ADVERTISEMENT

ന്യൂഡൽഹി∙ ഇസ്രയേൽ–പലസ്തീൻ സംഘർഷത്തിൽ ഇന്ത്യൻ നിലപാട് വ്യക്തമാക്കി വിദേശകാര്യമന്ത്രി എസ്.ജയ്‌ശങ്കർ. ദ്വിരാഷ്ട്ര പരിഹാരത്തെയാണ് ഇന്ത്യ എക്കാലത്തും പിന്തുണച്ചിട്ടുള്ളതെന്നും അക്കാര്യത്തിൽ സംശയത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം രാജ്യസഭയിൽ പറഞ്ഞു. ഗാസയുമായി ബന്ധപ്പെട്ട ഐക്യരാഷ്ട്രസഭയുടെ എല്ലാ പ്രമേയങ്ങളിൽ നിന്നും ഇന്ത്യ വിട്ടുനിന്നുവെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

ഇസ്രയേൽ–ഹമാസ് സംഘർഷം ആരംഭിച്ചതിനുശേഷം 13 പ്രമേയങ്ങളാണ് പലസ്തീനുമായി ബന്ധപ്പെട്ട് അവതരിപ്പിക്കപ്പെട്ടതെന്നും അതിൽ 10 എണ്ണത്തിനും ഇന്ത്യ അനുകൂലമായി വോട്ട് ചെയ്തെന്നും അദ്ദേഹം പറഞ്ഞു. മൂന്നെണ്ണത്തിൽ നിന്നുമാത്രമാണ് ഇന്ത്യ വിട്ടുനിന്നത്. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മരുന്നുകളുൾപ്പെടെ പരമാവധി സഹായങ്ങൾ പലസ്തീന് ഇന്ത്യ നൽകിയിരുന്നു. കൂടാതെ ഐക്യരാഷ്ട്രസഭയുടെ ദുരിതാശ്വാസ ഏജൻസിയായ യുഎൻആർഡബ്ല്യുഎയ്ക്ക് 50 ലക്ഷം ഡോളറും (ഏകദേശം 42.35 കോടി രൂപ) സംഭാവന നൽകിയിരുന്നു. 2023ലും തുല്യമായ തുക ഇന്ത്യ നൽകിയിട്ടുണ്ട്. 

English Summary:

Israel-Palestine Conflict: India reaffirms its commitment to a two-state solution in the Israel-Palestine conflict. S. Jaishankar addressed concerns clarifying India's stance on UN resolutions related to Gaza.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com