ADVERTISEMENT

ഗൂഡല്ലൂർ ∙ ഊട്ടിയിൽ മഞ്ഞുവീഴ്ച്ച ആരംഭിച്ചു. ഇന്നലെ കൂടിയ താപനില 20 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 6 ഡിഗ്രി സെൽഷ്യസുമായിരുന്നു.മഞ്ഞിൻ കണങ്ങൾ പറ്റിപ്പപിടിച്ച പുൽമേടുകൾ വെള്ള നിറത്തിലായി. 

സാധാരണയായി മഞ്ഞുവീഴ്ച നവംബറിൽ ആരംഭിക്കുമായിരുന്നു. മഴ തുടർച്ചയായി പെയ്തതതോടെയാണ് ഇത്തവണ മഞ്ഞുവീഴ്ച വൈകിയത്. മഞ്ഞുവീഴ്ച കാർഷികമേഖലയെ കാര്യമായി ബാധിക്കും. തേയിലച്ചെടികളും പച്ചക്കറി കൃഷികളും കരിഞ്ഞുപോകും. 

മഞ്ഞുവീഴ്ച കാണാനും ചിത്രങ്ങൾ എടുക്കാനും സഞ്ചാരികൾ ഊട്ടിയിലേക്ക് എത്തിത്തുടങ്ങി. കൂടുതലും വിദേശ വിനോദസഞ്ചാരികളാണ് ഡിസംബർ, ജനുവരി മാസങ്ങളിൽ ഉൗട്ടിയിലെത്തുക.

English Summary:

Snow fall In Ooty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com