ടിക്കറ്റ് കൊടുക്കാതെ പണം വാങ്ങി; കെഎസ്ആർടിസി കണ്ടക്ടറെ വിജിലൻസ് പിടികൂടി
Mail This Article
×
മൂലമറ്റം ∙ ടിക്കറ്റ് കൊടുക്കാതെ യാത്രക്കാരനിൽ നിന്നു തുക വാങ്ങിയ കെഎസ്ആർടിസി കണ്ടക്ടറെ വിജിലൻസ് സംഘം പിടികൂടി. മൂലമറ്റം ഡിപ്പോയിലെ കണ്ടക്ടർ സുരേഷ്കുമാറിനെയാണ് തിരുവനന്തപുരത്തുനിന്ന് എത്തിയ വിജിലൻസ് സംഘം പിടികൂടിയത്.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഏലപ്പാറയിൽനിന്നു വന്ന ദേവരുപാറ ബസിലായിരുന്നു സംഭവം. പുള്ളിക്കാനം ഡിസി കോളജ് സ്റ്റോപ്പിലിറങ്ങിയ കുട്ടികളിൽ നിന്നാണ് ടിക്കറ്റ് കൊടുക്കാതെ കണ്ടക്‌ടർ പണം വാങ്ങിയത്. സംഭവം ഇതേ ബസിലുണ്ടായിരുന്ന വിജിലൻസ് സംഘത്തിന്റെ ശ്രദ്ധയിൽപെടുകയായിരുന്നു. കണ്ടക്ടർക്കെതിരെ വകുപ്പുതല നടപടിയുണ്ടാകും.
English Summary:
Vigilance nabbed KSRTC conductor who collected money without giving tickets
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.