സീതാരാമൻ തയാറായില്ല. ഇടപാടു നികുതിയുടെ കാര്യത്തിലും അവർ ഇടപെട്ടില്ല. വിപണിയിലേക്കു വിദേശ നിക്ഷേപകരെ ആകർഷിക്കാനുള്ള വക കേന്ദ്ര ബജറ്റിൽ കരുതിയതുമില്ല. ആഹ്ലാദിക്കാൻ പോയിട്ട് ആശ്വസിക്കാൻ പോലും വക നൽകാത്ത ബജറ്റ് നിക്ഷേപകരെ നിരാശയിലാഴ്ത്തിയതു സ്വാഭാവികം. ആദായ നികുതിയിൽ വരുത്തിയ ഇളവിന്റെ പരോക്ഷമായ പ്രയോജനം മാത്രമാണു വിപണിക്കു പ്രതീക്ഷ നൽകുന്നത്. വിപണിയുടെ ബജറ്റ് ദിനത്തിലെ പ്രതികരണം വരുംദിനങ്ങളിലെ പ്രവണതയുടെ സൂചനയാകുമോ എന്നാണ് അറിയേണ്ടത്. ബജറ്റ് പ്രസംഗത്തോടുള്ള തത്സമയ പ്രതികരണത്തെ വൈകാരികമെന്ന നിലയിൽ മാത്രമേ വിലയിരുത്താനാകൂ. ബജറ്റ് നിർദേശങ്ങൾ വിവിധ വ്യവസായ മേഖലകളെ ഏതൊക്കെ തരത്തിലാകും സ്വാധീനിക്കുക എന്നു വ്യക്തമാകുന്നതിനെ ആശ്രയിച്ചിരിക്കും വിപണിയിലെ ഭാവി ചലനങ്ങൾ. അതിനാകട്ടെ ഏതാനും ദിവസങ്ങളെടുത്തേക്കാം. ബജറ്റ് അവതരണ ദിനത്തിൽ തുടക്കത്തിൽ കുതിച്ചുയർന്ന ഓഹരിവിപണി അവതരണം ഒരു മണിക്കൂറോളം പിന്നിട്ടപ്പോഴാണ് കൂപ്പുകുത്തിയത്. ബജറ്റിനു പിന്നാലെയുള്ള വ്യാപാരദിനമായ ഫെബ്രുവരി 3ന്
ന്യൂഡൽഹി ∙ പാർലമെന്റില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചക്ക് ഇന്ന് തുടക്കം. മറ്റന്നാൾ വരെയാണ് ചർച്ച. വഖഫ് ഭേദഗതി കരട് ബിൽ സംയുക്ത പാർലമെന്ററി സമിതി ഇന്ന് പാർലമെന്റിൽ വയ്ക്കും. സമിതി അധ്യക്ഷൻ ജഗദംബിക പാൽ റിപ്പോർട്ട് കഴിഞ്ഞ ദിവസം സ്പീക്കർക്കു നൽകിയിരുന്നു. ഈ സമ്മേളനത്തിൽത്തന്നെ ബിൽ പാസാക്കാനാണു കേന്ദ്രസർക്കാരിന്റെ നീക്കം.
ന്യൂഡൽഹി ∙ ആദായനികുതി വെട്ടിക്കുറയ്ക്കാനുള്ള ആശയത്തിനു പിന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ഇക്കാര്യം ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്താൻ സമയമെടുത്തു. മോദിയെപ്പോലെ സർക്കാരും വിവിധ മേഖലകളിൽനിന്നുള്ള ആളുകളുടെ ശബ്ദം എപ്പോഴും ശ്രദ്ധിച്ചിട്ടുണ്ടെന്നും നിർമല പറഞ്ഞു.
ന്യൂഡൽഹി ∙ ജനങ്ങളുടെ ബജറ്റാണ് കേന്ദ്ര സർക്കാർ അവതരിപ്പിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മധ്യവർഗത്തിന്റെ പ്രതീക്ഷകളെയും അഭിലാഷങ്ങളെയും പ്രതിനിധീകരിക്കുന്ന ബജറ്റാണിത്. രാജ്യം സാമ്പത്തികമായി വളരുകയാണ്. മുൻകാലങ്ങളിൽ അഴിമതി ജനങ്ങളെ തിന്നുതീർക്കുമായിരുന്നു. നിങ്ങൾ അധ്വാനിച്ചുണ്ടാക്കിയ പണം അപഹരിക്കപ്പെടുമായിരുന്നു.
പുതിയ ആദായനികുതി സ്ലാബുകൾ പ്രഖ്യാപിച്ചപ്പോൾ 12 ലക്ഷം രൂപ വരെ മാത്രം വരുമാനമുള്ളവർ നികുതി നൽകേണ്ടതില്ല എന്ന പ്രഖ്യാപനം വന്നതു മുതൽ നടക്കുന്ന ചർച്ചയാണ് 100 രൂപ അധികം വരുമാനമുണ്ടെങ്കിൽ 60,000 രൂപയ്ക്കു മുകളിൽ നികുതി നൽകേണ്ടിവരുമോ എന്നത്. വേണ്ട എന്നതാണ് യാഥാർഥ്യം. മാർജിനൽ റിലീഫ് എന്ന പേരിൽ അനുവദിച്ചിരിക്കുന്ന ഇളവാണ് ഇവിടെ രക്ഷയാകുന്നത്. ഇൻകം ടാക്സ് നിയമത്തിൽ, ഒരു പരിധി വരെയുള്ള വരുമാനത്തിനു മാത്രം റിബേറ്റ് അനുവദിക്കുമ്പോൾ അതിനു തൊട്ടു മുകളിൽ വരുമാനമുള്ളവരുടെ നികുതിയിൽ ഒറ്റയടിക്കു വൻ വർധന വരുന്നത് ഒഴിവാക്കാനുള്ള വ്യവസ്ഥയാണ് റിബേറ്റിനുള്ള 87എ സെക്ഷനിലെ മാർജിനൽ റിലീഫ്. ഇതു പ്രകാരം അധികമായി ലഭിച്ച വരുമാനത്തെക്കാൾ കൂടുതൽ തുക നികുതി അടയ്ക്കേണ്ടതില്ല. ഉദാഹരണമായി പുതിയ നികുതി സ്ലാബുകൾ പ്രകാരം സ്റ്റാൻഡേഡ് ഡിഡക്ഷനായ 75,000 രൂപ കിഴിച്ച് 12 ലക്ഷം രൂപ വരുമാനമുള്ളയാൾക്ക് സെസ് കൂടാതെ യഥാർഥത്തിൽ വരേണ്ട നികുതി 60,000 രൂപയാണ്.
ഓഹരി, മ്യൂച്വല്‍ ഫണ്ട് തുടങ്ങിയവയില്‍ നിന്നുള്ള മൂലധന നേട്ടത്തിനുള്ള നികുതി ഘടന ബജറ്റില്‍ വ്യക്തമാക്കിയിട്ടില്ല. അടുത്തയാഴ്ച അവതരിപ്പിക്കുമെന്ന് ധനമന്ത്രി പറഞ്ഞ ഇന്‍കംടാക്സ് ബില്ലില്‍ അതുണ്ടായേക്കും. അതായത് ധനമന്ത്രി വടി വെട്ടാന്‍ പോയിട്ടേയുള്ളൂ എന്ന്. ഡൽഹി ഇലക്ഷൻ കഴിഞ്ഞേ ഇൻകം ടാക്സ് ബില്ല് വരാൻ സാധ്യതയുള്ളൂ. ഉള്ളിലിരിപ്പ് അപ്പോൾ അറിയാം.
