ADVERTISEMENT

ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പിൽ തോറ്റെങ്കിലും യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയെ മന്ത്രിസഭയിൽ നിലനിർത്തുന്ന കാര്യത്തിൽ ബിജെപിയിൽ തിരക്കിട്ട ചർച്ച. നിയമസഭയിലേക്കു തോറ്റെങ്കിലും കൗൺസിൽ അംഗത്വം വഴി മന്ത്രിസഭയിൽ തുടരാമെന്ന വാദമാണ് യുപി ബിജെപിയിലുള്ളത്. ഇക്കാര്യത്തിൽ കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം നിർണായകമാകും. ഇതുൾപ്പെടെ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. അമിത് ഷാ, രാജ്നാഥ് സിങ്, ജെ.പി. നഡ്ഡ എന്നിവരെയും യോഗി സന്ദർശിച്ചു.

മൗര്യയ്ക്കു പുറമേ, യോഗി മന്ത്രിസഭയിലെ 10 മന്ത്രിമാർ തോൽക്കുകയും ചിലർ പാർട്ടി തന്നെ വിടുകയും ചെയ്ത പശ്ചാത്തലത്തിൽ പുതുമുഖങ്ങൾ‌ക്ക് കാര്യമായ പ്രാതിനിധ്യം ലഭിക്കും. യുപി ബിജെപിയിൽ രണ്ടാമനായി കരുതപ്പെടുന്ന കേശവ് പ്രസാദ് മൗര്യ സിരാത്തു മണ്ഡലത്തിൽ 7000 വോട്ടുകൾക്കാണു തോറ്റത്. സമാജ്‍വാദി പാർട്ടിക്കൊപ്പമുള്ള അപ്നാദൾ വിമത വിഭാഗത്തിലെ പല്ലവി പട്ടേലാണ് അട്ടിമറി ജയം നേടിയത്. യോഗി മന്ത്രിസഭയിലെ മറ്റൊരു ഉപമുഖ്യമന്ത്രിയായിരുന്ന ദിനേശ് ശർമ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല.

English Summary: Yogi Adityanath meets PM Modi in Delhi, invites him for oath-taking ceremony in UP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com