2031ൽ കേരള ജനസംഖ്യയിൽ 70 % നഗരവാസികൾ; വികസനത്തിന് മെട്രോപൊളിറ്റന്‍ പ്ലാനിങ് കമ്മിറ്റികള്‍
| Kerala Budget Highlights

Mail This Article
തിരുവനന്തപുരം ∙ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളുടെ വികസനത്തിന് മെട്രോപൊളിറ്റന്‍ പ്ലാനിങ്ങ് കമ്മിറ്റികള്‍ രൂപീകരിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. നഗരങ്ങളിൽ അർബൻ കമ്മിഷൻ ശുപാർശകൾ നടപ്പിലാക്കുമെന്നും ബഹുമുഖ പദ്ധതികള്‍ നടപ്പിലാക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.
2001ൽ കേരളത്തിലെ നഗര ജനസംഖ്യയുടെ അനുപാതം 25.96 ശതമാനമായിരുന്നു. 2011ൽ 47.72 ആയി. 2031ൽ കേരളത്തിന്റെ ജനസംഖ്യയിൽ 70 ശതമാനവും നഗരവാസികളായിരിക്കും. നഗരവത്കരണത്തിന്റെ വേഗത ഇനിയും വർധിക്കാനാണ് സാധ്യത. മുൻകൂട്ടി ആസൂത്രണം ചെയ്യാനായാൽ നഗരവത്കരണത്തെയും സാമ്പത്തിക വളർച്ചയെയും സമന്വയിപ്പിച്ച് കേരളത്തിനു മുന്നോട്ടുപോകാനാകും. ഈ ലക്ഷ്യം മുൻ നിർത്തിയാണ് കേരളത്തിൽ അർബൻ കമ്മിഷൻ രൂപീകരിച്ചത്. വിശദമായ ചർച്ചകളിലൂടെ അർബൻ കമ്മിഷൻ ശുപാർശകൾ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. ഇതോടെ സംസ്ഥാനത്തെ 3 നഗരങ്ങളിലും വമ്പൻ പദ്ധതികൾ നടപ്പിലാക്കുമെന്ന സൂചനയാണ് ബജറ്റ് നൽകുന്നത്.