ന്യൂഡൽഹി ∙ കത്തെഴുതാക്കാലത്തു കഥ കഴിഞ്ഞെന്നു കരുതപ്പെട്ട തപാൽ വകുപ്പ് രാജ്യത്തു വൻ മടങ്ങിവരവിന്റെ പുതുകഥയെഴുതും. ഇതുസംബന്ധിച്ച സുപ്രധാന പ്രഖ്യാപനം ബജറ്റിലുണ്ട്. ചരക്ക് ഗതാഗതം ഉൾപ്പെടെ രാജ്യത്ത് എല്ലാത്തരം വിനിമയത്തിനും പോന്ന കൂറ്റൻ സ്ഥാപനമായി ‘ഇന്ത്യ പോസ്റ്റിനെ’ മാറ്റുമെന്നു ധനമന്ത്രി നിർമല
ന്യൂഡൽഹി ∙ പുതിയ ആദായനികുതി ബിൽ അടുത്തയാഴ്ച പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. നിയമം പരിഷ്കരിക്കുന്നുവെന്നു കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. 1961ലെ ആദായനികുതി നിയമം ലളിതമാക്കുകയാണു ലക്ഷ്യം. ഭാഷ ലളിതമാക്കൽ, തർക്കപരിഹാരം, കാലഹരണപ്പെട്ട വകുപ്പുകൾ നീക്കംചെയ്യൽ തുടങ്ങിയ
ന്യൂഡൽഹി ∙ വ്യവസായ സ്ഥാപനങ്ങളെ സൂക്ഷ്മ, ചെറുകിട, ഇടത്തരം ആയി വേർതിരിക്കുന്ന നിബന്ധനയിൽ ഇളവു വരുത്തി. ഇതുപ്രകാരം, എംഎസ്എംഇകളെ നിർണയിക്കുന്നതിനുള്ള നിക്ഷേപ പരിധി നിലവിലുള്ളതിന്റെ രണ്ടര മടങ്ങായി; വിറ്റുവരവ് ഇരട്ടിയും. എംഎസ്എംഇ നിർവചനം മാറുന്നതിങ്ങനെ ∙ സൂക്ഷ്മ (മൈക്രോ) വിഭാഗം: പ്രതിവർഷം 10 കോടി രൂപ വരെ
തൃശൂർ ∙ കേന്ദ്ര ബജറ്റ് വീണ്ടും തൃശൂരിനെ കൊതിപ്പിച്ചു കടന്നുകളഞ്ഞു. കൊരട്ടിയിൽ എയിംസ്, ടൂറിസം സർക്കീറ്റ്, അമൃത് മാതൃകയിൽ തീർഥാടന കേന്ദ്രങ്ങളുടെ വികസനത്തിനു വൻ പാക്കേജ് തുടങ്ങി ജില്ല കൊതിയോടെ കാത്തിരുന്ന സ്വപ്ന പദ്ധതികളൊന്നും ഇത്തവണയും ബജറ്റിലില്ല. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മണ്ഡലമെന്ന നിലയിൽ വൻ
കൊച്ചി ∙ കോർപറേറ്റ് മേഖലയ്ക്കു ബജറ്റ് നിർദേശങ്ങളിൽ പൊതുവേ സംതൃപ്തി. വ്യവസായ സാരഥികളും വിവിധ സംഘടനകളും ബജറ്റിനെ ഒരേ സ്വരത്തിലാണു പിന്തുണയ്ക്കുന്നത്. അടിയന്തര സാമ്പത്തിക വെല്ലുവിളികളെ നേരിടാനുള്ള ശക്തമായ ശ്രമമാണു ബജറ്റ് നിർദേശങ്ങളിലുള്ളതെന്നു ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി
തിരുവനന്തപുരം ∙ മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള പ്രത്യേക സഹായമെങ്കിലും കേന്ദ്ര ബജറ്റിലുണ്ടാകുമെന്ന കേരളത്തിന്റെ പ്രതീക്ഷ പാഴായി. ഉടൻ ഉദ്ഘാടനം പ്രതീക്ഷിക്കുന്ന വിഴിഞ്ഞം തുറമുഖ പദ്ധതിക്കും പിന്തുണയില്ല. വർഷങ്ങളായി ഇതാണു പതിവെന്നതിനാൽ സംസ്ഥാന സർക്കാരിനു വലിയ ഞെട്ടലില്ല. ധനവകുപ്പു
ന്യൂഡൽഹി ∙ പൂർണ ആദായനികുതിയൊഴിവിനുള്ള വാർഷിക വരുമാനപരിധി 7 ലക്ഷം രൂപയിൽനിന്നാണ് കേന്ദ്ര ബജറ്റിൽ ഒറ്റയടിക്കു 12 ലക്ഷമാക്കിയത്. 7– 12 ലക്ഷം രൂപ വാർഷികവരുമാനക്കാരായ ഒരു കോടിയാളുകൾക്കു നികുതിബാധ്യത പൂർണമായും ഒഴിവാകുമെന്നു ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ഇവർ 20,000 രൂപ മുതൽ 80,000 രൂപ വരെയാണ് ഒരു വർഷം
എന്തു ചോദിച്ചു? ∙ഏലം, ചെറുകിട തേയില കർഷകർക്ക് പ്രത്യേക പാക്കേജ് ∙കഴിഞ്ഞ വേനൽക്കാലത്ത് കൃഷിനാശമുണ്ടായ ഏലം കൃഷിക്കാർക്കും, ചെറുകിട തേയില കർഷകർക്കും ന്യായവില ലഭ്യമാക്കുന്നതിനുമായി പ്രത്യേക പാക്കേജ്. ∙ടൂറിസം മേഖലയുടെ വളർച്ചയ്ക്ക് മൂന്നാർ മുതൽ തേക്കടി വരെ ടൂറിസം റെയിൽവേ ∙മൂന്നാറിലും, ഇടുക്കിയിലും
കേന്ദ്ര ബജറ്റിൽ പതിവുവിട്ടു മാറ്റങ്ങള്‍ ഉണ്ടാകുമെന്ന സാധ്യത പ്രവചിച്ചവരെപോലും ഞെട്ടിച്ച തീരുമാനങ്ങളാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചത്. ഇതിൽ പ്രധാനം ആദായ നികുതിയിലെ അടിമുടി പൊളിച്ചെഴുത്താണ്. നികുതിഘടനയിൽ വരുത്തിയ വലിയ മാറ്റങ്ങൾ രാജ്യത്തെ ശമ്പളം പറ്റുന്ന കോടിക്കണക്കിന് ഇടത്തരക്കാർക്ക് ഉൾപ്പെടെയാണ് നേട്ടമായത്. ഇടത്തരം വരുമാനക്കാര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സന്തോഷത്തിന്റെ അതിമധുരമാണ് ബജറ്റിലൂടെ ധനമന്ത്രി വിളമ്പിയതെന്നു ചുരുക്കം. എന്നാൽ ആദായനികുതിയിൽ ഇത്രയും വലിയ ആനുകൂല്യം നൽകുന്നത് സർക്കാരിന്റെ കീശ ചോർത്തില്ലേ? വരുമാനം കുറയ്ക്കില്ലേ? ഇതാവും കൂടുതൽ പേരും ചിന്തിക്കുന്നത്. അതേസമയം സ്ലാബ് പരിഷ്കരിച്ചതും റിബേറ്റ് പരിധി കൂട്ടിയതും അടക്കം ബജറ്റിലെ പ്രഖ്യാപനങ്ങൾ എങ്ങനെ നേട്ടമാക്കാം എന്നാണ് ആദായനികുതി അടയ്ക്കുന്നവർ കണക്കുകൂട്ടുന്നത്. രാജ്യത്തെ വിവിധ നികുതി ഇനങ്ങളിൽ കേന്ദ്ര ബജറ്റ് എന്തൊക്കെ മാറ്റങ്ങളാണ് വരുത്തിയതെന്നും അതു ജനങ്ങൾക്കുണ്ടാക്കുന്ന നേട്ടങ്ങളും വർമ ആന്റ് വർമ ചാർട്ടേർഡ് ആക്കൗണ്ടന്റ്സ് സീനിയർ പാർട്ണർ വിവേക് കൃഷ്ണ ഗോവിന്ദും സൗത്ത് ഇന്ത്യൻ ബാങ്ക് മുൻ എംഡിയും സിഇഒയുമായ ഡോ. വി.എ. ജോസഫും അവലോകനം ചെയ്യുകയാണിവിടെ. ആദ്യം വിവേക് കൃഷ്ണ ഗോവിന്ദിന്റെ വിലയിരുത്തലിലേക്ക്...
