ഇതാണ് സാറേ പുളിശ്ശേരി! മാമ്പഴവും പൈനാപ്പിളും അല്ല, സദ്യയ്ക്ക് മാറ്റുകൂട്ടാം
Mail This Article
ചോറിന് പുളിശ്ശേരി സൂപ്പറാണ്. മധുരവും തൈരിന്റെ പുളിയും ചേർന്ന രുചിയാണ്. മാമ്പഴ സീസണായാല്‍ മിക്കവരും തയാറാക്കുന്നതാണ് മാമ്പഴ പുളിശ്ശേരി. കൂടാതെ പൈനാപ്പിൾ കൊണ്ടും നല്ല പഴുത്ത നേന്ത്രപഴം കൊണ്ടുമൊക്കെ പുളിശ്ശേരി ഉണ്ടാക്കാറുണ്ട്. ഇപ്പോഴിതാ അടിപൊളി പുളിശ്ശേരിയുടെ റെസിപ്പിയാണ് പങ്കുവയ്ക്കുന്നത്. ഒാണത്തിന് സദ്യയൊരുക്കുവാനും സൂപ്പറാണിത്.
വേണ്ട ചേരുവകൾ
∙നേന്ത്രപഴം രണ്ട്
∙നാളീകേരം ഒരു ചെറിയ കപ്പ്
∙പച്ചമുളക് മൂന്നെണ്ണം
∙ജീരകം കാൽ ടീസ്പൂൺ
∙ഉലുവ കാൽ ടീസ്പൂൺ
∙ശർങ്കര ഒന്ന്
∙മഞ്ഞൾ പൊടി കാൽ ടീസ്പൂൺ
∙ഉപ്പ് പാകത്തിന്
∙കറിവേപ്പില രണ്ട് തണ്ട്
തയാറാക്കേണ്ട വിധം
പഴം ശർങ്കരയും മഞ്ഞൾ പൊടി ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വേവിക്കുക. അതിലേക്ക് നാളികേരം അരച്ചത് ചേർത്ത് നന്നായി ഇളക്കുക. അതിനു ശേഷം തൈര് ചേർത്ത് ഇളക്കുക.
അവസാനം വറുത്തിടാം. സ്വാദിഷ്ടമായ പഴ പുളിശ്ശേരി ഓണത്തിന് എന്തായാലും ഒന്ന് ചെയ്ത് നോക്കു.
English Summary: Simple Pulissery Recipe