ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

സംസ്ഥാനത്തെ അംഗീകൃത കലാലയങ്ങളിൽനിന്നു കലാവിഷയത്തിൽ യോഗ്യത നേടിയ കലാകാരനാണോ നിങ്ങൾ? എങ്കിൽ സാംസ്കാരിക വകുപ്പു നൽകുന്ന വജ്രജൂബിലി ഫെലോഷിപ് പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 

യോഗ്യതകൾ

∙ അംഗീകൃത സ്ഥാപനങ്ങളിൽനിന്നു കലാപഠനത്തിൽ ബിരുദം/ഡിപ്ലോമ/ സർട്ടിഫിക്കറ്റ് കോഴ്സ് വിജയകരമായി പൂർത്തിയാക്കിയിരിക്കണം. 

∙ഫോക്‌ലോർ കലാകാരന്മാർക്ക് ഗുരുകുല വിദ്യാഭ്യാസരീതിയിൽ പഠനം പൂർത്തീകരിച്ചാൽ മതി.

∙ പ്രായം 2021 ജനുവരി 1 ന് 35 വയസ്സിൽ കുറവായിരിക്കണം. ഫോക്‌ലോർ കലാകാരന്മാർക്ക് ഉയർന്ന പ്രായപരിധിയിൽ 5 വർഷത്തെ ഇളവുണ്ട്. 

എന്താണു നേട്ടം? 

തിരഞ്ഞെടുക്കപ്പെടുന്ന കലാകാരന്മാർക്ക് പതിനായിരം രൂപയിൽ കുറയാത്ത തുക ഫെലോഷിപ്പായി ലഭിക്കും. ഫെലോഷിപ്പ് ലഭിക്കുന്നവരെ തൽപരരായ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും കലാഭ്യസനം നൽകുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ/വിദ്യാലയങ്ങളുെട ആതിഥേയത്തിൽ വിന്യസിക്കും. ഫെലോഷിപ്പിന്റെ കാലാവധി രണ്ടു വർഷമാണ്. 

എങ്ങനെ അപേക്ഷിക്കണം?

താൽപര്യമുള്ളവർ യോഗ്യത, പ്രായം തുടങ്ങിയവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതം ഓൺലൈനായി 2021 മാർച്ച് 21 നു മുൻപായി അപേക്ഷിക്കണം. അപേക്ഷാഫോമും വിശദവിവരങ്ങളും www.keralaculture.org എന്ന വെബ്സൈറ്റിൽ ഉണ്ട്. കൂടുതൽ വിവരങ്ങൾക്ക് 0471–2478193, 2478351 (സാംസ്കാരിക ഡയക്ടറേറ്റ് തിരുവനന്തപുരം). 

English Summary : Fellowship for Young Artists

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com