ഏഴ് വര്‍ഷം പൂര്‍ത്തിയാക്കി മെല്‍ബണ്‍-കൊളംബോ ഫ്ലൈറ്റ്

Mail This Article
മെല്‍ബണ്‍- കൊളംബോ വിമാന സര്‍വീസ് ആരംഭിച്ചതിന്റെ ഏഴാം വാര്‍ഷികം ആഘോഷിച്ച് ശ്രീലങ്കന്‍ എയര്‍ലൈന്‍സ്. ശ്രീലങ്കയില്‍ നിന്നു മാത്രമല്ല ഇന്ത്യയില്‍ നിന്നും നിരവധി പ്രവാസികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും അനുഗ്രഹമായി മാറാന്‍ ഈ വിമാന സര്‍വീസിനു സാധിച്ചിട്ടുണ്ട്. ശ്രീലങ്കയിലേക്കുള്ള വിനോദ സഞ്ചാരികളെ കൂട്ടുന്നതിനും ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സാംസ്‌ക്കാരിക സാമ്പത്തിക ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താനും സാധിച്ച ഈ വിമാന സര്‍വീസ് ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ മുഖ്യ സര്‍വീസുകളിലൊന്നായി മാറിയിട്ടുമുണ്ട്.
'വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ഈ സുപ്രധാന വിമാന സര്‍വീസ് കൂടുതല്‍ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളാണ് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് നടത്തുന്നത്. ശ്രീലങ്കയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബന്ധവും വിനോദ സഞ്ചാരവും വിപുലമാക്കാന്‍ വേണ്ട അടിത്തറയിടാന്‍ ഈ സര്‍വീസിനായി' ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വേള്‍ഡ് വൈഡ് സെയില്‍സ് ആൻഡ് ഡിസ്ട്രിബ്യൂഷന്‍ തലവന്‍ ദിമുതു തെനകോണ്‍ പറഞ്ഞു. ശ്രീലങ്കന്‍ എയര്‍ലൈന്‍ ടീം അംഗങ്ങളുടെ കൂട്ടായ പരിശ്രമമാണ് ഈ വിമാന സര്‍വീസിന്റെ വിജയത്തിനു പിന്നിലെന്നാണ് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് ഏഷ്യ പസഫിക് റീജ്യണല്‍ മാനേജര്‍ വി രവീന്ദ്രന്‍ പ്രതികരിച്ചത്.
എയര്‍ബസ് എ330-300, 200 സീരീസിലെ ആധുനിക വിമാനങ്ങള്‍ കൊളംബോ- മെല്‍ബണ്‍ റൂട്ടില്‍ മികച്ച യാത്രാനുഭവം യാത്രികര്‍ക്ക് സമ്മാനിക്കാന്‍ ശ്രീലങ്കന്‍ എയര്‍ലൈന്‍സിനെ സഹായിക്കുന്നു. യുഎല്‍604, യുഎല്‍605 എന്നീ പ്രതിദിന വിമാന സര്‍വീസുകളാണ് കൊളംബോ- മെല്‍ബണ്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്നത്. മെല്‍ബണ്‍ ഹാഫ് മാരത്തണ്‍, ഗ്രേറ്റ് ഓഷ്യന്‍ റോഡ് റണ്ണിങ് ഫെസ്റ്റിവല്‍, ഇന്‍വെസ്റ്റ് വിക്ടോറിയ എന്നിവയുടെ സ്‌പോണ്‍സർഷിപ്പിലൂടെ ഓസ്‌ട്രേലിയയില്‍ ബ്രാന്‍ഡിന്റെ സാന്നിധ്യം വര്‍ധിപ്പിക്കാനായെന്നും ശ്രീലങ്കന്‍ എയര്‍ലൈന്‍സ് അറിയിക്കുന്നു.