ഇടതുപക്ഷം ദൗത്യം മറക്കരുത്; കേരളം വഴികാട്ടണം: കരടിനെതിരെ ബിനോയ് വിശ്വം

Mail This Article
കൊച്ചി∙ പരിസ്ഥിതി വിജ്ഞാപന പരിഷ്കാരത്തിനെതിരെ സിപിഐ എംപി ബിനോയ് വിശ്വം. കരടിൽ ഉചിതമായ നടപടിയെടുത്ത് കേരള സര്‍ക്കാര്‍ ഇന്ത്യയ്ക്ക് വഴികാട്ടണം. ഇടതുപക്ഷ സർക്കാർ ദൗത്യം മറക്കരുത്. ഇല്ലെങ്കില്‍ ഇടതുപക്ഷ മുഖത്തിന് പരുക്കേല്‍ക്കുമെന്നും ബിനോയ് വിശ്വം മനോരമ ന്യൂസിനോട് പറഞ്ഞു. അതേസമയം, വിജ്ഞാപനം പരിഷ്കരിക്കുന്നതിനെതിരെ മറുപടി നല്‍കാനുള്ള അവസാനതീയതി നാളെയാണ്.
പരിസ്ഥിതി ആഘാത പഠന വ്യവസ്ഥ ലഘൂകരിക്കാനുള്ള കരടുവിജ്ഞാപനം പിന്‍വലിക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. പരിസ്ഥിതി നശീകരണവും രാജ്യത്തെ കൊള്ളയടിക്കുന്നതും അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പരിസ്ഥിതി പ്രവര്‍ത്തകരുടെയും ഗവേഷകരുടെയും നിയമവിദഗ്ധരുടെയും യോഗം വിളിക്കാന്‍ പോലും സംസ്ഥാനം മുന്‍കയ്യെടുത്തില്ലെന്ന വിമര്‍ശനം ശക്തമാണ്. ഇളവിനുള്ള നീക്കം ആശങ്കാജനകമെന്ന് പരിസ്ഥിതി പ്രവര്‍ത്തകരും നിലപാടെടുക്കുന്നു. വനം, കൃഷി, റവന്യൂ വകുപ്പുകള്‍ ഭരിക്കുന്ന സിപിഐക്കും മൗനമാണ്.
English Summary : Binoy Viswam against EIA draft 2020