‘സീറ്റില്ലെങ്കിൽ സിങ്ങിന്റെ മുണ്ട് വലിച്ചൂരണം’; 2 രൂപയ്ക്ക് ചാണകം; മധ്യപ്രദേശ് പിടിക്കാൻ കോൺഗ്രസിന്റെ ഐപിഎൽ ടീം!
Mail This Article
മൂന്നു വർഷമായി കോൺഗ്രസിനുള്ളിൽ നീറിക്കിടക്കുന്നൊരു കനലുണ്ട്. 2020ൽ മധ്യപ്രദേശിൽ ഭരണത്തിലിരുന്ന പാർട്ടിയെ അട്ടിമറിച്ച ബിജെപിയോടുള്ള രോഷം. ഗ്വാളിയോർ രാജകുടുംബാംഗം ജ്യോതിരാദിത്യ സിന്ധ്യ 26 എംഎൽഎമാരുമായി അന്ന് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേക്കേറി. ഈ തിരഞ്ഞെടുപ്പ് കോൺഗ്രസിന് പഴയ കണക്കു തീർക്കാൻ കൂടിയാണ്. കോൺഗ്രസിന്റെ ആത്മവിശ്വാസം കൂട്ടുന്ന ഒരു ഘടകം കൂടിയുണ്ട്. അന്ന് സിന്ധ്യക്കൊപ്പം പാർട്ടി വിട്ട ഗ്വാളിയോർ–ചമ്പൽ മേഖലയിലെ ഒട്ടേറെ നേതാക്കൾ കോൺഗ്രസിലേക്ക് തിരികെ എത്തി. ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഭരണത്തിലുള്ള ബിജെപിയും ഭരണം പോയ കോൺഗ്രസും തമ്മിൽ. ശിവരാജ് സിങ് ചൗഹാൻ മത്സരിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാണിക്കാതെയാണ് ബിജെപിയുടെ മത്സരം. പകരം മൂന്ന് കേന്ദ്രമന്ത്രിമാർ അടക്കം നിരവധി എംപിമാരെ മത്സരരംഗത്ത് ഇറക്കിയിരിക്കുന്നു. ഭരണവിരുദ്ധ വികാരം മറികടക്കുകയാണ് ലക്ഷ്യം.