കൊല്ലം ∙ കേന്ദ്ര ബജറ്റിൽ സമ്പൂർണ നിരാശയോടെ ജില്ല. കടൽ, കായൽ, ഗതാഗതം, ടൂറിസം, വ്യവസായം തുടങ്ങി ജില്ലയിലെ വിവിധ മേഖലകൾ പ്രതീക്ഷകൾ വച്ചു പുലർത്തിയിരുന്നെങ്കിലും പ്രധാന മേഖലകളെ ഒന്നും തന്നെ ബജറ്റിൽ പരിഗണിച്ചിട്ടില്ല. കൊല്ലം തുറമുഖം, മത്സ്യബന്ധന മേഖല, ജില്ലയിലെ ടൂറിസം പദ്ധതികൾ, കശുവണ്ടി വ്യവസായത്തിനെ
കൽപറ്റ ∙ കേന്ദ്ര ബജറ്റിൽ വയനാടിന് നിരാശ. ഉരുൾപൊട്ടൽ ദുരന്തബാധിത ജില്ലയെന്ന നിലയിൽ വയനാടിന് പ്രത്യേക പരിഗണന ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല. വയനാട് ദുരിതാശ്വാസത്തിനായി 2000 കോടി രൂപയുടെയും വയനാട് ഉൾപ്പെടെയുള്ള ജില്ലകൾ നേരിടുന്ന വന്യജീവി പ്രശ്നം പരിഹരിക്കാൻ 1000 കോടി
ഇന്നത്തെ ബജറ്റിൽ, വൈദ്യുത വാഹന ബാറ്ററികൾ നിർമ്മിക്കുന്നതിന് ആവശ്യമായ പ്രധാന ധാതുക്കളുടെ അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി (ബിസിഡി) നീക്കം ചെയ്യാൻ ധനമന്ത്രി നിർമ്മല സീതാരാമൻ നിർദ്ദേശിച്ചു. കൂടുതൽ സുസ്ഥിരമായ ഭാവിയിലേക്കുള്ള ഒരു ചുവടു വെയ്പാണ് ഇത് എന്ന് കേന്ദ്ര ധനമന്ത്രി പറഞ്ഞു. 2030-ഓടെ വാഹന വിൽപ്പനയുടെ 30
മൂന്നാം മോദി സർക്കാറിന്റെ രണ്ടാം ബജറ്റ് അവതരിപ്പിക്കുമ്പോൾ ധനമന്ത്രി നിര്‍മല സീതാരാമന്റെ മുന്നിൽ ഒരുപക്ഷേ രണ്ട് ലോകനേതാക്കളുടെ മുഖം തെളിഞ്ഞു നിന്നിരിക്കണം, അതില്‍ ഒരാൾ അയൽക്കാരൻ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്, രണ്ടാമത്തെയാൾ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചൈനയിലും യുഎസിലും എന്താണ് നടക്കുന്നത്, എന്താണ് നടക്കാൻ പോകുന്നത്, ഇതെങ്ങനെ നമ്മുടെ രാജ്യത്തെ ബാധിക്കും, ഇതെങ്ങനെ തരണം ചെയ്യാനാകും എന്നീ ചോദ്യങ്ങളുടെ ഉത്തരവും ബജറ്റ് തേടുന്നുണ്ട്. രാജ്യാന്തര വിപണിയിൽ ശക്തമായ സ്വാധീനമാകാൻ ശ്രമം നടത്തുന്ന ഇന്ത്യയുടെ ഭാവി നീക്കങ്ങളിലേക്കുള്ള വ്യക്തമായ സൂചനകൾ കൂടിയാണ് ബജറ്റിലുള്ളത്. ലോകത്തെ ഏറ്റവും വലിയ ‘നിർമാണ ഫാക്ടറി’യായ ചൈന തന്നെയാണ് ഇന്ത്യയ്ക്ക് വൻ വെല്ലുവിളി സൃഷ്ടിക്കുന്നത്. ഇതോടൊപ്പം തന്നെ ഇന്ത്യയിൽ നിന്ന് കൂടുതൽ ഇറക്കുമതി ചെയ്യുന്ന രാജ്യമായ യുഎസ് ഏർപ്പെടുത്തുമെന്നു പറഞ്ഞിരിക്കുന്ന തീരുവകളും ട്രംപിന്റെ വരവോടെ വലിയ തലവേദനയാണ് സൃഷ്ടിക്കാൻ പോകുന്നത്. ട്രംപിന്റേയും ചിൻപിങ്ങിന്റെയും തന്ത്രപരമായ നീക്കങ്ങളിൽ നഷ്ടപ്പെടുന്നത് ഇന്ത്യൻ രൂപയുടെ മൂല്യവും വിദേശ നിക്ഷേപകരെയുമാണ്. യുഎസിൽനിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി തീരുവയില്‍ കുറവു വരുത്തണമെന്ന സന്ദേശം നേരത്തേത്തന്നെ ട്രംപ് നൽകിയിരുന്നു. ഇതിനു മറുപടിയായി വിദേശ കാറുകൾക്കും മോട്ടർസൈക്കിളുകൾക്കുമുള്ള ഇറക്കുമതി തീരുവയില്‍ ബജറ്റിൽ കുറവും വരുത്തിയിട്ടുണ്ട്. എന്നാൽ പൂർണമായും കീഴ്പ്പെട്ടു പോകാതെ സ്വന്തം കാലിൽ നിൽക്കാനുള്ള ശ്രമങ്ങളാണ് ഇന്ത്യയുടെ ഭാഗത്തുനിന്നുള്ളത്. യുഎസിനെയും ചൈനയേയും നേരിടാൻ എന്ത് നടപടികളാണ് 2025 ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്? ഇത് ഇന്ത്യയുടെ ഇറക്കുമതിയേയും കയറ്റുമതിയേയും നിർമാണ മേഖലയേയും എങ്ങനെ സ്വാധീനിക്കും? വിശദമായി പരിശോധിക്കാം.
തിരുവനന്തപുരം ∙ 12 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവരെ ആദായ നികുതിയിൽനിന്ന് ഒഴിവാക്കിക്കൊണ്ടുള്ള ബജറ്റ് പ്രഖ്യാപനത്തിലൂടെ കൂടുതൽ നേട്ടം സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്ക്. അഞ്ചേകാൽ ലക്ഷം സർക്കാർ ജീവനക്കാരിൽ മുക്കാൽ പങ്കിനും ഏപ്രിൽ മുതൽ നികുതി അടയ്ക്കേണ്ട. ഓഫിസ് അറ്റൻഡന്റ്, യുപി സ്കൂൾ അസിസ്റ്റന്റ്, എൽഡി ക്ലാർക്ക് തുടങ്ങി താരതമ്യേന ശമ്പളം കുറവുള്ള വിഭാഗത്തിൽപ്പെട്ടവർക്ക് ഇപ്പോൾ തന്നെ പൂർണമായും നികുതി ഇളവുണ്ട്. ഇവരിൽ കൂടുതൽ കാലത്തെ സർവീസ് കാരണം ശമ്പളം വർധിച്ചവരും ഇനി നികുതിയിൽനിന്ന് ഒഴിവാകും.
തിരുവനന്തപുരം ∙ കേന്ദ്രസർക്കാർ ആണവവൈദ്യുതി ഉൽപാദനത്തിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ കേരളത്തിൽ ആശങ്ക. കേന്ദ്രം ഫോസിൽ ഇന്ധനത്തിൽനിന്നുള്ള വൈദ്യുതോൽപാദനം കുറയ്ക്കുകയും ആണവനിലയങ്ങൾക്കു കൂടുതൽ പ്രാധാന്യം നൽകുകയും ചെയ്യുന്നതോടെ കേരളവും ഭാവിയിൽ നയം മാറ്റേണ്ടിവന്നേക്കും.
തിരുവനന്തപുരം ∙ സർക്കാർ സെക്കൻഡറി സ്കൂളുകളിലെല്ലാം ഇന്റർനെറ്റ് കണക്ഷൻ നൽകുമെന്ന കേന്ദ്ര ബജറ്റിലെ പ്രഖ്യാപനം ഒന്നര പതിറ്റാണ്ടു മുൻപു തന്നെ കേരളം നടപ്പാക്കിയത്. അതുകൊണ്ടുതന്നെ ഈ പദ്ധതിക്കായുള്ള വകയിരുത്തലൊന്നും കേരളത്തിനു ലഭിച്ചേക്കില്ല. 5 വർഷം കൊണ്ട് 50,000 സ്കൂളുകളിൽ ‘അടൽ ടിങ്കറിങ് ലാബ്’ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പിഎം ശ്രീ പദ്ധതിയിൽ ഒപ്പിടാത്തതിന്റെ പേരിൽ വിദ്യാഭ്യാസ മേഖലയിൽ സാമ്പത്തിക ഉപരോധം നേരിടുന്ന കേരളത്തിന് ഈ പദ്ധതിയിലും പങ്കാളിത്തം കിട്ടുമോ എന്നു കണ്ടറിയണം. ഇതിലും 40% സംസ്ഥാന വിഹിതമായിരിക്കുമെന്നാണു സൂചന.തിരുവനന്തപുരം ∙ സർക്കാർ സെക്കൻഡറി സ്കൂളുകളിലെല്ലാം ഇന്റർനെറ്റ് കണക്ഷൻ നൽകുമെന്ന കേന്ദ്ര ബജറ്റിലെ പ്രഖ്യാപനം ഒന്നര പതിറ്റാണ്ടു മുൻപു തന്നെ കേരളം നടപ്പാക്കിയത്. അതുകൊണ്ടുതന്നെ ഈ പദ്ധതിക്കായുള്ള വകയിരുത്തലൊന്നും കേരളത്തിനു ലഭിച്ചേക്കില്ല. 5 വർഷം കൊണ്ട് 50,000 സ്കൂളുകളിൽ ‘അടൽ ടിങ്കറിങ് ലാബ്’ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പിഎം ശ്രീ പദ്ധതിയിൽ ഒപ്പിടാത്തതിന്റെ പേരിൽ വിദ്യാഭ്യാസ മേഖലയിൽ സാമ്പത്തിക ഉപരോധം നേരിടുന്ന കേരളത്തിന് ഈ പദ്ധതിയിലും പങ്കാളിത്തം കിട്ടുമോ എന്നു കണ്ടറിയണം. ഇതിലും 40% സംസ്ഥാന വിഹിതമായിരിക്കുമെന്നാണു സൂചന.
തിരുവനന്തപുരം ∙ കേന്ദ്രബജറ്റിൽ ഹോം സ്റ്റേകൾക്കു മുദ്ര വായ്പ പദ്ധതി പ്രഖ്യാപിച്ചതോടെ കേരളത്തിലെ അനധികൃത ഹോം സ്റ്റേകൾ അംഗീകാരം നേടാൻ നിർബന്ധിതമാകും. ഏഴായിരത്തോളം ഹോംസ്റ്റേകൾ ഇവിടെ പ്രവർത്തിക്കുന്നുണ്ടെങ്കിലും ആയിരത്തിൽതാഴെ മാത്രമാണു ടൂറിസം വകുപ്പിന്റെ ക്ലാസിഫിക്കേഷൻ നേടിയിട്ടുള്ളത്. ടൂറിസം വകുപ്പിന്റെ ശുപാർശയുണ്ടെങ്കിലേ വായ്പ അനുവദിക്കൂ. ഹോം സ്റ്റേകളുടെ എണ്ണം വർധിക്കുന്നതു ഗ്രാമീണ ടൂറിസത്തിനും ‘എക്സ്പീരിയൻസ്’ ടൂറിസത്തിനും പ്രയോജനപ്രദമാകും.
