ADVERTISEMENT

ന്യൂഡൽഹി ∙ 5 സംസ്ഥാനങ്ങളിൽ ബിജെപിക്കു യുപിയും കോൺഗ്രസിനു പഞ്ചാബുമാണ് ഏറ്റവും നിർണായകം. യുപിയിൽ കർഷകപ്രതിഷേധവും കോവിഡും സൃഷ്ടിക്കുന്ന വെല്ലുവിളികളെ വികസനവും ഹിന്ദുത്വവും ചേർത്തുള്ള സമവാക്യത്തിലൂടെ നേരിടാനാണു യോഗി ആദിത്യനാഥ് സർക്കാരിന്റെ ശ്രമം. 

പഞ്ചാബിൽ കർഷകസമരത്തിന്റെ ആനുകൂല്യം കിട്ടുമെന്നു പ്രതീക്ഷിച്ചിരുന്ന കോൺഗ്രസ്, അമരിന്ദർ സിങ് മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടു മറുകണ്ടം ചാടിയതോടെ കടുത്ത വെല്ലുവിളി നേരിടുന്നു. ആം ആദ്മി പാർട്ടിയുടെ ഡൽഹിക്കു പുറത്തേക്കുള്ള വളർച്ച എങ്ങനെയാകുമെന്നു പഞ്ചാബ് സൂചന നൽകും.

കഴിഞ്ഞ ഒരു വർഷത്തിനിടെ 3 മുഖ്യമന്ത്രിമാരെ കണ്ട ഉത്തരാഖണ്ഡിൽ മറുപക്ഷത്തെ പടലപിണക്കങ്ങളിലാണ് ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷമായ കോൺഗ്രസും പ്രതീക്ഷ വയ്ക്കുന്നത്. 

ഗോവയിലും മണിപ്പുരിലും കഴിഞ്ഞതവണ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും ഭരണം സ്വന്തമാക്കിയ ബിജെപി, രണ്ടിടത്തും ഇപ്പോൾ കൂടുതൽ ശക്തമായ നിലയിലാണ്. ഈ വർഷം രാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ബിജെപിക്കും പ്രതിപക്ഷത്തിനും ആ നിലയ്ക്കും ഈ തിരഞ്ഞെടുപ്പ് നിർണായകമാണ്.

elections20225states

English Summary: Dates announced for UP, Punjab, Uttarakhand, Manipur, Goa Elections, parties eye big on results

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com