ADVERTISEMENT

ക്രിസ്മസിന് കേക്ക് മാത്രമല്ല വൈനും ആഘോഷത്തിന് വീര്യം കൂട്ടും. ഇന്ന് പലതരം വൈനുകൾ ഉണ്ടാക്കാറുണ്ട്. ചുരുങ്ങിയ ദിവസം കൊണ്ടും വൈൻ തയാറാക്കാവുന്നതാണ്. 15 ദിവസം കൊണ്ടും 7 ദിവസം കൊണ്ടും 5 ദിവസം കൊണ്ടുമൊക്കെ വൈൻ തയാറാക്കാറുണ്ട്. 35 ദിവസം കൊണ്ട് നല്ല കിടിലൻ വൈൻ ഉണ്ടാക്കുന്ന റെസിപ്പി അറിയാം. ഇത് സ്പെഷലാണ്. എങ്ങനെയെന്ന് നോക്കാം. 

ചേരുവകൾ

3 കിലോ കറുത്ത മുന്തിരി (വൃത്തിയാക്കിയത്)
4.5 കിലോ പഞ്ചസാര (തുടക്കത്തിൽ 2.25 കിലോ, പിന്നീട് 2.25 കിലോ)
7 കുപ്പികൾ (അല്ലെങ്കിൽ ഏകദേശം 5.25 ലിറ്റർ) തിളപ്പിച്ച് തണുപ്പിച്ച വെള്ളം
3 ടീസ്പൂൺ യീസ്റ്റ്
3 മുട്ടയുടെ വെള്ള
200 ഗ്രാം ഗോതമ്പ് ധാന്യങ്ങൾ (വൃത്തിയാക്കി ഉണക്കിയത്)
750 ഗ്രാം പഞ്ചസാര (കാരാമൽ സിറപ്പിന്)
3 കപ്പ് വെള്ളം (കാരാമൽ സിറപ്പിന്)
ഓപ്ഷണൽ: ഒരു സ്പ്ലാഷ് റം (സംരക്ഷണത്തിനായി)

തയാറാക്കൽ

കറുത്ത മുന്തിരി നന്നായി കഴുകുക. നന്നായി ഉടച്ചെടുക്കാം. അതിലേക്ക് ആദ്യം രണ്ടേകാൽ കിലോ പഞ്ചസാരയും ഏഴ് കുപ്പി തിളപ്പിച്ചാറിച്ച വെള്ളവും മൂന്നു സ്പൂൺ യീസ്റ്റും 3 മുട്ടയുടെ വെള്ളയും 200 ഗ്രാം ഉണക്കിയ ഗോതമ്പും ചേര്‍ത്ത് നന്നായി കൈകൊണ്ട് ഇളക്കാം. നല്ല ഉണക്കിയ ഭരണിയിൽ മുന്തിരിയുടെ മിശ്രിതം ചേർത്ത് നന്നായി അടച്ച് വയ്ക്കാം. ശേഷം ഉണങ്ങിയ കമ്പ് വച്ച് 21 ദിവസവും പത്തുമിനിറ്റ് നേരം ഇളക്കണം. ശേഷം 14 ദിവസം ഇളക്കാതെയും വയ്ക്കണം. അങ്ങനെ ആകെ 35ാം ദിവസം വൈൻ എടുക്കാം. വൈന്‍ അരിച്ചെടുക്കാം. ശേഷം ഒരു പാനിൽ 750 ഗ്രാം പഞ്ചസാര ഉരുകുക, അത് കാരമലൈസ് ചെയ്യുക.3 കപ്പ് വെള്ളം ഉപയോഗിച്ച് ഇത് നേർപ്പിക്കുക, എന്നിട്ട് തണുപ്പിക്കുക, ആ ലയനി വൈനിലേക്ക് ചേർക്കാം.  ശേഷം കുപ്പികളിൽ നിറയ്ക്കാം. 

വൈൻ സൂക്ഷിക്കാൻ വൃത്തിയുള്ളതും ഉണങ്ങിയതും വെയിലത്ത് നിറമുള്ളതുമായ കുപ്പികൾ ഉപയോഗിക്കുക.

വേണമെങ്കിൽ, കുപ്പികൾ അടയ്ക്കുന്നതിന് മുമ്പ് ഒരു പ്രിസർവേറ്റീവായി ഒരു റം ചേർക്കുക. തണുത്തതും ഉണങ്ങിയതുമായ സ്ഥലത്ത് വീഞ്ഞ് സൂക്ഷിക്കുക.

English Summary:

Homemade Grape Wine Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com