ADVERTISEMENT

മുംബൈ∙വിദേശനാണയ വിനിമയ നിയമ ലംഘനവുമായി ബന്ധപ്പെട്ട കേസിൽ പ്രമുഖ വ്യവസായി അനിൽ അംബാനിയുടെ ഭാര്യ ടീന അംബാനിയെ ഇഡി ചോദ്യം ചെയ്തു. ഇതേ കേസിൽ അനിൽ അംബാനിയെ തിങ്കളാഴ്ച ചോദ്യം ചെയ്തിരുന്നു. രണ്ടു സ്വിസ് ബാങ്ക് അക്കൗണ്ടുകളിലായി 814 കോടി രൂപയിലേറെ നിക്ഷേപിച്ചതിൽ നികുതി വെട്ടിപ്പ് ചൂണ്ടിക്കാട്ടി ആദായനികുതി (ഐടി) വിഭാഗം തുടക്കമിട്ട നടപടികളുടെ ചുവടു പിടിച്ചാണ് ഇഡി അന്വേഷണം. അനിലിനും ഭാര്യയ്ക്കും ഇടപാടുകളുമായി ബന്ധമുണ്ടെന്നാണ് ആരോപണം. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ആദായനികുതി വിഭാഗം അനിലിന് നോട്ടിസ് അയച്ചിരുന്നുവെങ്കിലും ബോംബെ ഹൈക്കോടതി തുടർനടപടി സ്റ്റേ ചെയ്തിരുന്നു. 

English Summary : Enforcement directorate questions Tina Ambani on tax evasion

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com