തിരുവനന്തപുരം ∙ ചെറുകിട, ഇടത്തരം, സൂക്ഷ്മ വ്യവസായ സംരംഭങ്ങളെ (എംഎസ്എംഇ) രാജ്യവികസനത്തിനുള്ള രണ്ടാമത്തെ എൻജിനായി വിശേഷിപ്പിച്ചുകൊണ്ടുള്ള കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങളിൽ കേരളത്തിന്റെ വ്യവസായ മേഖലയും പ്രതീക്ഷവയ്ക്കുന്നു. സംരംഭകവർഷം പദ്ധതിയുടെ ഭാഗമായി 2022 ഏപ്രിൽ മുതൽ 2024 ഡിസംബർ വരെ സംസ്ഥാനത്തു 3,39,540 സംരംഭങ്ങൾ ആരംഭിച്ച പശ്ചാത്തലത്തിൽ എംഎസ്എംഇയിലെ കേന്ദ്ര എൻജിനിൽ കേരളത്തിനും കുതിക്കാനായേക്കും. തിരഞ്ഞെടുത്ത 1000 എംഎസ്എംഇകളെ 4 വർഷത്തിനുള്ളിൽ ശരാശരി 100 കോടി രൂപ വിറ്റുവരവുള്ള വ്യവസായങ്ങളായി ഉയർത്തുകയെന്ന ലക്ഷ്യത്തോടെ മിഷൻ 1000 പദ്ധതിയും കേരളം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഈ പ്രവർത്തനങ്ങൾക്കു കേന്ദ്ര ബജറ്റ് ഊർജം പകരും. എംഎസ്എംഇകളുടെ എണ്ണത്തിൽ ഇപ്പോൾ രാജ്യത്തു 15–ാം സ്ഥാനത്താണു കേരളം.
ന്യൂഡൽഹി ∙ വേഗത്തിലുള്ള സാമ്പത്തിക വളർച്ചയാണു ലക്ഷ്യമെങ്കിലും മിനുക്കു പണികളിലൊതുങ്ങാത്ത തിരുത്തലുകൾക്ക് സർക്കാർ ഇനിയും തയാറല്ലെന്നാണ് ബജറ്റ് വ്യക്തമാക്കുന്നത്. വ്യക്തികൾക്കുള്ള ആദായ നികുതി കുറയ്ക്കുമ്പോഴും, ഈയിനത്തിൽ സർക്കാരിനുള്ള വരുമാനം കൂടുമെന്നാണ് ബജറ്റ് രേഖകളിൽനിന്നുള്ള സൂചന.
ന്യൂഡൽഹി∙ ആകെ ശുഭാപ്തിവിശ്വാസമാണ് ബജറ്റിൽ പ്രകടമാക്കുന്നതെങ്കിലും, പതിവിനു വിരുദ്ധമായി അടുത്ത രണ്ട് കൊല്ലങ്ങളിൽ ധനക്കമ്മി, റവന്യൂ കമ്മി, നികുതി വരുമാനം, നികുതിയിതര വരുമാനം തുടങ്ങിയവ എത്ര ശതമാനമായിരിക്കുമെന്ന് നിർവചിച്ചിട്ടില്ല. ആഗോള അസ്ഥിരത മൂലം ധനകാര്യ നയങ്ങളുടെ നടത്തിപ്പിൽ മാറ്റങ്ങൾ വരുത്തേണ്ടിവരുമെന്നതിനാലാണിത്. ധനക്കമ്മി 2024–25ലെ 15,69,527 കോടിയിൽ നിന്ന് 15,68,936 കോടിയായി കുറച്ചതിലൂടെ ശതമാനക്കണക്കിൽ അത് 4.8–ൽ നിന്ന് 4.4 ആയി കുറയ്ക്കാനും സാധിച്ചിട്ടുണ്ട്. റവന്യു കമ്മി 6,10,098 കോടിയിൽ നിന്ന് (1.9%) 5,23,846 കോടിയായും (1.5) കുറഞ്ഞിട്ടുണ്ട്.
ന്യൂഡൽഹി∙ കേന്ദ്ര ബജറ്റിൽ റെയിൽവേ വിഹിതത്തിൽ 10 കോടി രൂപയുടെ കുറവ്. 2.52 ലക്ഷം കോടി രൂപയാണു വകയിരുത്തിയത്. കഴിഞ്ഞ ബജറ്റിൽ 2.62 ലക്ഷം കോടി രൂപയായിരുന്നു വിഹിതം. ബജറ്റ് വിഹിതത്തിനു പുറമേ 10,000 കോടി രൂപ കണ്ടെത്തുമെന്നതിനാൽ, കഴിഞ്ഞ ബജറ്റിന്റെ അതേ തുക തന്നെ ഇത്തവണയും ലഭ്യമാകുമെന്നു റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
ന്യൂഡൽഹി ∙ പ്രതിരോധ മേഖലയ്ക്കായി കേന്ദ്രബജറ്റിൽ വകയിരുത്തിയിരിക്കുന്നത് 6.8 ലക്ഷം കോടി രൂപ. ഇതിൽ 1.8 ലക്ഷം കോടി രൂപയും സേനയുടെ ആധുനികവൽക്കരണത്തിനു വേണ്ടിയാണെന്നതും ശ്രദ്ധേയം. എന്നാൽ ബജറ്റ് പ്രസംഗത്തിൽ ഒരിക്കൽപോലും പ്രതിരോധ മേഖലയെക്കുറിച്ചു പരാമർശമുണ്ടായില്ല. കഴിഞ്ഞ വർഷം 6.22 ലക്ഷം കോടി രൂപയാണു പ്രതിരോധ മേഖലയ്ക്കായി അനുവദിച്ചിരുന്നത്. പുതുക്കിയ എസ്റ്റിമേറ്റിൽ 6.41 കോടി രൂപയായി ഇതു വർധിപ്പിച്ചു. ഇക്കുറി കഴിഞ്ഞ വർഷത്തെക്കാൾ 9% അധികമാണ് തുക.
ന്യൂഡൽഹി ∙ ധനക്കമ്മി നിയന്ത്രണവിധേയമെന്ന് വീണ്ടും തെളിയിച്ചായിരുന്നു ബജറ്റ് അവതരണം. നടപ്പു സാമ്പത്തികവർഷം രാജ്യത്തിന്റെ മൊത്തം ജിഡിപിയുടെ 4.9 ശതമാനത്തിൽ ധനക്കമ്മി നിർത്താനാണ് ലക്ഷ്യമിട്ടിരുന്നത്. ഈ ലക്ഷ്യം ഇന്നലെ 4.8 ശതമാനമായി കുറച്ചു. മൊത്തം ചെലവും വായ്പ ഒഴികെയുള്ള മൊത്ത വരുമാനവും തമ്മിലുള്ള അന്തരമാണ് ധനക്കമ്മി. സാമ്പത്തിക അച്ചടക്കത്തിന്റെ സൂചിക കൂടിയാണിത്.
ന്യൂഡൽഹി ∙ ജനുവരിയിൽ രാജ്യമാകെയുള്ള ജിഎസ്ടി വരുമാനം 1.96 ലക്ഷം കോടി രൂപ. 2024 ജനുവരിയെ അപേക്ഷിച്ച് 12.3% വർധനയുണ്ട്. ഇക്കഴിഞ്ഞ ഡിസംബറിൽ 1.77 ലക്ഷം കോടി രൂപയായിരുന്നു വരുമാനം. കേന്ദ്രത്തിന് അർഹതപ്പെട്ട ജിഎസ്ടി (സിജിഎസ്ടി) 36,077 കോടി, സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി (എസ്ജിഎസ്ടി) 44,942 കോടി, ഒന്നിലേറെ സംസ്ഥാനങ്ങളിലായി നടക്കുന്ന ഇടപാടുകൾക്കുള്ള ഇന്റഗ്രേറ്റഡ് ജിഎസ്ടി (ഐജിഎസ്ടി) 1.01 ലക്ഷം കോടി, സെസ്:13,412 കോടി എന്നിങ്ങനെയാണ് ജനുവരിയിലെ വരുമാനം. ജിഎസ്ടി നിലവിൽ വന്ന ശേഷം രാജ്യമാകെയുള്ള ഏറ്റവുമുയർന്ന വരുമാനം ഇക്കഴിഞ്ഞ ഏപ്രിലിലായിരുന്നു: 2.1 ലക്ഷം കോടി രൂപ.
കൊച്ചി ∙ കോർപറേറ്റ് മേഖലയ്ക്കു ബജറ്റ് നിർദേശങ്ങളിൽ പൊതുവേ സംതൃപ്തി. വ്യവസായ സാരഥികളും വിവിധ സംഘടനകളും ബജറ്റിനെ ഒരേ സ്വരത്തിലാണു പിന്തുണയ്ക്കുന്നത്.
കോട്ടയം ∙ റബർ ബോർഡ് സമർപ്പിച്ച പദ്ധതികളും നിശ്ചയിച്ച തുകയും അതേപടി അനുവദിച്ച കേന്ദ്ര ബജറ്റാണ് ഇത്തവണത്തേത്. 2025-26 വർഷത്തേക്ക് റബർ ബോർഡ് ഇഎഫ്സി (എക്സ്പെൻഡിച്ചർ ഫിനാൻസ് കമ്മിറ്റി) വിഭാവനം ചെയ്ത പദ്ധതികളും തുകയും അനുവദിച്ച ബജറ്റിൽ 360.31 കോടി രൂപയാണ് റബർ മേഖലയ്ക്കായി നീക്കിവച്ചിരിക്കുന്നത്. റബർ മേഖലയിലെ പ്രതിസന്ധി സാഹചര്യങ്ങൾ കണക്കിലെടുത്ത് പ്രത്യേക പദ്ധതികളോ തുകയോ അനുവദിച്ചിട്ടില്ലെന്ന വിമർശനവുമുണ്ട്.
