കെഎസ്ആർടിസി ഡ്രൈവർ നിയമനം റാങ്ക് ലിസ്റ്റിൽ നിന്നു വേണം
Mail This Article
കൊച്ചി ∙ കെഎസ്ആർടിസിയിൽ ദിവസ വേതനത്തിൽ ഡ്രൈവർമാരെ നിയമിക്കുന്നതു പിഎസ്‌സി റാങ്ക് ലിസ്റ്റിൽ നിന്നു സംവരണവും സീനിയോറിറ്റിയും പാലിച്ചു വേണമെന്ന് ഹൈക്കോടതി. പിരിച്ചുവിട്ട എംപാനലുകാരെ ദിവസ വേതനത്തിൽ നിയോഗിക്കുന്നതു മൂലം റാങ്ക് ലിസ്റ്റിലുള്ളവർക്ക് അവസരം നഷ്ടപ്പെടുകയാണെന്നു കാണിച്ച് ഉദ്യോഗാർഥികളായ എൻ.ബി. ഷാനിൽ, ടി.എസ്. സന്തോഷ് എന്നിവർ നൽകിയ ഹർജിയിലാണു നിർദേശം.
180 ദിവസം പൂർത്തിയാക്കിയ എംപാനലുകാരെ പിരിച്ചുവിടാൻ 2019 ഏപ്രിൽ 8ന് ഡിവിഷൻ ബെഞ്ച് നിർദേശിച്ചിട്ടും അവരെ താൽക്കാലികമായി നിയോഗിക്കുന്നു എന്നാണ് ആക്ഷേപം. 2015 ജൂൺ 30ലെ കോടതി ഉത്തരവനുസരിച്ച് 2,455 ഡ്രൈവർ ഒഴിവുകൾ പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്തെങ്കിലും തുടർ ഉത്തരവുണ്ടായില്ല. സാമ്പത്തിക ബുദ്ധിമുട്ടുള്ളതിനാൽ സ്ഥിരനിയമനം സാധിക്കില്ലെന്നു കെഎസ്ആർടിസി അറിയിച്ചതിനെ തുടർന്നാണ് നിർദേശം.
English summary: KSRTC driver appointment; HC order