ഓഹരി വിപണി കരടിയുടെ പിടിയിൽ തുടർന്നേക്കും
Mail This Article
ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് രാവിലെ മുതൽ കടുത്ത വിൽപ്പന സമ്മർദ്ദമായിരുന്നു. എല്ലാ സൂചികകളിലും വിറ്റൊഴിയുന്ന പ്രവണത ഒരുപോലെ പ്രതിഫലിച്ചു. വിദേശ സ്ഥാപക നിക്ഷേപകരുടെ വിറ്റൊഴിയലിന് ഇതുവരെ ഒരു അറുതി വന്നിട്ടില്ല. അമേരിക്കയിൽ പലിശ നിരക്ക് ഉയരുമെന്ന ഭയവും നിക്ഷേപകരെ ഓഹരി വിപണിയിൽ നിന്നും അകറ്റി. രൂപയുടെ മൂല്യം ദിനം പ്രതി കുറയുന്നതും ഓഹരി വിപണിയുടെ വീഴ്ചയുടെ ആക്കം കൂട്ടി. അമേരിക്കയിലെ പണപ്പെരുപ്പം 40 വർഷത്തെ ഉയർന്ന നിലയിലെത്തിയതും ആഗോള ഓഹരി വിപണികളെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. യുദ്ധം തുടരുന്നതും, അസംസ്കൃത എണ്ണയുടെ വില പിടിവിട്ട് കൂടുന്നതും മറ്റ് വിതരണ സംവിധാനത്തിലെ ആശങ്കകളും കൂടിച്ചേർന്ന് മൊത്തത്തിൽ ഒരു സാമ്പത്തിക മാന്ദ്യ അന്തരീക്ഷം ആഗോളതലത്തിൽ നിലനിൽക്കുന്നുണ്ട്. നിഫ്റ്റി 427 പോയിന്റ് കുറഞ്ഞു 15774 ലും, സെൻസെക്സ് 1456 പോയന്റ്റ് കുറഞ്ഞു 52846 മാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ഓഹരി വിപണികൾ ദീർഘ കാലത്തിൽ നേട്ടം തരുമെങ്കിലും ഹ്രസ്വ കാലത്തേക്ക് കരടി പിടിയിൽ തന്നെ തുടരാൻ സാധ്യതയുണ്ടെന്നാണ് വിശകലന വിദഗ്ധർ പറയുന്നത്. എൻ എസ് ഇ യിലെ പ്രധാന സൂചികകളുടെ ഇന്നത്തെ നിലവാരവും, ഒരു മാസം മുൻപത്തെ നിലവാരവും, ഒരു വർഷം മുൻപത്തെ നിലവാരവും, 52 ആഴ്ചയിലെ ഉയർന്ന/ താഴ്ന്ന നിലവാരവും താഴെ കൊടുത്തിരിക്കുന്നു.
English Summary : Share Market May Come Down more