കൊച്ചി ∙ സ്റ്റാർട്ടപ് ഇക്കോ സിസ്റ്റത്തിനു കേന്ദ്ര ബജറ്റിൽ ലഭിച്ച മുന്തിയ പരിഗണന സ്റ്റാർട്ടപ് ഹബായി വികസിക്കുന്ന കേരളത്തിനു നേട്ടമാകും. സ്റ്റാർട്ടപ്പുകൾ നേരിടുന്ന ഫണ്ടിങ് അപര്യാപ്തത, നികുതിക്കുരുക്കുകൾ, അടിസ്ഥാനസൗകര്യ വികസനത്തിലെ പോരായ്മകൾ തുടങ്ങിയവ പരിഹരിക്കാൻ വഴിതുറക്കുന്ന നിർദേശങ്ങളാണു ധനമന്ത്രി മുന്നോട്ടുവച്ചത്. കൂടുതൽ യുവാക്കൾ സ്റ്റാർട്ടപ് സംരംഭങ്ങൾ ആരംഭിക്കാനും അതുവഴി കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും നിർദേശങ്ങൾ സഹായിക്കും.
കൊച്ചി∙ ഹോംസ്റ്റേകൾക്കു മുദ്ര വായ്പ നൽകുമെന്ന പ്രഖ്യാപനം ഏറ്റവും പ്രയോജനപ്പെടുക കേരളത്തിന്. നിലവിൽ ഹോംസ്റ്റേകൾക്ക് പ്രത്യേക വായ്പാ പദ്ധതികളില്ല. മറ്റേതു ബാങ്ക് വായ്പയും എടുക്കുംപോലെ മാത്രം. കേരള ബാങ്ക് മാത്രം 10% നിരക്കിൽ വായ്പ നൽകുന്നു. മുദ്ര വായ്പയാകട്ടെ ഒരു കോടി വരെ ലഭിക്കും. ഹോംസ്റ്റേകളിൽ പരമാവധി 6 മുറികൾ വരെയാണ് അനുവദനീയമെന്നതിനാൽ പരമാവധി 10 ലക്ഷം മതിയാകും മികച്ച സൗകര്യങ്ങൾ ഏർപ്പെടുത്താൻ. ഹോംസ്റ്റേകൾ അംഗീകാരം നേടാൻ 8 തരം രേഖകൾ സമർപ്പിക്കേണ്ടതുണ്ട്. പിന്നീട് ടൂറിസം വകുപ്പിന്റെ പരിശോധനയുമുണ്ട്. വാടകയ്ക്കെടുത്തു നടത്തുന്നതും അംഗീകാരമില്ലാത്തതുമായ ഹോംസ്റ്റേകളിലാണ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ എന്ന് ഹോംസ്റ്റേ ആൻഡ് ടൂറിസം സൊസൈറ്റി (ഹാറ്റ്സ്) ഡയറക്ടർ ശിവദത്തൻ ചൂണ്ടിക്കാട്ടി.
ന്യൂഡൽഹി ∙ കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിച്ചാൽ കൂടുതൽ സഹായം നൽകാമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങൾക്കാണ് സഹായം ആദ്യം നൽകുന്നത്. കേന്ദ്രബജറ്റിൽ വയനാടിനു സഹായം പ്രഖ്യാപിക്കാത്തതിനെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മന്ത്രി ജോർജ് കുര്യന്റെ മറുപടി.
മിഡിൽ ക്ലാസിന് പ്രതീക്ഷിച്ചതിലും എത്രയോ അധികമാണ് കേന്ദ്ര ബജറ്റ് നൽകിയത് എന്നതിൽ ആർക്കും സംശയമില്ല. മറുവശത്ത് സമൂഹത്തിലെ താഴെ തട്ടിലുള്ളവർക്ക് കാര്യമായി ഒന്നും ഇല്ലെന്ന പരാതി വ്യാപകമായി ഉയരുകയും ചെയ്യുന്നു. പത്തു ലക്ഷം വരെയുള്ള വരുമാനത്തിന് എന്തെങ്കിലും ഒക്കെ നികുതി ഇളവുകൾ പ്രതീക്ഷിച്ചിരുന്നിടത്ത്
പ്രതീക്ഷിച്ചതുപോലെ ആദായനികുതിയിൽ വലിയ ഇളവാണ് ഇക്കുറി ബജറ്റിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ സമ്മാനിച്ചത്. പുതിയ സ്കീം പ്രകാരം 7,75,000 രൂപവരെ വാർഷിക വരുമാനമുള്ളവർക്ക് നികുതി ബാധ്യതയില്ലായിരുന്നു. ഇക്കുറി ബജറ്റിൽ ധനമന്ത്രി അത് 12,75,000 രൂപവരെയായി ഉയർത്തി. റിബേറ്റ് ഉയർത്തിയാണ് ഈ ആനുകൂല്യം
ആദ്യമായി സംരംഭം തുടങ്ങുന്ന വനിതാ, എസ്സി/എസ്ടി സംരംഭകർക്ക് 2 കോടി രൂപവരെ വായ്പ നൽകുന്ന പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര ബജറ്റ്. 5 ലക്ഷം പേർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. അടുത്ത 5 വർഷം കൊണ്ടാകും വായ്പ വിതരണം. 2016ൽ പ്രഖ്യാപിച്ച സ്റ്റാൻഡ് അപ് ഇന്ത്യ സ്കീമിനു സമാനമായി ആവും പദ്ധതി നടപ്പാക്കുക.
വിപണിയുടെ കണക്ക് കൂട്ടലുകളെല്ലാം തെറ്റിച്ചു കൊണ്ട് ഇടത്തരക്കാർക്ക് കൂടുതൽ പ്രാധാന്യം നൽകിയ ബജറ്റാണ് ധനമന്ത്രി ഇന്ന് അവതരിപ്പിച്ചത്. ബജറ്റ് അവതരണത്തിന് ശേഷം വിപണിയിൽ ലാഭമെടുക്കൽ വന്നെങ്കിലും പ്രീബജറ്റ് റാലിയുടെ നേട്ടങ്ങൾ കൈവിടാതിരുന്നത് ഇന്ത്യൻ വിപണിക്ക് തുടർന്നും അനുകൂലമാണ്. പ്രീബജറ്റ് റാലിയിൽ
വെളിപ്പെടുത്താത്ത വരുമാനം വെളിപ്പെടുത്തുമ്പോൾ ക്രിപ്റ്റോ കറൻസി പോലുള്ള“വെർച്വൽ ഡിജിറ്റൽ അസറ്റ്” ഉൾപ്പെടുത്തണമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ നിർദ്ദേശിച്ചു. നിയമവിരുദ്ധമായ ഇടപാടുകൾ മറയ്ക്കാൻ അനിയന്ത്രിതമായ രീതിയിൽ ക്രിപ്റ്റോകറൻസി ഉപയോഗിക്കുന്നുവെന്ന നിരവധി റിപ്പോർട്ടുകൾ
സ്ഥിരനിക്ഷേപ പലിശയിൽ പിടിക്കുന്ന മുൻകൂർ നികുതിയ്ക്ക് ബാധകമായ പരിധികൾ വർധിപ്പിച്ചു. ഇതിൽ മുതിർന്ന പൗരൻമാർക്ക് വലിയ ആശ്വാസം ആണ് ബജറ്റ് നൽകുന്നത്. നിലവിൽ അരലക്ഷം രൂപയ്ക്ക് മേലുള്ള പലിശയ്ക്ക് ടിഡിഎസ് (സ്രോതസിൽ നിന്ന് ഈടാക്കുന്ന നികുതി)പിടിക്കുന്നത്. എന്നാൽ ഇനി ഒരു ലക്ഷം രൂപ വരെയുള്ള പലിശയ്ക്ക് ടിഡിഎസ്
കപ്പൽ നിർമാണം, വിൽപ്പന എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വലിയ കപ്പലുകളെ ഹാര്‍മണൈസ്ഡ് മാസ്റ്റർ ലിസ്റ്റിൽ ഉൾപ്പെടുത്തി. 2025 ബജറ്റിലാണ് പ്രഖ്യാപനം. പ്രധാനപ്പെട്ട അടിസ്ഥാന സൗകര്യ മേഖലകൾ ഉൾപ്പെടുന്ന ലിസ്റ്റ് ആണിത്. ഇതോടെ സർക്കാർ നിഷ്കർഷിക്കുന്ന നിശ്ചിത വലുപ്പമുള്ള കപ്പലുകൾ വാങ്ങുന്നതിന്
തിരുവനന്തപുരം ∙ കേരളത്തിന്റെ പ്രധാന ആവശ്യങ്ങളെയാകെ നിരാകരിച്ച കേന്ദ്ര ബജറ്റിലെ സമീപനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളം 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിരുന്നു. വയനാടിന്റെ പുനരധിവാസത്തിനായി പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടു. വിഴിഞ്ഞത്തിന് അതിന്റെ ദേശീയ പ്രാധാന്യം കൂടി അംഗീകരിക്കും വിധമുള്ള പരിഗണന വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇവയൊന്നും ബജറ്റ് പരിഗണിച്ചിട്ടില്ല. വന്‍കിട പദ്ധതികളുമില്ല. എയിംസ്, റെയില്‍വേ കോച്ച് നിർമാണശാല തുടങ്ങിയ നിരന്തരമായ ആവശ്യങ്ങളൊക്കെ തന്നെ ഈ ബജറ്റിലും നിരാകരിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതീക്ഷിച്ചതുപോലെ ഇടത്തരം കുടുംബങ്ങൾക്ക് ആശ്വാസം പകർന്ന് മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാം ബജറ്റ്. ‘മിഡിൽ-ക്ലാസ്’ കുടുംബങ്ങൾക്കാണ് ഇക്കുറി ഊന്നലെന്ന് വ്യക്തമാക്കിയാണ് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് പ്രഭാഷണം തുടങ്ങിയതു തന്നെ. ബജറ്റിന്റെ തലേന്ന് മാധ്യമങ്ങളോടായി സംസാരിച്ച മോദിയും പറഞ്ഞു– ഇടത്തരക്കാരെയും പാവപ്പെട്ടവരെയും ലക്ഷ്മീ ദേവി കൂടുതലായി അനുഗ്രഹിക്കട്ടെ എന്ന്. അതുതന്നെ സംഭവിച്ചു. പ്രതീക്ഷിച്ചതിലും ‘കൂടുതലായിത്തന്നെ’ കേന്ദ്രം അനുഗ്രഹിച്ചു. ബജറ്റിന്റെ പാർട്ട്-ബിയിൽ നിർമല കാത്തുവച്ചതാകട്ടെ ‘മധുരിക്കുന്ന പ്രഖ്യാപനവും’. പുതിയ ആദായ നികുതി സ്കീം അപ്പാടെ പൊളിച്ചെഴുതിയ നിർമല സീതാരാമൻ, 12.75 ലക്ഷം രൂപവരെ വാർഷിക വരുമാനക്കാരെ റിബേറ്റുവഴി ആദായനികുതി ബാധ്യതയിൽ നിന്നൊഴിവാക്കി. അതായത്, 12 ലക്ഷം രൂപ വരെ വാർഷിക വരുമാനത്തിന് ഇനി നികുതി അടയ്ക്കേണ്ട. പുറമേ 75,000 രൂപ സ്റ്റാൻഡേർഡ് ഡിഡക്ഷൻ ആനുകൂല്യവും ചേരുമ്പോൾ നികുതി ബാധ്യതയിൽ നിന്നൊഴിവാകുന്നത് പ്രതിവർഷം 12.75 ലക്ഷം രൂപവരെ വരുമാനമുള്ളവർ.
