‘ഉപതിരഞ്ഞെടുപ്പിന് എൽഡിഎഫ് തയാർ; നിലമ്പൂരിൽ സ്വതന്ത്രൻ വരുമോയെന്ന് അപ്പോൾ നോക്കാം’
Mail This Article
മലപ്പുറം ∙ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയെ ശത്രുവായി പ്രഖ്യാപിച്ചത് കൊണ്ടാണ് പി.വി.അൻവർ അദ്ദേഹത്തിനെതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. യുഡിഎഫിൽ മാപ്പപേക്ഷ എഴുതി തയാറായി നിൽക്കുകയാണ് അൻവർ. ഇടതുമുന്നണി നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിന് തയാറാണ്. മണ്ഡലത്തിൽ സ്വതന്ത്രൻ വരുമോയെന്നൊക്കെ അപ്പോൾ നോക്കാമെന്നും ഗോവിന്ദൻ പറഞ്ഞു.
എൻ.എം.വിജയന്റെ മരണത്തിൽ കടത്തിന്റെ ഉത്തരവാദിത്തം കോൺഗ്രസ് ഏറ്റെടുക്കണം ഐ.സി. ബാലകൃഷ്ണൻ എംഎൽഎ രാജിവയ്ക്കണമെന്നാണ് സിപിഎം ആവശ്യം. പുറത്ത് ഇറങ്ങാൻ പറ്റാത്തതിനാലാണ് എംഎൽഎ മാറി നിൽക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു. 2.10 കോടി രൂപ ബാധ്യതയുണ്ടെന്നാണ് കുടുംബത്തെ സന്ദര്‍ശിച്ചപ്പോള്‍ അവര്‍ പറഞ്ഞത്. ചെക്കുകളും മറ്റ് ഇടപാടുകളും കൂടാതെയാണിതെന്നും അദ്ദേഹം പറഞ്ഞു.