ADVERTISEMENT

കൊളംബോ∙ ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തിനിടെ വൈഡ് വിളിച്ച അംപയറിന്റെ തീരുമാനം ഐപിഎലിലേതു പോലെ റിവ്യൂ ചെയ്യാൻ പറ്റുമോയെന്ന് ആരായുന്ന കെ.എൽ. രാഹുലിന്റെ ദൃശ്യം വൈറൽ. ശ്രീലങ്കൻ ഇന്നിങ്സിന്റെ 14–ാം ഓവറിൽ ശിവം ദുബെ ബോൾ ചെയ്യുമ്പോഴാണ് രാഹുലിന്റെ രസകരമായ ചോദ്യമെത്തിയത്. ശ്രീലങ്കൻ ഓപ്പണർ പാത്തും നിസ്സങ്കയ്‌ക്കെതിരെ ക്യാച്ചിനായി അപ്പീൽ ചെയ്യണോ എന്ന് ഇന്ത്യൻ താരങ്ങൾ സംശയിക്കുന്നതിനിടെ അംപയർ പന്ത് വൈഡ് വിളിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു രാഹുലിന്റെ ചോദ്യം.

ശ്രീലങ്കൻ ഇന്നിങ്സിലെ 14–ാം ഓവർ ബോൾ ചെയ്തത് ശിവം ദുബെയായിരുന്നു. ക്രീസിൽ പാത്തും നിസ്സങ്ക. ഓവറിലെ നാലാം പന്ത് നിസ്സങ്ക ഫ്ലിക് ചെയ്യാൻ ശ്രമിച്ചെങ്കിലും പന്തു നേരെ വിക്കറ്റ് കീപ്പറിന്റെ കൈകളിലെത്തി. പന്ത് ബാറ്റിനെ കടന്നു പോകുമ്പോൾ ശബ്ദം കേട്ടെന്ന ധാരണയിൽ ശിവം ദുബെ ഉൾപ്പെടെ വിക്കറ്റിനായി അപ്പീൽ ചെയ്തു.

അംപയർ ഇത് നിരാകരിച്ചെന്നു മാത്രമല്ല, ഡിആർഎസ് എടുക്കണോ എന്ന കാര്യത്തിൽ ഇന്ത്യൻ താരങ്ങൾ കൂടിയാലോചന നടത്താനായി എത്തുമ്പോഴേയ്ക്കും പന്ത് വൈഡും വിളിച്ചു. ഇതോടെ, വൈഡ് വിളിച്ചാൽ റിവ്യൂ എടുക്കുന്ന ഐപിഎലിലെ പരിപാടി ഇവിടെ നടക്കുമോയെന്ന് രാഹുൽ ചോദിച്ചു. ക്യാപ്റ്റൻ രോഹിത് ശർമയുടെ അടുത്തേക്ക് ഓടിവരുമ്പോഴായിരുന്നു രാഹുലിന്റെ ചോദ്യം. ഇത് സ്റ്റംപ് മൈക്കിൽ പതിഞ്ഞതോടെയാണ് സംഭവം വൈറലായത്.

English Summary:

KL Rahul's hilarious reaction to a wide call during 1st IND vs SL ODI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com