രാജ്യത്തിന്റെ പ്രവർത്തനത്തിൽ ഒന്നാം എൻജിനായി കാർഷിക മേഖല വർത്തിക്കുന്നു എന്ന സൂചിപ്പിച്ചായിരുന്നു കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ ബജന്റ് പ്രൊപ്പോസൽ ആരംഭിച്ചത്. പ്രൈം മിനിസ്റ്റർ ധൻ–ധാന്യ കൃഷി യോജനയായിരുന്നു പ്രഖ്യാപനത്തിൽ ആദ്യത്തേത്.
അവശേഷിക്കുന്ന ഓള്‍ഡ് റെജിം ആദായ നികുതിക്കാരെ കൂടി ന്യൂ റെജിമിലേക്ക് മാറ്റുവാനും ഇടത്തരക്കാരില്‍ നിന്ന് ആദായ നികുതിയായി ഈടാക്കുന്ന തുക കുറയ്ക്കാനും ലക്ഷ്യമിട്ട് വലിയ മാറ്റങ്ങളാണ് ധന മന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ നിക്ഷേപങ്ങള്‍ക്കും, വായ്പകള്‍ക്കും, ചിലവുകള്‍ക്കും ഇളവ് ലഭിച്ചിരുന്ന
12 ലക്ഷം രൂപ വരെ നികുതി നൽകുകയേ വേണ്ട എന്ന ധനമന്ത്രി നിർമലാ സീതാരാമന്റെ ബജറ്റ് പ്രഖ്യാപനത്തെ പാർലമെന്റ് കരഘോഷങ്ങളോടെയാണ് വരവേറ്റത്. പക്ഷേ പുതിയ സ്ലാബ് നിരക്കിൽ മാറ്റങ്ങളുണ്ടെന്നു നാലു ലക്ഷം മുതൽ എട്ടു ലക്ഷം വരെ അഞ്ചു ശതമാനവും 8 ലക്ഷം മുതൽ 12 ലക്ഷം വരെ ഉള്ള പത്തു ശതമാനം നിരക്കിലും നികുതി നൽകണം എന്നു
ന്യൂഡൽഹി∙ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചത് ‘ജനങ്ങളുടെ ബജറ്റ്’ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിക്ഷേപത്തെയും സമ്പാദ്യത്തെയും പ്രോത്സാഹിപ്പിക്കുന്ന ബജറ്റ് വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് വഴി തെളിക്കുന്നതാണെന്നും ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തിനു പിന്നാലെ പുറത്തിറക്കിയ വിഡിയോ സന്ദേശത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയിൽ നിന്ന് വിവിധ വിദേശ രാജ്യങ്ങളിൽ പഠിക്കാൻ പോയവർക്കും പോകാൻ തയ്യാറെടുക്കുന്നവർക്കും ഇത്തവണത്തെ ബജറ്റ് കാര്യമായ ആശ്വാസം നൽകും. നാട്ടിൽ നിന്ന് വിദേശത്തേക്ക് പഠനാർത്ഥം അയക്കുന്ന തുകയ്ക്ക് ഇനി നികുതി പിടിക്കില്ല. നിലവിൽ ഒരു വർഷം ഏഴു ലക്ഷത്തിനു മുകളിൽ ആയാൽ 0.5 ശതമാനം തുക ടിസിഎസ് (ടാക്സ് കളക്ടട്
ബജറ്റ് അവതരണം കഴിഞ്ഞപ്പോൾ പ്രതീക്ഷിച്ചതിലും കൂടുതൽ നികുതി ഇളവുകൾ കിട്ടിയതിൽ വലിയ സന്തോഷത്തിലാണ് ഇന്ത്യൻ മിഡിൽ ക്ലാസ്. മധ്യ വർഗത്തിനും ഉയർന്ന ശമ്പളക്കാർക്കും തീർച്ചയായും സന്തോഷിക്കാവുന്ന ബജറ്റ് തന്നെയാണ് ഇത്. എന്നാൽ താഴെത്തട്ടിലുള്ളവരുടെ വരുമാനം ഉയർത്തുന്നതിനുള്ള ഒരു പ്രഖ്യാപനം പോലും ബജറ്റിൽ
തിരുവനന്തപുരം ∙ കേന്ദ്ര ബജറ്റില്‍ സംസ്ഥാന സര്‍ക്കാരുകളോടു തുല്യനീതി ഇല്ലെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. രാഷ്ട്രീയമായി താല്പര്യമുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുകയും അല്ലാത്തവരെ ഒഴിവാക്കുകയും ചെയ്യുന്ന സ്വഭാവം കേന്ദ്രസര്‍ക്കാര്‍ തുടരുകയാണ്. കേരളത്തിനു നല്ല പ്രതീക്ഷയാണ് ഉണ്ടായിരുന്നത്. എന്നാല്‍ മുണ്ടക്കൈ, ചൂരല്‍മല സാമ്പത്തിക പാക്കേജ് ഉള്‍പ്പെടെ ഒരു കാര്യത്തെപ്പറ്റിയും പറഞ്ഞിട്ടില്ല.
ടൂറിസം മേഖലയില്‍ സംരംഭം പടുത്തുയര്‍ത്തുന്നവര്‍ക്ക് വലിയ പ്രതീക്ഷകളാണ് ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റ് നല്‍കുന്നത്. ഹോം സ്റ്റേകള്‍ക്ക് മുദ്രലോണ്‍ നല്‍കുമെന്ന പ്രഖ്യാപനമാണ് അതില്‍ ഏറെ ശ്രദ്ധേയം. നിരവധി ചെറുകിട സംരംഭകര്‍ക്ക് ടൂറിസം മേഖലയിലേക്ക് കടന്നുവരാന്‍ ലളിതമായ വ്യവസ്ഥകളോടെ വായ്പ ലഭിക്കുന്നത്
രാജ്യത്തെ വൈദ്യുത വാഹനങ്ങളുടെ വില കുറയാനുള്ള സാധ്യത തെളിയുന്നു. ലിഥിയം ബാറ്ററികളുടെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിന് നികുതി ഇളവുകള്‍ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ചതോടെയാണ് വൈദ്യുത വാഹനങ്ങളുടെ വില കുറയുമെന്ന പ്രതീക്ഷ വര്‍ധിച്ചിരിക്കുന്നത്. പ്രാദേശികമായുള്ള ബാറ്ററി നിര്‍മാണം വിപുലപ്പെടുത്തുകയും ബാറ്ററി
ന്യൂഡൽഹി ∙ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ബിഹാറിനു വാരിക്കോരി പദ്ധതികൾ പ്രഖ്യാപിച്ച് കേന്ദ്ര ബജറ്റ്. ബിഹാറിനു വേണ്ടി മഖാന ബോർഡ് സ്ഥാപിക്കും എന്നതാണു പ്രഖ്യാപനങ്ങളിൽ മുഖ്യം. എൻഡിഎ സഖ്യകക്ഷിയായ നിതീഷ് കുമാറിന്റെ ജെഡിയുവാണു ബിഹാർ ഭരിക്കുന്നത്. കേന്ദ്രം ഭരിക്കാൻ ബിജെപിക്കു നിതീഷിന്റെ പിന്തുണ ആവശ്യമായതിനാലാണു പദ്ധതികൾ പ്രവഹിച്ചത്.
ന്യൂഡൽഹി∙ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ കസ്റ്റംസ് തീരുവയിൽ ഉൾപ്പെടെ നിരവധി മാറ്റങ്ങളാണു പ്രഖ്യാപിച്ചത്. വിവിധ മേഖലകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. മരുന്നു മുതൽ വ്യാവസായിക വസ്തുക്കൾക്കു വരെ വിലക്കുറവ് ഉണ്ട്. അതുപോലെ തന്നെ വില കൂടിയവയും ഉണ്ട്.
