ഡോ. മാത്യു ഫിലിപ് അന്തരിച്ചു
Mail This Article
ആദിച്ചനല്ലൂർ, കൊല്ലം ∙ ചാത്തന്നൂർ നെടുംചിറ കോയിപ്പുറം ഡോ. മാത്യു ഫിലിപ് (മാത്തുക്കുട്ടി – 95) അന്തരിച്ചു.
മദ്രാസ് സ്റ്റാൻലി മെഡിക്കൽ കോളജിൽ എംബിബിഎസിനു ശേഷം ന്യൂയോർക്ക് സിറ്റിയിലെ മൻഹാറ്റനിലുള്ള ബെൽവ്യൂ മെഡിക്കൽ സെന്ററിൽ തൊറാസിക് സർജറി വിഭാഗത്തിൽ പ്രവർത്തിച്ചു. തുടർന്ന് എഡിൻബറ റോയൽ കോളജ് ഓഫ് സർജൻസിൽനിന്ന് എഫ്ആർസിഎസ്. ആന്ധ്രപ്രദേശിലെ മദനപ്പള്ളിയിലും വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിലും തുടർന്നു സർക്കാർ മെഡിക്കൽ കോളജിലും സർജറി വിഭാഗത്തിൽ പ്രവർത്തിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് സർജറി വിഭാഗം പ്രഫസറായി വിരമിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് സൂപ്രണ്ടായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സംസ്കാരം ജനുവരി 5 ചൊവ്വാഴ്ച 11നു വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം 12നു കൈതക്കുഴി സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: പള്ളം എടത്തുംപടിക്കൽ പരേതയായ ഗ്രേസി ഫിലിപ്. മക്കൾ: പരേതയായ ഡോ. സൂസൻ ഫിലിപ്, ഡോ. ഫിലിപ് മാത്യു (ടൊറൊന്റോ, കാനഡ)
സഹോദരങ്ങൾ: പരേതരായ ഫിലിപ് വർഗീസ് (ബേബി), ഫിലിപ് പോത്തൻ (കുഞ്ഞൂഞ്ഞ്), മിസിസ് കെ.എം. മാത്യു (അന്നമ്മ, വനിത മുൻ ചീഫ് എഡിറ്റർ), ഫിലിപ് ജോൺ (അപ്പു).