‘ഇരട്ട എന്‍ജിന്‍’ സർക്കാർ വിജയം; ഉത്തരാഖണ്ഡില്‍ ചരിത്രം തിരുത്തും: മദൻ കൗശിക്
Mail This Article
×
ഡെറാഡൂൺ ∙ ഉത്തരാഖണ്ഡിന്റെ വികസനത്തിനായി ‘ഇരട്ട എന്‍ജിന്‍’ സർക്കാരിന് നിരവധി കാര്യങ്ങൾ ചെയ്യാൻ സാധിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ മദൻ കൗശിക്. ബിജെപി സർക്കാരിന്റെ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ഉത്തരാഖണ്ഡിന്റെ ചരിത്രം തിരുത്തി ഇത്തവണ ഭരണ തുടർച്ചയുണ്ടാകുമെന്നും മദൻ കൗശിക് മനോരമ ന്യൂസിനോട് പറഞ്ഞു.
ഉത്തരാഖണ്ഡിൽ 2017 നേക്കാൾ വലിയ വിജയം ബിജെപിക്ക് ഇത്തവണ ഉണ്ടാകുമെന്നും ഹരിദ്വാറിലെ സ്ഥാനാർഥി കൂടിയായ മദൻ കൗശിക് പറഞ്ഞു. സുപ്രധാന മണ്ഡലത്തിൽ നിന്നാണ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ജനവിധി തേടുന്നത്. ഭരണത്തുടർച്ച ഇതുവരെ ഉണ്ടാകാത്ത ഉത്തരാഖണ്ഡിൽ ഇത്തവണ മാറ്റമുണ്ടാകുമെന്നും മദൻ കൗശിക് പറഞ്ഞു.
English Summary: 'Double engine' of development in Uttarakhand: BJP State President Madan Kaushik
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.