ADVERTISEMENT

ഡെറാഡൂൺ ∙ ഉത്തരാഖണ്ഡിൽ പുതിയ ബിജെപി സർക്കാർ അധികാരമേറ്റെടുത്താലുടൻ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പുഷ്കർ എസ് ധാമി. 'പുതിയ ബിജെപി ഭരണകൂടം സംസ്ഥാനത്തു രൂപം കൊള്ളുമെന്നാണ് പ്രതീക്ഷ. ഏകീകൃത സിവിൽ നിയമങ്ങൾ നടപ്പാക്കാൻ  സഹായിക്കുന്ന കമ്മിറ്റി രൂപീകരിക്കും. കല്യാണം, വിവാഹമോചനം, ഭൂമി തുടങ്ങി എല്ലാ വിഷയങ്ങളിലും മതത്തിന്റെ ചട്ടക്കൂടിൽ ഒതുങ്ങിനിൽക്കാതെ സംസ്ഥാനത്തൊന്നാകെ ഒരു പൊതുനിയമം കൊണ്ടുവരാൻ ഈ മാറ്റത്തിലൂടെ സാധിക്കും'-  ധാമി പറഞ്ഞു.

ഏകീകൃത സിവിൽ കോഡ് എന്ന ആശയം വിപ്ലവകരമാണെന്നു ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, സംസ്ഥാനത്തിന്റെ അന്തസ്സും പവിത്രതയും കാത്തുസൂക്ഷിക്കാൻ ഭരണകൂടം എക്കാലവും പ്രതിജ്ഞാബദ്ധരായിരിക്കും എന്നും കൂട്ടിച്ചേർത്തു. ഏകീകൃത സിവിൽ കോഡിന്റെ സാധ്യതകൾ നിയമ കമ്മിഷൻ പരിശോധിക്കുമെന്ന് കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജു മുൻപ് പറഞ്ഞിരുന്നു.

രാജ്യത്തെ വിവിധ സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ ഏകീകൃത സിവിൽ കോഡ് എന്ന ആവശ്യം ഉയർത്തിക്കാട്ടിയ ബിജെപി, നിയമം നടപ്പിൽ വരുത്താൻ ദേശീയ നിയമ കമ്മിഷൻ പാനലിനെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ, 2018ൽ കമ്മീഷന്റെ കാലാവധി അവസാനിച്ചു. 

English Summary: In Poll Pitch, Uttarakhand Chief Minister Promises Uniform Civil Code

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com