ആരായിരിക്കും അടുത്ത യുഎസ് പ്രസിഡന്റ് എന്ന ചോദ്യത്തേക്കാൾ അമേരിക്കൻ തലകളെ നിലവിൽ ചൂടുപിടിപ്പിക്കുന്നത് മറ്റൊരു ചോദ്യമാണ്– ആരായിരിക്കും റിപബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥി? ഡോണൾഡ് ട്രംപ് എന്നായിരുന്നു അടുത്ത കാലം വരെ പലരും, പാർട്ടി പോലും, പറഞ്ഞ ഉത്തരം. എന്നാൽ ആ കോലാഹലങ്ങളെല്ലാം റോൺ ഡിസാന്റിസ് വരുന്നതു വരെയേ ഉണ്ടായിരുന്നുള്ളൂ. ആരാണത്? എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ നയങ്ങൾ അമേരിക്കയിൽ ചർച്ചയാകുന്നത്? എന്താണ് ഡിസാന്റിസിന് ഇന്ത്യയുമായുള്ള ബന്ധം?
പ്രചരണ പരിപാടിയിൽ പങ്കെടുക്കുന്ന റൊണാൾഡ് ഡിയോൺ ഡിസാന്റിസ് ഭാര്യയെ ചുംബിക്കുന്നു (Photo by Logan Cyrus / AFP)
Mail This Article
×
‘‘മഹത്തായ അമേരിക്കൻ തിരിച്ചുവരവിനെ (The Great American Comeback) നയിക്കാൻ യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഞാൻ മത്സരിക്കുകയാണ്’’ റോൺ ഡിസാന്റിസിന്റെ ശബ്ദരേഖ ട്വിറ്ററിലൂടെ മുഴങ്ങി. ഇലോൺ മസ്കിന്റെ സാന്നിധ്യത്തിൽ നടന്ന സ്ഥാനാർഥി പ്രഖ്യാപനത്തിലൂടെ വാർത്തകളിലിടം നേടിയാണ്, അടുത്ത യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുവഴികളിലേക്ക് റോൺ ഡിസാന്റിസിന്റെ രംഗപ്രവേശം. റിപബ്ലിക്കൻ പാർട്ടി അംഗവും ഫ്ലോറിഡയിലെ ഗവർണറുമായ ഈ നാൽപത്തിനാലുകാരൻ തിരഞ്ഞെടുപ്പിൽ ട്രംപിന് വലിയ വെല്ലുവിളിയാകുമെന്നു സർവേ ഫലങ്ങളുണ്ട്. ‘ട്രംപിനു മീതെ ഡിസാന്റിസ് പറക്കുമോ’ എന്ന ചോദ്യത്തിന് ഉത്തരമറിയാൻ കാത്തിരിക്കുകയാണ് ലോകം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.