ADVERTISEMENT

തിരുവനന്തപുരം∙ നവംബറിൽ കൊച്ചിയിൽ നടന്ന സംസ്ഥാന സ്കൂൾ കായിക മേളയുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയ മാധ്യമ പുരസ്കാരങ്ങളിൽ മൂന്നെണ്ണം മലയാള മനോരമയ്ക്ക്. മികച്ച ലേ ഔട്ടിനുള്ള പുരസ്കാരത്തിന് ആർടിസ്റ്റ് എൻ.എസ്. മഗേഷ് ഡിസൈൻ ചെയ്ത പേജ് ഒന്നാം സ്ഥാനം നേടി. മികച്ച വാർത്താ ചിത്രങ്ങളിൽ രണ്ടാം സ്ഥാനം സീനിയർ ഫൊട്ടോഗ്രഫർ ജിബിൻ ചെമ്പോലയും (കൊച്ചി) മൂന്നാം സ്ഥാനം പിക്ചർ എഡിറ്റർ അരുൺ ശ്രീധറും (കൊച്ചി) നേടി. ഓൺലൈൻ വോട്ടെടുപ്പിലൂടെയാണ് ജേതാക്കളെ തീരുമാനിച്ചത്. കഴിഞ്ഞ വർഷം കൊല്ലത്തു നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിലെ മികച്ച ദൃശ്യമാധ്യമ കവറേജിനുള്ള പുരസ്കാരം മനോരമ ന്യൂസ് ടിവി ചാനലും ഏറ്റുവാങ്ങി.

വാർത്താ ചിത്ര വിഭാഗത്തിൽ കെ.എം.ശ്രീകാന്തിന് (സുപ്രഭാതം) ആണ് ഒന്നാം സ്ഥാനം. പേജ് ലേ ഔട്ടിൽ സുപ്രഭാതം രണ്ടും ദേശാഭിമാനി മൂന്നും സ്ഥാനം നേടി.

തൃശൂർ കുന്നംകുളത്ത് നടന്ന 2023ലെ സംസ്ഥാന സ്കൂൾ കായിക മേളയിൽ സമഗ്ര റിപ്പോർട്ടിങിനുള്ള പുരസ്കാരവും മലയാള മനോരമയ്ക്കാണ്. കലോത്സവ സമാപന സമ്മേളനത്തിൽ മന്ത്രിമാരായ വി.ശിവൻകുട്ടി, കെ.എൻ.ബാലഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവർ കാഷ് അവാർഡും പുരസ്കാരവും സമ്മാനിച്ചു. 

English Summary:

Kerala Scool Athletic Meet Award: Malayala Manorama wins three prestigious awards at the Kerala State School Athletic Meet, including first place in page layout and top three spots in photography.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com