12 ലക്ഷം രൂപ വരെയുള്ള വാർഷിക വരുമാനത്തിന് ഇനി പൂജ്യം രൂപ ആദായനികുതി എന്ന ഒറ്റ പ്രഖ്യാപനത്തോടെ ധനമന്ത്രി നിർമലാ സീതാരാമൻ ആദായ നികുതി സ്ലാബുകളിലെ നിരക്കിലും വലിയ ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പൂ ചോദിച്ചപ്പോൾ പൂക്കാലം തന്നെ തന്നു എന്നു ടാക്സ് വിദദ്ധർ ഒരേ പോലെ പറയുന്ന ബജറ്റിലെ ആദായനികുതി നികുതി
30 ശതമാനം എന്ന ഏറ്റവും ഉയർന്ന ആദായനിരക്ക് ഇനി 24 ലക്ഷത്തിനു മേലുള്ള വാർഷിക വരുമാനത്തിന് മാത്രം. നിലവിൽ 15 ലക്ഷം രൂപയ്ക്ക് മേൽ 30 ശതമാനം നിരക്ക് നൽകിയിരുന്ന ഇടത്തരക്കാർക്ക് വലിയ ആശ്വാസം ആണ് സ്ലാബ് നിരക്കിൽ കൊണ്ടു വന്നിരിക്കുന്നത്. 12 ലക്ഷം രൂപ വരെയുള്ള വാർഷിക വരുമാനത്തിന് ഇനി പൂജ്യം രൂപ ആദായനികുതി
എഐ മേഖലകൾക്കായി എന്തൊക്കെ പ്രഖ്യാപനങ്ങളാകും ബജറ്റിലുണ്ടാവുകയെന്ന ആകാംക്ഷയോടെയുള്ള കാത്തിരിപ്പിലായിരുന്നു ഗെയിമിങ്ങുൾപ്പടെയുള്ള ടെക്നോളജി മേഖലകള്‍. നിർമിത ബുദ്ധിയിലും ഗെയിമിങിലും ഊർജ്ജ രംഗത്തും മറ്റു രാജ്യങ്ങൾ വലിയ മുന്നേറ്റം കൈവരിക്കുമ്പോൾ ഇന്ത്യ എന്തായിരിക്കും ചെയ്യുകയെന്ന ആകാംക്ഷയും
ന്യൂഡൽഹി ∙ നിർമിത ബുദ്ധിയുമായി (എഐ) ബന്ധപ്പെട്ട വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും 500 കോടി രൂപ വകയിരുത്തി കേന്ദ്ര ബജറ്റ്. 100 കോടി ചെലവിൽ എഐയ്ക്കായി 5 മികവിന്റെ കേന്ദ്രങ്ങളും (സെന്റർ ഓഫ് എക്സ്ലൻസ്) സ്ഥാപിക്കുമെന്നു ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. എഐ മേഖലയിൽ ആഗോള പങ്കാളിത്തവും ഉറപ്പാക്കും.
ഇന്‍ഷൂറന്‍സ് രംഗത്ത് നൂറു ശതമാനം പ്രത്യക്ഷ വിദേശ നിക്ഷേപം അനുവദിക്കാനുള്ള ബജറ്റിലെ പ്രഖ്യാപനം ഇന്ത്യന്‍ കമ്പനികളെ കൂടുതല്‍ മല്സരാധിഷ്ഠതമായി മുന്നേറാന്‍ പ്രേരിപ്പിക്കുമെന്നതിനൊപ്പം കൂടുതല്‍ പണം വിപണിയിലെത്താനും വഴിയൊരുക്കും. നൂറു ശതമാനം എഫ്ഡിഐ അനുവദിക്കുന്ന പ്രഖ്യാപനത്തിന് ഒപ്പം ലഭിക്കുന്ന പ്രീമിയം
ന്യൂഡൽഹി ∙ നികുതിയും സാമ്പത്തിക മേഖലയും ഉൾപ്പെടെ 6 മേഖലകളിൽ വലിയ പരിഷ്കാരങ്ങൾക്കാണു ബജറ്റിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നു ധനമന്ത്രി നിർമല സീതാരാമൻ. കഴിഞ്ഞ 10 വർഷത്തെ സർക്കാരിന്റെ വികസന നേട്ടങ്ങളും ഭരണ പരിഷ്കാരങ്ങളും ലോകശ്രദ്ധ ആകർഷിച്ചെന്നും ബജറ്റ് അവതരിപ്പിക്കവേ നിർമല പറഞ്ഞു.
സൂക്ഷ്മ, ചെറു സംരംഭങ്ങള്‍ക്കായി അഞ്ചു ലക്ഷം രൂപ വരെ ലഭിക്കുന്ന പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ അവതരിപ്പിക്കുമെന്ന ബജറ്റ് പ്രഖ്യാപനം ഈ രംഗത്തെ പണ ലഭ്യത വര്‍ധിപ്പിക്കുകയും സംരംഭങ്ങളെ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കുകയും ചെയ്യും. ചെറിയ തുകകള്‍ക്കായുള്ള വായ്പകള്‍ക്ക് കൂടുതല്‍ സമയവും അധ്വാനവും ആവശ്യമായി
ന്യൂഡൽഹി ∙ കേന്ദ്ര ബജറ്റ് അവതരണത്തിൽ ചരിത്രം കുറിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്. മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാം ബജറ്റാണിത്; നിര്‍മലയുടെ തുടര്‍ച്ചയായ എട്ടാം ബജറ്റും. ഇതോടെ സ്വതന്ത്ര ഭാരതത്തിൽ ഏറ്റവുമധികം ബജറ്റുകൾ തുടർച്ചയായി അവതരിപ്പിച്ച റെക്കോർഡ് നിർമല സ്വന്തമാക്കി. ഏഴെണ്ണം അവതരിപ്പിച്ച സി.ഡി.ദേശ്മുഖിന്റെ റെക്കോർഡാണു നിർമല മറികടന്നത്.
ധനമന്ത്രി നിര്‍മല സീതാരാമന് ബജറ്റ് അവതരണം ആരംഭിച്ചപ്പോള്‍ മുന്‍പൊരിക്കലുമില്ലാതിരുന്നത്ര പ്രതീക്ഷകളുമായാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കോര്‍പറേറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാരും കാത്തിരിക്കുന്നത്. തങ്ങള്‍ക്ക് ആദായ നികുതി ഇനത്തിലും അതിനു പുറമേയും മികച്ച ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കും എന്നവര്‍ കരുതുന്നു.
ധന മന്ത്രി നിർമല സീതാരാമൻ ഇന്നു പാർലമെന്റിൽ അവതരിപ്പിക്കുന്ന ബജറ്റിലെ വിവരങ്ങൾ അതീവ രഹസ്യം. എന്നാൽ ബജറ്റിലുണ്ടാകുമെന്നുറപ്പുള്ളതു ചില സാങ്കേതിക പദങ്ങളാണ്. ബജറ്റിനെ അടുത്തറിയാൻ അവയുടെ പൊരുളെന്തെന്ന് അറിയണം. അതിനു സഹായകമാകുന്ന ഹ്രസ്വ വിവരണം ഇതാ: Advalorem Duty: വിശാലമായ അർഥത്തിൽ മൂല്യാധിഷ്ഠിത നികുതി
ന്യൂഡൽഹി∙ 2047ൽ വികസിത രാജ്യമായി മാറാൻ ഇന്ത്യ അടുത്ത 2 ദശാബ്ദങ്ങളിൽ 8% വീതം വളർച്ച നേടണമെന്ന് സാമ്പത്തിക സർവേ. വികസിത ഭാരതം കെട്ടിപ്പടുക്കാൻ 2030–32 വരെ കാർഷികേതര മേഖലകളിൽ പ്രതിവർഷം 78.5 ലക്ഷം തൊഴിലുകൾ സൃഷ്ടിക്കണമെന്ന നിലപാട് ഇത്തവണയും സാമ്പത്തിക സർവേ ആവർത്തിച്ചു. ഇതിനൊപ്പം നിക്ഷേപനിരക്ക് നിലവിലെ
കൽപറ്റ ∙ കേന്ദ്ര ബജറ്റിൽ പ്രത്യേക പരിഗണന കാത്ത് വയനാട്. മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരും വന്യജീവി ശല്യത്താൽ കഷ്ടപ്പെടുന്ന കർഷകരും ടൂറിസം സംരംഭകരുമെല്ലാം ഇന്നു കേന്ദ്രമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്ന ബജറ്റിൽ സഹായപ്രഖ്യാപനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ്. കേന്ദ്രസർക്കാരിന്റെ ആസ്പിരേഷനൽ
തുടർച്ചയായ രണ്ടാംമാസവും വാണിജ്യ എൽപിജി സിലിണ്ടറിന്റെ (19 കിലോഗ്രാം) വിലകുറച്ച് പൊതുമേഖലാ എണ്ണക്കമ്പനികൾ. ഓഗസ്റ്റ് മുതൽ ഡിസംബർ വരെ തുടർച്ചയായി വില കൂട്ടിയ ശേഷമായിരുന്നു ജനുവരി ഒന്നിന് വില കുറച്ചത്.
മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാം ബജറ്റ് അവതരണദിനമായ നാളെ (ശനി) ഓഹരി വിപണി പ്രവർത്തിക്കും. പൊതുവേ ശനിയും ഞായറും വിപണിക്ക് അവധിയാണ്. എന്നാൽ, ബജറ്റ് പ്രഖ്യാപനങ്ങളോട് അന്നുതന്നെ പ്രതികരിക്കാൻ നിക്ഷേപകർക്ക് അവസരം ഉറപ്പാക്കാനാണ് എൻഎസ്ഇയും ബിഎസ്ഇയും നാളത്തെ അവധി ഒഴിവാക്കിയത്.
എന്തുമേതും ലളിതമാക്കുക മോദി സർക്കാരിന്റെ പ്രഖ്യാപിതനയമാണ്. കഴിഞ്ഞ ജൂലൈയിലെ ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമല സീതാരാമൻ ‘ലളിതമാക്കൽ’ എന്ന വാക്ക് 21 തവണ ഉപയോഗിച്ചു. കടിച്ചാൽപൊട്ടാത്ത ആദായനികുതി നിയമം ലളിതമാക്കുമെന്ന പ്രഖ്യാപനമായിരുന്നു അതിലൊന്ന്. നിലവിലെ നിയമത്തിന്റെ അവലോകനം 6 മാസത്തിനകം പൂർത്തിയാകുമെന്നും അന്നു മന്ത്രി പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ, വായിച്ചാൽ മനസ്സിലാകുന്ന പുതിയ നിയമം അഥവാ ‘ഡയറക്ട് ടാക്സ് കോഡ്’ അവതരിപ്പിക്കുമോയെന്നു പലരും ഉറ്റുനോക്കുന്നു. ആദായനികുതി നിയമപരിഷ്കരണത്തിന്റെ തുടക്കമെന്നോണമാണ് കഴിഞ്ഞ ബജറ്റിൽ മൂലധനവർധന (ക്യാപ്പിറ്റൽ ഗെയിൻസ്) നികുതി പരിഷ്കരിച്ചത്. എന്നാൽ, ഇതു ജനത്തിനു ‘താങ്ങില്ലെന്ന്’ പിന്നീടു സർക്കാരിനു ബോധ്യമായി. നികുതി വ്യവസ്ഥകൾ ലളിതമാക്കാൻ ഉദ്ദേശിച്ചുള്ള മാറ്റങ്ങൾ പഴയതിനെക്കാളും സങ്കീർണമാണെന്നും വ്യക്തമായി. ആദായനികുതി മാതൃകയിൽ 2 നികുതി സ്കീം കൊണ്ടുവന്നതാണ് ആശയക്കുഴപ്പം വർധിപ്പിച്ചത്. വസ്തുവിന്റെ ദീർഘകാല മൂലധനവർധന നികുതിയിലെ പരിഷ്കാരം ഭൂരിഭാഗം സന്ദർഭങ്ങളിലും ഉടമയ്ക്കു ഗുണകരമാകുമെന്നു പറഞ്ഞ കേന്ദ്രം കടുത്ത പ്രതിഷേധത്തെത്തുടർന്നു ബജറ്റ് നിർദേശം തിരുത്തി; നിർത്തലാക്കിയ ഇൻഡക്സേഷൻ ആനുകൂല്യം തിരികെക്കൊണ്ടുവന്നു. കഴിഞ്ഞ ബജറ്റിലെ ഏറ്റവും വലിയ ‘യുടേൺ’ ആയി ഇതു മാറി. ജനങ്ങളെ കേട്ടതുകൊണ്ടും മാറ്റംവരുത്താൻ ധൈര്യമുള്ളതുകൊണ്ടുമാണു തിരുത്തലെന്ന് നിർമല ലോക്സഭയിൽ തുറന്നുപറഞ്ഞു. അതുകൊണ്ട് ‘ലളിതമാക്കൽ’ ജനവിരുദ്ധമായാൽ എന്തു സംഭവിക്കുമെന്ന് ഇനി സർക്കാരിന് ആരും ട്യൂഷൻ നൽകേണ്ടതില്ലെന്നു വ്യക്തം.
വീണ്ടുമൊരു കേന്ദ്ര ബജറ്റ് മുന്നിലെത്തി നിൽക്കേ, ടൂറിസം-ഹോസ്പിറ്റാലിറ്റി മേഖലയും പ്രതീക്ഷിക്കുന്നത് വലിയ ആനുകൂല്യങ്ങൾ. ചെറുകിട ഹോസ്പിറ്റാലിറ്റി പദ്ധതികൾക്കും വ്യാവസായിക പദവി നൽകണമെന്നതാണ് മുഖ്യ ആവശ്യം.
ഇന്ത്യൻ ഓഹരി വിപണി സ്വന്തമാക്കിയ സുപ്രധാന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ സാമ്പത്തിക സർവേ റിപ്പോർട്ട് പക്ഷേ, മുന്നോട്ട് വയ്ക്കുന്നത് ജാഗ്രതാ മുന്നറിയിപ്പും. 2025ൽ ഇന്ത്യൻ ഓഹരി വിപണിയെ കാത്തിരിക്കുന്ന ഏറ്റവും വലിയ ‘റിസ്ക്’ യുഎസ് ആണെന്ന് റിപ്പോർട്ട് പറയുന്നു.
ഇന്ത്യയിൽ വാണിജ്യ ബാങ്കുകളുടെ ആസ്തിനിലവാരം കിട്ടാക്കടം കുറഞ്ഞ് മെച്ചപ്പെട്ടെന്ന് സാമ്പത്തിക സർവേ ചൂണ്ടിക്കാട്ടുന്നു. മൊത്തം നിഷ്ക്രിയ ആസ്തി (ജിഎൻപിഎ) 2024 സെപ്റ്റംബർ പ്രകാരം 12 വർഷത്തെ താഴ്ചയായ 2.6 ശതമാനത്തിലെത്തി.
പ്രതിസന്ധികളുടെ ട്രാക്കിൽ നിന്ന് ഇന്ത്യൻ സമ്പദ്വ്യവസ്ഥ കരകയറുന്നതായി വ്യക്തമാക്കിയും ആഗോള വ്യാപാരരംഗത്ത് ഇന്ത്യയുടെ മത്സരക്ഷമത ശക്തമാക്കാൻ ബിസിനസ് സംരംഭങ്ങളുടെമേലുള്ള കടുംപിടിത്തം ഉപേക്ഷിക്കാൻ സർക്കാർ തയാറാകണമെന്നും ആവശ്യപ്പട്ട് സാമ്പത്തിക സർവേ റിപ്പോർട്ട്.
ബാങ്കുകളടക്കമുള്ള ധനകാര്യസ്ഥാപനങ്ങളുടെ ശക്തിയും കാര്യക്ഷമതയും രാജ്യം ലക്ഷ്യമിടുന്ന വളർച്ചയ്ക്കും ജനങ്ങളുടെ ക്ഷേമത്തിനും അത്യന്താപേക്ഷിതമാണ്. കേന്ദ്ര ബജറ്റ് ഇക്കാര്യത്തിൽ കൂടുതലായി കരുതൽ കാണിക്കേണ്ടതുണ്ട്. നിക്ഷേപസമാഹരണം എന്ന വെല്ലുവിളി നിക്ഷേപ സമാഹരണത്തിൽ, വിശേഷിച്ച് സേവിങ്സ് ബാങ്ക്, കറന്റ്
ഇന്ത്യയില്‍ ഇപ്പോള്‍ മിഡില്‍ക്ലാസ് പ്രേമം വഴിഞ്ഞൊഴുകുകയാണ്. പ്രത്യേകിച്ചും ശമ്പളവരുമാനക്കാരായ ഇടത്തരക്കാരോടുള്ള പ്രേമം അണപൊട്ടുന്നു. അവരുടെ കൈകളിലേക്ക് എങ്ങനെ കൂടുതല്‍ പണം എത്തിക്കാമെന്നാണ് എല്ലാവരുടെയും ചിന്ത. മാധ്യമങ്ങളായ മാധ്യമങ്ങളിലൊക്കെ അതിനുള്ള നിര്‍ദേശങ്ങളുടെ പ്രളയമാണ്. പ്രീ ബജറ്റ്
അടുത്ത സാമ്പത്തിക വർഷം (2025-26) ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദനം (ജിഡിപി) 6.3 മുതൽ 6.8 ശതമാനം വരെ വളരുമെന്നു സാമ്പത്തിക സർവേ റിപ്പോർട്ട്. ഇന്ത്യയുടെ ആഭ്യന്തര സാമ്പത്തിക അടിത്തറ ശക്തമാണെന്നും റിപ്പോർട്ടിൽ പറയുന്നു. രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ നയപ്രഖ്യാപനത്തിന് പിന്നാലെയാണു ധനമന്ത്രി നിർമല സീതാരാമൻ സാമ്പത്തിക സർവേ റിപ്പോർട്ട് പാർലമെന്റിന്റെ മേശപ്പുറത്തു വച്ചത്.
നാലു മാസമായി നേരിടുന്ന തകർച്ചയിൽനിന്നു കൈപിടിച്ചുയർത്താൻ ധന മന്ത്രി നിർമല സീതാരാമൻ നാളെ അവതരിപ്പിക്കുന്ന ബജറ്റ് നിർദേശങ്ങൾ സഹായകമാകുമെന്ന പ്രതീക്ഷയിലാണ് ഓഹരി വിപണി. പ്രതീക്ഷ സഫലമാകാൻ 16 കോടിയിലേറെ നിക്ഷേപകരാണ് അക്ഷമരായി കാത്തിരിക്കുന്നത്.
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.