മെസ്സിയുടെ അംഗരക്ഷകന് ടച്ച്ലൈൻ വിലക്ക്; മിക്സ്ഡ് സോണിലും ലോക്കർ റൂമിലും മെസ്സിയെ അനുഗമിക്കാം- വിഡിയോ

Mail This Article
മയാമി (യുഎസ്എ) ∙ ലയണൽ മെസ്സിയുടെ അംഗരക്ഷകൻ യാസീൻ ചൂക്കോവിനോട് ഇനി യുഎസിലെ മേജർ സോക്കർ ലീഗ് (എംഎൽഎസ്) മത്സരങ്ങളുടെ ടച്ച് ലൈനിൽ നിൽക്കേണ്ടതില്ലെന്നു സംഘാടകർ നിർദേശിച്ചു. എംഎൽഎസ് മത്സരങ്ങളുടെ സമ്പൂർണ സുരക്ഷാ ചുമതല തങ്ങൾ നേരിട്ട് ഏറ്റെടുക്കുന്നതിനാലാണ് സ്വകാര്യ അംഗരക്ഷകരെ ടച്ച് ലൈനിൽനിന്നു വിലക്കുന്നതെന്നാണു വിശദീകരണം.
യുഎസ് ക്ലബ് ഇന്റർ മയാമിയിൽ ചേർന്നതു മുതൽ ലയണൽ മെസ്സിക്കൊപ്പം നിഴൽ പോലെയുള്ളയാളാണ് മുൻ യുഎസ് സൈനികനായ യാസീൻ ചൂക്കോവ്. മുപ്പത്തിയാറുകാരനായ യാസീന് ഫുട്ബോളുമായി ബന്ധമില്ല. മിക്സ്ഡ് മാർഷ്യൽ ആർട്സ് (എംഎംഎ) താരമായിരുന്ന യാസീൻ തയ്ക്വാൻഡോ, ബോക്സിങ് എന്നിവയിൽ വിദഗ്ധനാണ്.