ചൂടൻ സോയാ കട്ലറ്റ്, കൊതിപ്പിക്കുന്ന രുചിയിൽ
Mail This Article
×
ചിക്കൻ കട്ലറ്റ് പോലും മാറി നിൽക്കുന്ന ടേസ്റ്റിൽ അടിപൊളി സോയാ ചങ്ക്സ് കട്ലറ്റ്
ചേരുവകൾ
- സോയാ ചങ്ക്സ് - 1¼ കപ്പ്
- സവാള - 2 എണ്ണം
- പച്ചമുളക് - 4 എണ്ണം
- മല്ലിയില - 1/4 cup
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1/2 ടീസ്പൂൺ
- മുളകുപൊടി - 3/4 ടീസ്പൂൺ
- ഗരം മസാല പൊടി - 1/2 ടീസ്പൂൺ
- റൊട്ടിപ്പൊടി - 1/2 കപ്പ്
- മൈദ - 3 ടേബിൾസ്പൂൺ
- വെളിച്ചെണ്ണ വറുക്കാന്‍ ആവശ്യത്തിന്
- ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
- ഒരു മണിക്കൂർ തിളച്ച വെള്ളത്തിൽ കുതിർത്തു വച്ചിരുന്ന സോയചങ്ക്സ് വെള്ളം പിഴിഞ്ഞു കളഞ്ഞ് മികിസിയിൽ ഇട്ട് ചതച്ചെടുക്കുക.
- ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് മൂപ്പിച്ച് സവാളയും പച്ചമുളകും വഴറ്റി, മുളകുപൊടിയും ഗരംമസാലയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ചതച്ച സോയചങ്ക്സിന്റെ മുക്കാൽഭാഗവും ചേർത്ത് ഇളക്കി മൂപ്പിക്കുക.
- ഇതിലേക്ക് ചതച്ച സോയചങ്ക്സ് ബാക്കിയും മല്ലിയിലയും ചേർത്ത് യോജിപ്പിക്കാം. ഈ കൂട്ട് തണുത്ത ശേഷം മൈദചേർത്ത് നല്ല തുപോലെ ഇളക്കി കുഴച്ച് കട്‌ലറ്റ് ആകൃതിയിൽ പരത്തിയെടുക്കുക. 5 മിനിറ്റ് ഫ്രീസറിൽ വച്ചാൽ അധികം എണ്ണ കുടിക്കത്തില്ല.
- നാല് സ്പൂൺ വെള്ളത്തിൽ രണ്ട് സ്പൂൺ മൈദയും അല്പം ഉപ്പും ചേർത്ത് കട്ടകളില്ലാതെ കലക്കിയെടുത്ത്, പരത്തിയ സോയ ചങ്ക്സ് മിക്സ് റൊട്ടിപ്പൊടിയിൽ പൊതിഞ്ഞ് തിളച്ച എണ്ണയിൽ പൊരിച്ചെടുക്കുക. കു
- ചൂടോടെ ടൊമാറ്റോ കെച്ചപ്പിനൊപ്പം കഴിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.