ADVERTISEMENT

ന്യൂഡൽഹി ∙ ബജറ്റിൽ ഇറക്കുമതിത്തീരുവ ഒഴിവാക്കിയ ജീവൻരക്ഷാ മരുന്നുകൾ ഉൾപ്പെടെയുള്ളവയുടെ പുതുക്കിയ നിരക്ക് ഉടൻ പ്രസിദ്ധീകരിക്കണമെന്നു മരുന്നു കമ്പനികളോടു നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി (എൻപിപിഎ) നിർദേശിച്ചു. കേന്ദ്രബജറ്റ് പ്രഖ്യാപനം വന്ന് 20 ദിവസമായിട്ടും മരുന്നുവില കുറയ്ക്കാത്ത സാഹചര്യത്തിലാണു നടപടി.

2013 ലെ ഡ്രഗ്സ് (പ്രൈസ് കൺട്രോൾ) നിയമം അനുസരിച്ച്, ബാധകമായ എല്ലാ നികുതികളും തീരുവകളും ഉൾപ്പെടുന്നതാണ് മരുന്നുകളുടെ അന്തിമവില. അതുകൊണ്ടുതന്നെ നികുതിയിൽ വരുന്ന കുറവ് വിലയിൽ കാണണം.

 കാൻസറിനടക്കം ഗുരുതര രോഗങ്ങൾക്കുള്ള 36 മരുന്നുകളുടെ ഇറക്കുമതിത്തീരുവ കഴിഞ്ഞ ബജറ്റിൽ കേന്ദ്രം ഒഴിവാക്കിയിരുന്നു. കൂടാതെ ഒട്ടേറെ മരുന്നുകളുടെ നികുതിയിൽ ഇളവും അനുവദിച്ചു. ഇവ നടപ്പാക്കിയാൽ ഈ മരുന്നുകളുടെ വിലയിൽ ഗണ്യമായ കുറവുണ്ടാകും.

English Summary:

Life-Saving Drugs: Price reduction delayed despite budgetary provisions

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com