ഉത്തരാഖണ്ഡ്: വിമാനം സ്റ്റാർട്ടാക്കിയിട്ട് കോൺഗ്രസ്!
Mail This Article
ന്യൂഡൽഹി ∙ ഉത്തരാഖണ്ഡിൽ സർക്കാരുണ്ടാക്കാൻ കോൺഗ്രസിനു സാധ്യത തെളിഞ്ഞാൽ, തുടർനടപടികൾക്കു മേൽനോട്ടം വഹിക്കാൻ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ നിയോഗിച്ചു. സംസ്ഥാനത്ത് കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് എക്സിറ്റ് പോളുകളിൽ ചിലത് പ്രവചിച്ചതിൽ പ്രതീക്ഷയർപ്പിച്ചാണു ഹൈക്കമാൻഡ് നീക്കം.
ജയമുറപ്പിച്ചാലുടൻ ഡെറാഡൂണിലേക്കു പുറപ്പെടാൻ സ്ഥാനാർഥികൾക്കു കോൺഗ്രസ് നിർദേശം നൽകി. ഇതിനായി ഹെലികോപ്റ്ററുകൾ ലഭ്യമാക്കാമെന്ന് അറിയിച്ചിട്ടുണ്ട്. എംഎൽഎമാരിൽ ഒരാൾ പോലും മറുകണ്ടം ചാടുന്നില്ലെന്ന് ഉറപ്പാക്കുകയാണു ബാഗേലിന്റെ ദൗത്യം. ആവശ്യമെങ്കിൽ എംഎൽഎമാരുമായി ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പുരിലേക്കു പറക്കാൻ ചാർട്ടേഡ് വിമാനവും പാർട്ടി തയാറാക്കി നിർത്തിയിട്ടുണ്ട്.
English Summary: Uttarakhand elections congress