ഷാജ് കിരൺ പറഞ്ഞു: ‘സ്വപ്നയെപ്പോലെ കുഞ്ഞിനെ വേണം, 10 ലക്ഷം രൂപ വാഗ്ദാനം ചെയ്തു’

Mail This Article
പാലക്കാട് ∙ സ്വപ്നയെപ്പോലെ ഒരു കുഞ്ഞിനെ വേണമെന്നു ഷാജ് കിരൺ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണു താൻ കൃത്രിമ ഗർഭധാരണത്തിനു തയാറായതെന്നു സ്വപ്ന സുരേഷ് മാധ്യമങ്ങളോടു പറഞ്ഞു. കൃത്രിമ ഗർഭധാരണത്തിന് 10 ലക്ഷം രൂപ വാഗ്ദാനം ചെയ്തു.
എന്നാൽ, ഒരു സ്ത്രീ എത്രമാത്രം കുഞ്ഞിനെ കൊതിക്കുന്നുണ്ടെന്ന് തനിക്ക് അറിയാം. ഭാര്യ ഗർഭം ധരിക്കില്ലെന്നു ഷാജ് പറഞ്ഞതോടെയാണ് അതിനു തയാറായതെന്നും സ്വപ്ന പറഞ്ഞു. ആരോഗ്യം സമ്മതിക്കുകയാണെങ്കിൽ തീർച്ചയായും തയാറാകാമെന്നാണു പറഞ്ഞത്.
ഇപ്പോൾ ഷാജിന്റെ സംഭാഷണം റിക്കോർഡ് ചെയ്തു പുറത്തുവിടുന്നത് മാനസിക പീഡനം സഹിക്ക വയ്യാതെയാണ്. ‘‘നിങ്ങളെ വീണ്ടും തടവറയിലിട്ടു പൂട്ടും. നിങ്ങൾക്കു വീണ്ടും നിങ്ങളുടെ മകനെ നഷ്ടപ്പെടും. നിങ്ങൾ വീണ്ടും വേദനിക്കും’’– ഇതെല്ലാം കേട്ടപ്പോൾ ശരിക്കും ഭയന്നു. ഇതു തെളിയിക്കാൻ തെളിവ് ആവശ്യമായിരുന്നു. ഇതിൽ ഒരു ട്രാപ്പും ഇല്ലെന്നും അവർ പറഞ്ഞു.
English Summary: Shaj Kiran says need a child like Swapna Suresh