‘തച്ചങ്കരി ഉണ്ടാക്കിവച്ച സാമ്പത്തിക ഭാരമാണ് ഇപ്പോഴും അനുഭവിക്കുന്നത്; കഥയറിയാതെ ആട്ടം കാണരുത്’
Mail This Article
തിരുവനന്തപുരം∙ കെഎസ്ആർസിയെ വിമർശിച്ച മുൻ എംഡി ടോമിൻ ജെ.തച്ചങ്കരിക്കു മറുപടിയുമായി ഗതാഗത മന്ത്രി ആന്റണി രാജു. തച്ചങ്കരി എംഡിയായിരുന്നപ്പോഴുള്ള സ്ഥിതിയിലല്ല കെഎസ്ആർടിസിയെന്ന് ആന്റണി രാജു പറഞ്ഞു. ടോമിൻ തച്ചങ്കരി ഒരിക്കലും വിമർശിക്കാൻ പാടില്ലായിരുന്നു. അദ്ദേഹം കഥയറിയാതെ ആട്ടം കാണരുത്.
തച്ചങ്കരി എന്തോ മഹാകൃത്യം ചെയ്തെന്നു വരുത്തി തീർക്കാനുള്ള ശ്രമമാണ് നടത്തുന്നത്. അതൊന്നും ശരിയായ നടപടിയല്ല. അദ്ദേഹം കുറച്ചു നാളാണ് എംഡിയായി ഇരുന്നത്. ശമ്പളം കൊടുക്കുന്നത് മാത്രമല്ല ഉദ്യോഗസ്ഥന്റെ ചുമതല. അന്നുണ്ടാക്കി വച്ച സാമ്പത്തിക ഭാരമാണ് ഇപ്പോഴും അനുഭവിക്കുന്നതെന്നും ആന്റണി രാജു പറഞ്ഞു.
ഈ മാസം അവസാനം വിരമിക്കുന്ന തച്ചങ്കരി കെഎസ്ആർടിസി ഭരണ നേതൃത്വത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. കെഎസ്ആർടിസി എംഡി ബിജു പ്രഭാകറിനു ബിസിനസ് അറിയില്ലെന്ന് തച്ചങ്കരി കുറ്റപ്പെടുത്തിയിരുന്നു. ഇതിനോടു പ്രതികരിക്കുകയായിരുന്നു മന്ത്രി ആന്റണി രാജു.
English Summary: Minister Antony Rajus's Reply To Tomin J Thachankary