വീട്ടിൽ ഉണ്ടാക്കുന്ന ബ്രഡിനു രുചിയും മണവും കൂടും
Mail This Article
പൂ പോലെയുള്ള ബ്രഡ്, വീട്ടിൽ ഉണ്ടാക്കുന്ന ബ്രഡിന് ഒരു പ്രത്യേക രുചിയും മണവും ആണ് . ഒരിക്കൽ ഉണ്ടാക്കിയാൽ പിന്നെ കടയിൽ നിന്നും ബ്രഡ് വാങ്ങില്ല. വളരെ പെട്ടെന്നു തന്നെ ഇത് എങ്ങനെ തയാറാക്കാം എന്നു നോക്കാം.
ചേരുവകൾ
•ചെറിയ ചൂട് വെള്ളം - രണ്ടേകാൽ കപ്പ്
•യീസ്റ്റ് - 2 ടീസ്പൂൺ
•പഞ്ചസാര - 2 ടേബിൾസ്പൂൺ
•ഗോതമ്പു പൊടി - 1 കപ്പ്
•മൈദാപ്പൊടി - 1 കപ്പ്
•ഉപ്പ് - 1 ടീസ്പൂൺ
•വെജിറ്റബിൾ ഓയിൽ - 2 ടീസ്പൂൺ
തയാറാക്കുന്ന വിധം
•ചെറു ചൂടുവെള്ളത്തിൽ യീസ്റ്റും പഞ്ചസാരയും കലക്കി വയ്ക്കുക. ശേഷം ഒരു വലിയ പാത്രത്തിലേക്കു ഗോതമ്പ് പൊടിയും മൈദയും ഉപ്പും ഇട്ട് ഇളക്കിയതിനു ശേഷം നേരത്തെ കലക്കി വച്ച യീസ്റ്റ് മിശ്രിതവും എണ്ണയും കൂടി ചേർത്ത് ഒരു സ്പൂൺ വച്ച് ഇളക്കുക. ഇത് ഒരു മണിക്കൂർ അടച്ചു വയ്ക്കാം.
•ഒരു മണിക്കൂറിനു ശേഷം പൊങ്ങി വന്ന മാവ് ഒന്നും കൂടെ ഇളക്കി കൊടുക്കുക.
•ശേഷം വെണ്ണ തടവിയ ബ്രഡ് ടിന്നിലേക്കു ഈ മാവ് ഇട്ടു കൊടുത്തു 15 മിനിറ്റു വച്ച ശേഷം 170 ഡിഗ്രി സെൽഷ്യസിൽ 40 മിനിറ്റ് ബേക്ക് ചെയ്ത് എടുക്കാം.
Content Summary : Recipe for making the ideal soft bread.