‘കലാരംഗത്ത് കറുത്തവനെന്നും വെളുത്തവനെന്നും വിവേചനം’: ഡോ. ആർ.എൽ.വി രാമകൃഷ്ണൻ
Mail This Article
×
കോട്ടയം ∙ കലാരംഗത്ത് കറുത്തവനെന്നും വെളുത്തവനെന്നുമുള്ള വിവേചനമുണ്ടെന്നു ഡോ.ആർ.എൽ.വി.രാമകൃഷ്ണൻ. ‘‘എംഎ, എംഫിൽ എന്നിവയിൽ ഒന്നാം റാങ്കും പിഎച്ച്ഡിയും 15 വർഷത്തെ അധ്യാപന പരിചയവുമടക്കം പ്രഫസറാകാനുള്ള യോഗ്യതയെല്ലാമുണ്ടെങ്കിലും എന്നെ പരിഗണിച്ചില്ല. മോഹിനിയാട്ട രംഗത്ത് ആണുങ്ങൾ വേണ്ടെന്നു തിരുവനന്തപുരത്തെ ചില കുലപതികൾ തീരുമാനിച്ചിരിക്കുകയാണ്.’’ ആർ.എൽ.വി.രാമകൃഷ്ണൻ ആരോപിച്ചു.
കഴിഞ്ഞ കുറെ നാളുകളായി അനുഭവിക്കുന്ന വിഷമമാണിത്. താൻ വിശ്വസിക്കുന്ന രാഷ്ട്രീയ പാർട്ടി ഭരിക്കുന്ന ഈ സമയത്തും അംഗീകാരം ലഭിക്കാതെ വന്നപ്പോൾ പ്രതികരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയ വേലൻ സൊസൈറ്റി സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോട്ടയത്ത് നടന്ന കലാസന്ധ്യ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആർ.എൽ.വി.രാമകൃഷ്ണൻ.
English Summary:
Discrimination in field of arts says RLV Ramakrishnan
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.