രുചിവിസ്മയമായി എണ്ണ ചേർക്കാത്ത ബാംബൂ ചിക്കൻ
Mail This Article
×
മുളകഷ്ണങ്ങളിൽ ചിക്കൻ നിറച്ച് കനലിൽ വേവിച്ചെടുക്കുന്ന ബാംബൂ ചിക്കൻ വീട്ടിൽ തയാറാക്കിയാലോ? വളരെ സ്വാദിഷ്ടവും എണ്ണ ചേർക്കാത്തതുമാണ് ഈ വിഭവം.
ചേരുവകൾ
- ചിക്കൻ - അര കിലോഗ്രാം
- മുളക്പൊടി - 4 ടീസ്പൂൺ
- മല്ലിപ്പൊടി - 4 ടീസ്പൂൺ
- മഞ്ഞൾപ്പൊടി - 1 ടീസ്പൂൺ
- ഗരം മസാല- 1 ടീസ്പൂൺ
- കുരുമുളകുപൊടി- 1/2 ടീസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
- ചിക്കൻ മസാല - 1 ടീസ്പൂൺ
- കട്ട തൈര് - 2 ടീസ്പൂൺ
- വെളുത്തുള്ളി പേസ്റ്റ് - 1ടീസ്പൂൺ
- ഇഞ്ചി പേസ്റ്റ് - 1ടീസ്പൂൺ
- മുറിച്ചെടുത്ത മുളക്കഷണങ്ങൾ
- നെയ്യ്
തയാറാക്കുന്ന വിധം
- മുറിച്ചെടുത്ത മുളക്കഷ്ണങ്ങൾക്കുള്ളിൽ നന്നായി നെയ്യ് പുരട്ടുക.
- ചിക്കൻ ഒരു പാത്രത്തിൽ എടുത്ത് അതിലേക്ക് മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഗരംമസാല, കുരുമുളുപൊടി, ഉപ്പ്, ചിക്കൻ മസാല, കട്ട തൈര്, വെളുത്തുള്ളി പേസ്റ്റ്, ഇഞ്ചി പേസ്റ്റ് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് 30 മിനിറ്റ് അടച്ചു വയ്ക്കുക.
- ചിക്കൻ മുളങ്കുറ്റിയിൽ നിറയ്ക്കുക, മുളയുടെ വായ് ഭാഗം വട്ട ഇലയോ,വാഴ ഇലയോ കൊണ്ട് മൂടുക.
- അടുപ്പിനു മുകളിൽ ഗ്രിൽ സെറ്റ് ചെയ്ത് 20 മിനിറ്റ് വേവിക്കുക, ഇടയ്ക്ക് മുളയിൽ നിന്നും വെള്ളം ഊറ്റിക്കളയുക. ശേഷം സ്വാദിഷ്ടമായ ബാംബൂ ചിക്കൻ പ്ലേറ്റിലേക്ക് മാറ്റാവുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.