ADVERTISEMENT

അഗളി (പാലക്കാട്)∙ വൈദ്യുതി തൂൺ സ്ഥാപിക്കുന്നതിനിടെ ലൈനിലേക്കു വീണ് ഷോക്കേറ്റ് കെഎസ്ഇബി കരാർ ജീവനക്കാരൻ മരിച്ചു. കൂടെയുണ്ടായിരുന്ന മകനും മറ്റൊരാൾക്കും പരുക്കേറ്റു. അഗളി നെല്ലിപ്പതി നഗറിൽ നഞ്ച(53)നാണ് മരിച്ചത്. ഇയാളുടെ മകൻ വേലുസ്വാമി(24), നെല്ലിപ്പതി സ്വദേശി പ്രവീൺ(28)എന്നിവർക്കാണ് പരുക്കേറ്റത്.

ശനിയാഴ്ച വൈകിട്ട് നാലോടെ കോട്ടത്തറ ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ ചീരക്കടവിൽ 11 കെവി ലൈനിലെ തൂൺ മാറ്റി സ്ഥാപിക്കുന്നതിനിടെയാണ് അപകടം. തൂൺ ഉയർത്തി ഉറപ്പിക്കുന്നതിനിടെ ചരിഞ്ഞ് തൊട്ടടുത്ത് വൈദ്യുതി പ്രവഹിച്ചുകൊണ്ടിരിക്കുന്ന ലൈനിലേക്ക് വീണാണ് ഷോക്കേറ്റത്. മൂന്നു പേരെയും ഉടൻ കോട്ടത്തറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും നഞ്ചൻ മരിച്ചു. മറ്റു രണ്ടു പേരുടെയും പരുക്ക് സാരമുള്ളതല്ല. ഇരുവരും ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.

English Summary:

KSEB contract worker died from electrocution in Palakkad.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com