ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ന്യൂഡൽഹി ∙ പുതിയ ആദായനികുതി ബില്ലിന് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. നികുതിനിരക്കിൽ മാറ്റങ്ങളില്ല. അടുത്ത ആഴ്ച ബിൽ സഭയിൽ അവതരിപ്പിക്കുമെങ്കിലും ഇതു പാർലമെന്റിന്റെ സ്ഥിരം സമിതിക്കു വിടാനാണ് തീരുമാനം.

ഏകദേശം അഞ്ചര ലക്ഷം വാക്കുകളാണ് നിലവിലെ (1961) ആദായനികുതി നിയമത്തിലുള്ളത്. എന്നാൽ പുതിയ ബില്ലിൽ ഏകദേശം രണ്ടരലക്ഷം വാക്കുകൾ മാത്രമെന്നാണു എന്നാണ് വിവരം. കാലഹരണപ്പെട്ട പല വ്യവസ്ഥകളും ഒഴിവാക്കും. ചില പിഴത്തുകൾ പൂർണമായും റദ്ദാക്കിയേക്കും. 1961നു ശേഷമുണ്ടായ ഭേദഗതികളും മറ്റും പുതിയ നിയമത്തിൽ ലളിതമാക്കും.

NEW DELHI 2024 JULY 23    :  Nirmala Sitharaman , Minister of Finance of India  . @ JOSEKUTTY PANACKAL / MANORAMA
NEW DELHI 2024 JULY 23 : Nirmala Sitharaman , Minister of Finance of India . @ JOSEKUTTY PANACKAL / MANORAMA

മറ്റ് തീരുമാനങ്ങൾ

∙ സ്കിൽ ഇന്ത്യ പദ്ധതി ചില പരിഷ്കാരങ്ങളോടെ അടുത്ത സാമ്പത്തികവർഷം കൂടി തുടരുന്നതിന് അനുമതി നൽകി.

∙ ശുചീകരണ തൊഴിലാളികളുടെ ക്ഷേമത്തിനുള്ള ദേശീയ കമ്മിഷന്റെ (എൻസിഎസ്കെ) കാലാവധി 3 വർഷം കൂടി നീട്ടി (2028 മാർച്ച് വരെ). ഇതിനായി 50.91 കോടി രൂപ നീക്കിവച്ചു.

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

The Union Cabinet approves the new Income Tax Bill, simplifying the 1961 Act and streamlining tax laws in India. This bill, while maintaining current tax rates, will be referred to the Parliament's Standing Committee for further review.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com