റബർവില വീണ്ടും ഉയരുന്നു; വിലത്തകർച്ചയിൽ കുരുമുളക്, അങ്ങാടി വിലനിലവാരം ഇങ്ങനെ
Mail This Article
കർഷകർക്കും വ്യാപാരികൾക്കും ആശ്വാസവുമായി സ്വാഭാവിക റബർവില വീണ്ടും കൂടുന്നു. ആർഎസ്എസ്-4ന് കിലോയ്ക്ക് 2 രൂപ വർധിച്ച് വില 185 രൂപയായെന്ന് റബർ ബോർഡ് വ്യക്തമാക്കി. ഏറെക്കാലം മാറ്റമില്ലാതെ നിന്നശേഷമാണ് വില വീണ്ടും കൂടിയത്. സ്വാഭാവിക റബറിന്റെ രാജ്യാന്തര വിലയും തുടർച്ചയായി കൂടുന്നുണ്ട്. ബാങ്കോക്ക് വില 194 രൂപയിൽ നിന്ന് 198 രൂപയിലെത്തി.
അതേസമയം, കുരുമുളക് വില തുടർച്ചയായി താഴേക്കാണ്. കൊച്ചി മാർക്കറ്റിൽ 200 രൂപ കൂടി ഇടിഞ്ഞ് അൺഗാർബിൾഡ് വില 62,000 രൂപയായി. വിപണിയിലേക്ക് ചരക്ക് വൻതോതിൽ എത്തുന്നതാണ് വിലയിടിവിന് വഴിവയ്ക്കുന്നത്. കഴിഞ്ഞ 4 ദിവസത്തിനിടെ മാത്രം കുരുമുളക് വിലയിലുണ്ടായത് 1,200 രൂപയുടെ ഇടിവ്.
വെളിച്ചെണ്ണ വില മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞദിവസം താഴേക്കുനീങ്ങിയ ഇഞ്ചി, കാപ്പിക്കുരു വിലകളിൽ മാറ്റമില്ല. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം ഇങ്ങനെ.