60 കഴിഞ്ഞവർക്ക് ഒരു ലക്ഷം രൂപവരെയുള്ള പലിശയ്ക്ക് മുൻകൂർ നികുതിയില്ല

Mail This Article
സ്ഥിരനിക്ഷേപ പലിശയിൽ പിടിക്കുന്ന മുൻകൂർ നികുതിയ്ക്ക് ബാധകമായ പരിധികൾ വർധിപ്പിച്ചു. ഇതിൽ മുതിർന്ന പൗരൻമാർക്ക് വലിയ ആശ്വാസം ആണ് ബജറ്റ് നൽകുന്നത്. നിലവിൽ അരലക്ഷം രൂപയ്ക്ക് മേലുള്ള പലിശയ്ക്ക് ടിഡിഎസ് (സ്രോതസിൽ നിന്ന് ഈടാക്കുന്ന നികുതി)പിടിക്കുന്നത്. എന്നാൽ ഇനി ഒരു ലക്ഷം രൂപ വരെയുള്ള പലിശയ്ക്ക് ടിഡിഎസ് പിടിക്കില്ല.
അതേസമയം 60 വയസുവരെ ഉള്ളവർക്ക് നിലവിൽ 40,000 രൂപ എന്ന പരിധി 50,000 രൂപയാക്കി വർധിപ്പിച്ചിട്ടുണ്ട്. ബാങ്ക്, സഹകരണസ്ഥാപനങ്ങൾ, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശയ്ക്ക് എല്ലാം ഈ പുതുക്കിയ പരിധി ബാധകമായിരിക്കും. അതേസമയം, കെഎസ്എഫ്ഇ, ട്രഷറി, എൻബിഎഫ്സികൾ എന്നിവയിലെ ടിഡിഎസ് പരിധി 10,000 രൂപയായി വർധിപ്പിച്ചുണ്ട്. നിലവിൽ പലിശ 5000 രൂപ എന്ന പരിധി കടന്നാൽ ടിഡിഎസ് പിടിക്കുന്ന സ്ഥാനത്താണിത്.