രാമശ്ശേരി ഇഡ്ഡലി കഴിക്കാൻ ഇനി പാലക്കാട് വരെ പോകേണ്ട; ഭക്ഷ്യമേള ഒരുക്കി കെടിഡിസി മസ്ക്കറ്റ് ഹോട്ടൽ
Mail This Article
ജീവിതത്തിൽ ഒരിക്കലെങ്കിലും രുചിക്കേണ്ട വിഭവമാണ് രാമശ്ശേരി ഇഡ്‌ഡലി. രാമശ്ശേരി ഇഡ്ഡലി കഴിക്കാൻ ഇനി പാലക്കാട് വരെ പോകേണ്ട. ഇഡ്ഡലിയുടെ വ്യത്യസ്തമായ രുചിഭേദങ്ങൾ മതിയാവോളം ആസ്വദിക്കുവാൻ തലസ്ഥാനവാസികൾക്ക് അവസരമൊരുക്കി കെടിഡിസി.
മസ്കറ്റ് ഹോട്ടലിൽ ഇഡ്ഡലി ഫെസ്റ്റ് ഒരുക്കിയിട്ടുണ്ട്, ഇവിടെ എത്തിയാൽ മലയാളികളുടെ ഇഷ്ടഭക്ഷണമായ ഇഡ്ഡലിയുടെ വ്യത്യസ്ത രുചിഭേദങ്ങൾ ആസ്വദിക്കാവുന്നതാണ്. മേളയുടെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 3 മണിക്കാണ്. ബഹുമാനപ്പെട്ട കെടിഡിസി എംഡി ശ്രീമതി. ശിഖ സുരേന്ദ്രൻ അവർകളുടെ സാന്നിധ്യത്തിൽ ബഹുമാനപ്പെട്ട കെടിഡിസി ചെയർമാൻ ശ്രീ. പി.കെ. ശശി അവർകൾ നിർവഹിക്കുന്നതാണ്.
ഒക്ടോബർ 10 മുതല്‍ 14 വരെ കെടിഡിസി മസ്കറ്റ് ഹോട്ടലിൽ സായാഹ്ന ഗാർഡൻ റെസ്റ്ററന്റിലാണ് മേള. ഉച്ചയ്ക്ക് 12 മണി മുതൽ രാത്രി 9 മണി വരെയാണ് മേളയുടെ സമയം.
ഇഡ്ഡലിയുടെ രുചിഭേദങ്ങൾ
പാലക്കാട് ജില്ലയിലെ രാമശ്ശേരി ഗ്രാമത്തിൽ പരമ്പരാഗത രീതിയിൽ തയാറാക്കുന്ന ഇഡ്ഡലിയാണ് രാമശ്ശേരി ഇഡ്ഡലി. മൺപാത്രങ്ങളിൽ തയാറാക്കുന്ന രാമശ്ശേരി ഇഡ്ഡലി മൃദുലവും പോഷകസമൃദ്ധവുമാണ്. മൺപാത്രങ്ങളിൽ തയാറാക്കുന്ന രാമശ്ശേരി ഇഡ്ഡലിക്ക് പുറമേ ചക്കര പൊങ്കൽ, ചോക്ലേറ്റ് ഫ്യൂഷൻ ഇഡ്ഡലി, ഗീ േകസരി തുടങ്ങിയ മറ്റ് വിഭവങ്ങളും രുചിക്കാം. തനത് പ്രദേശങ്ങളിൽ നിന്നെത്തുന്ന പാചക വിദഗ്ധരാലാണ് രാമശ്ശേരി ഇഡ്ഡലി തയാറാക്കുന്നത്.
ഇഡ്ഡലി ഫെസ്റ്റിവലിൽ ഒക്ടോബർ 10 മുതൽ 14 വരെ ഉച്ചയ്ക്ക് 12 മുതൽ രാമശ്ശേരി കോംബോ (Rs. 500/- ടാക്സ് ഉൾപ്പെടെ) പാഴ്സൽ വാങ്ങാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ടാക്സ് ഉൾപ്പെടെ 500 രൂപയാണ് രാമശ്ശേരി കോംബോയുടെ വില. മേളയോടനുബന്ധിച്ചു മസ്കറ്റ് ഹോട്ടൽ അതിഥികൾക്കും മേളയിൽ പങ്കെടുക്കുന്നവർക്കും ഹോട്ടൽ വളപ്പിൽ ഗതകാലസ്മരണ ഉണർത്തിക്കൊണ്ടുള്ള കാളവണ്ടി സവാരിയും കുറഞ്ഞ നിരക്കിൽ സംഘടിപ്പിച്ചിട്ടുണ്ട്. ബുക്കിങ്ങിനും അന്വേഷണങ്ങൾക്കും
ഫോൺ – 0471 2318990, 9400008770