ഉത്തരാഖണ്ഡിൽ ബിജെപി ആദ്യ പട്ടിക: 10 സിറ്റിങ് എംഎൽഎമാർ പുറത്ത്
Mail This Article
ന്യൂഡൽഹി ∙ ഉത്തരാഖണ്ഡിൽ ആദ്യഘട്ട സ്ഥാനാർഥിപ്പട്ടിക ബിജെപി പുറത്തിറക്കി. 59 സീറ്റുകളിലേക്കുള്ള പട്ടികയാണ് പ്രഖ്യാപിച്ചത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർസിങ് ധാമി അദ്ദേഹത്തിന്റെ മണ്ഡലമായ ഖാട്ടിമയിൽ ജനവിധി തേടും. ബിജെപി അധ്യക്ഷൻ മദൻ കൗശിക് ഹരിദ്വാറിൽ മത്സരിക്കും. നിലവിലെ 10 എംഎൽഎമാരെ ഒഴിവാക്കിയാണ് 59 സീറ്റുകളിലേക്കുള്ള ആദ്യ പട്ടിക പുറത്തിറക്കിയത്.
മുതിർന്ന നേതാവ് കുമാർ പ്രണവ് ചാംപ്യന് ടിക്കറ്റില്ല. പകരം അദ്ദേഹത്തിന്റെ പത്നി ദേവയാനിക്ക് ഖാൻപുർ സീറ്റു നൽകി. ഇവരടക്കം 5 വനിതകളാണ് പട്ടികയിലുളളത്. നൈനിറ്റാളിൽ കഴിഞ്ഞ തവണ കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന മഹിള കോൺഗ്രസ് മുൻ അധ്യക്ഷ സരിത ആര്യ ബിജെപി സ്ഥാനാർഥിയായി. കഴിഞ്ഞ തവണ സരിതയെ തോൽപിച്ച ബിജെപി നേതാവ് സതീഷ് ആര്യ പാർട്ടി വിട്ട് കോൺഗ്രസ് സ്ഥാനാർഥിയാണ്.
Content Highlight: Uttarakhand Assembly Elections 2022