അങ്കണവാടി വേതനം 500–1000 രൂപ കൂട്ടി;60,232 പേർക്ക് പ്രയോജനം
Mail This Article
×
തിരുവനന്തപുരം∙ 10 വർഷത്തിനു മുകളിൽ സേവന കാലാവധിയുള്ള അങ്കണവാടി വർക്കർമാരുടെയും ഹെൽപർമാരുടെയും വേതനം 1000 രൂപ വർധിപ്പിച്ചു. മറ്റുള്ളവരുടെ വേതനത്തിൽ 500 രൂപ കൂടുമെന്നു മന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു.
നിലവിൽ വർക്കർമാർക്കു പ്രതിമാസം 12,000 രൂപയും ഹെൽപർമാർക്ക് 8,000 രൂപയുമാണു ലഭിക്കുന്നത്. കഴിഞ്ഞ ഡിസംബർ മുതൽ പുതുക്കിയ വേതനത്തിന് അർഹതയുണ്ടാകും.
ഇരുവിഭാഗങ്ങളിലുമായി 44,737 പേർക്ക് 1000 രൂപ അധികം ലഭിക്കും. 15,495 പേർക്ക് 500 രൂപ വർധനയുണ്ടാകും.
English Summary:
Anganwadi workers salary revised
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.