മഹാരാഷ്ട്രയിലേക്കും ജാർഖണ്ഡിലേക്കും മുതിർന്ന നേതാക്കൾ; വോട്ടെണ്ണലിനു മുൻപ് നിരീക്ഷകരെ പ്രഖ്യാപിച്ച് കോൺഗ്രസ്
Mail This Article
ന്യൂഡൽഹി∙ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണലിനു മണിക്കൂറുകൾ ശേഷിക്കെ മഹാരാഷ്ട്രയിലേക്കും ജാർഖണ്ഡിലേക്കും നിരീക്ഷകരെ നിയോഗിച്ച് കോൺഗ്രസ്. രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, കർണാടക മുൻ ഉപമുഖ്യമന്ത്രി ജി.പരമേശ്വര എന്നിവരാണ് മഹാരാഷ്ട്രയിലെ നിരീക്ഷകർ. താരീഖ് അൻവർ, മല്ലു ഭട്ടി വിക്രമാർക, കൃഷ്ണ അല്ലാവൂരു എന്നിവരാണ് ജാർഖണ്ഡിലെ നിരീക്ഷകർ.
കോൺഗ്രസും ഇന്ത്യാ സഖ്യവും നാളേക്ക് തയാറാണെന്ന് മഹാരാഷ്ട്രയിലെ നിരീക്ഷകനായ അശോക് ഗെലോട്ട് പറഞ്ഞു. ‘‘ഞങ്ങൾ നാളെ മുംബൈയിലേക്ക് പോകും. ഇത്തവണ ഞങ്ങൾ തയാറാണ്. നമുക്ക് നാളത്തേക്ക് കാത്തിരിക്കാം. ഇന്ത്യ സഖ്യം സർക്കാർ രൂപീകരിക്കും’’ – ഗെലോട്ട് പറഞ്ഞു. വോട്ടെണ്ണലിനു ശേഷം സർക്കാർ രൂപീകരണം അടക്കമുള്ള കാര്യങ്ങൾക്ക് നേതൃത്വം വഹിക്കുകയാണ് നിരീക്ഷകരുടെ ജോലി.