ഉള്ളം കുളിർപ്പിക്കുന്നൊരു ഐസ് ടീ
Mail This Article
ചൂട് ചായ തണുപ്പിച്ച് ഐസിട്ട് കുടിച്ചിട്ടുണ്ടോ? വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന ഐസ് ടീയുടെ രുചിക്കൂട്ട് പരിചയപ്പെടാം.
ചേരുവകൾ
- ചായപ്പൊടി
- പഞ്ചസാര
- പുതീന – 4 എണ്ണം
- ചെറുനാരങ്ങാ
- തേൻ
- ഏലയ്ക്ക
- ഇഞ്ചി
- ഐസ്|കട്ടകൾ
തയാറാക്കുന്ന വിധം
ആദ്യം വെള്ളം തിളപ്പിച്ച് നല്ല കടുപ്പത്തിൽ ആവശ്യത്തിന് പഞ്ചസാര ചേർത്ത് കട്ടൻ ചായ ഉണ്ടാക്കുക. അതിലേക് പുതീന, ചെറിയ കഷ്ണം ഇഞ്ചി ചതച്ചത്, ഏലയ്ക്ക പൊടിച്ചത് എന്നിവ ചേർത്ത് നന്നായി തിളപ്പിക്കുക. അതിന് ശേഷം ചൂടാറാൻ വയ്ക്കുക. ചൂടാറിയ ശേഷം നന്നായി അരിച്ചെടുക്കുക.
പിന്നെ ഒരു സെർവിങ് ഗ്ലാസിലേക് 1/2 സ്പൂൺ ചെറുനാരങ്ങ നീര് എടുത്ത് അതിലേക്ക് ഒന്നര സ്പൂൺ തേൻ ചേർക്കുക, അതിലേക്ക് ഐസ് ക്യൂബ്സ് ഇട്ട് കൊടുക്കുക. അതിന് ശേഷം ചൂടാറിയ ചായ ഒഴിച്ച് മിക്സ് ചെയ്ത് ഉപയോഗിക്കാം.
English Summary: Ice Tea Recipe